ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ മത്തായി ൧൭ അ.

<lg n="">ഗലിലെയായിൽ പാൎക്കുമ്പൊൾ യെശു അവരൊട പറഞ്ഞു മനുഷ്യ</lg><lg n="൨൩">ന്റെ പുത്രൻ മനുഷ്യരുടെ കൈകളിൽ എപ്പിക്കപ്പെടും✱ അവർ
അവനെ കൊല്ലുകയും മൂന്നാം ദിവസം അവൻ പിന്നെയും ഉയി
ൎത്തെഴുനില്ക്കപ്പെടുകയും ചെയ്യും എന്നാറെ അവർ എത്രയും ദുഃഖ
പ്പെട്ടു✱</lg>

<lg n="൨൪">പിന്നെ അവർ കപ്പൎന്നഹൊമിലെക്ക വന്നപ്പൊൾ തലവരിപ്പ
ണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്ന നിങ്ങളുടെ ഗു</lg><lg n="൨൫">രു വരിപ്പണം കൊടുക്കുന്നില്ലയൊ എന്ന പറഞ്ഞു✱ കൊടുക്കു
ന്നു എന്ന അവൻ പറയുന്നു പിന്നെ അവൻ ഭവനത്തിലെക്ക വ
ന്നപ്പൊൾ യെശു അവനെ മുമ്പിട്ട ശിമൊനെ നിനക്ക എന്തതൊ
ന്നുന്നു ഭൂമിയുടെ രാജാക്കന്മാർ ആരൊട ചുങ്കുമെങ്കിലും വരിയെ എ
ങ്കിലും വാങ്ങുന്നു അവരുടെ പുത്രന്മാരൊടൊ അന്യരൊടൊ എന്ന</lg><lg n="൨൬"> പറഞ്ഞു✱ അന്യരൊട എന്ന പത്രൊസ അവനൊട പറയുന്നു
യെശു അവനൊട പറഞ്ഞു ആകയാൽ പുത്രന്മാർ ഒഴിവുള്ളവരാ</lg><lg n="൨൭">കുന്നു✱ എങ്കിലും നാം അവരെ വിരുദ്ധപ്പെടുത്താതെ നീ സമുദ്ര
ത്തിലെക്ക ചെന്നിട്ട ചൂണ്ടലിട്ട മുമ്പെ കയറി വരുന്ന മത്സ്യത്തെ പി
ടിക്ക അപ്പൊൾ അതിന്റെ വായിനെ തുറന്ന നീ ഒരു വെള്ളിക്കാ
ശിനെ കണ്ടെത്തും ആയതിനെ എടുത്ത എനിക്കും നിനക്കും വെ
ണ്ടി അവൎക്ക കൊടുക്കയും ചെയ്ക✱</lg>

൧൮ അദ്ധ്യായം

൧ വിനയത്തൊടെ ഇരിക്കെണമെന്ന ക്രിസ്തു ഉപദെശിക്കുന്നത.
൭ അപരാധങ്ങളെ സംബന്ധിച്ചത.— ൨൧ വിശെഷിച്ചു ത
മ്മിൽ തമ്മിൽ ക്ഷമിക്കുന്നത.

<lg n="">ആ സമയത്തിങ്കൽ ശിഷ്യന്മാർ യെശുവിന്റെ അടുക്കൽ വന്ന</lg><lg n="൨"> സ്വൎഗ്ഗരാജ്യത്തിൽ ആര ശ്രെഷ്ഠനാകുന്നു എന്ന പറഞ്ഞു✱ അപ്പൊൾ
യെശു ഒരു ചെറിയ പൈതലിനെ അടുക്കൽ വിളിച്ചിട്ട അവനെ</lg><lg n="൩"> അവരുടെ മാധ്യത്തിൽ നിൎത്തി പറഞ്ഞു✱ നിങ്ങൾ മനസ്സ തിരിയ
പ്പെടുകയും ചെറിയ പൈതങ്ങളെ പൊലെ ആയ്വരികയും ചെയ്യു
ന്നില്ല എങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിലെക്ക കടക്കയില്ല എന്ന</lg><lg n="൪"> ഞാൻ സത്യമായൊട്ട നിങ്ങളൊട പറയുന്നു✱ ആകയാൽ യാതൊ
രുത്തനും ൟ ചെറിയ പൈതലിനെ പൊലെ തന്നെ താൻ വി
നയപ്പെടുത്തുമൊ ആയവൻ സ്വൎഗ്ഗരാജ്യത്തിൽ ശ്രെഷ്ഠനാകുന്നു✱</lg><lg n="൫"> ആരെങ്കിലും ഇപ്രകാരമുള്ള ഒരു ചെറിയ പൈതലിനെ എന്റെ</lg><lg n="൬"> നാമത്തിൽ കൈക്കൊള്ളുമെങ്കിൽ എന്നെ കൈക്കൊള്ളുന്നു✱ എ
ന്നാൽ ആരെങ്കിലും എങ്കൽ വിശ്വസിക്കുന്നവരായ ൟ ചെറിയ
വരിൽ ഒരുത്തനെ വിരുദ്ധപ്പെടുത്തുമെങ്കിൽ ഒരു തിരികല്ല അവ
ന്റെ കഴുത്തിൽ തൂക്കപ്പെടുകയും അവൻ സമുദ്രത്തിന്റെ ആഴ
ത്തിൽ മുങ്ങിപ്പൊകയും ചെയ്യുന്നത അവന്ന ഏറ്റവും നല്ലത✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/54&oldid=176958" എന്ന താളിൽനിന്ന് ശേഖരിച്ചത്