ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൨. അ. ൨൪൧

<lg n="൮">നീ സകലത്തെയും അവന്റെ പാദങ്ങൾക്ക കീഴാക്കി സകല
ത്തെയും അവന്ന കീഴാക്കിയതിനാൽ ഒന്നിനെയും അവന്ന കീ
ഴാക്കപ്പെടാത്തതായി ശേഷിപ്പിച്ചിട്ടില്ല എന്നാൽ ഇപ്പൊ സക</lg><lg n="൯">ലവും അവന്ന കീഴാക്കപ്പെട്ടതിനെ നാം ഇനി കാണുന്നില്ല✱ എ
ന്നാലും ദൈവത്തിന്റെ കൃപയാൽ എല്ലാവന്ന വെണ്ടിയും താൻ മ
രണത്തെ ആസ്വദിക്കെണ്ടുന്നതിന്നായിട്ട ദൈവദൂതന്മാരെക്കാൾ അ
ല്പം ചെറിയവനാക്കപ്പെട്ടിരുന്ന യെശു അവൻ മരണമനുഭവിച്ച
തിനാൽ മഹത്വത്താലും ബഹുമാനത്താലും കിരീടം ധരിപ്പിക്ക</lg><lg n="൧൦">പ്പെട്ടതിനെ നാം കാണുന്നു✱ എന്തുകൊണ്ടെന്നാൽ സകലവും ആ
ൎക്ക വെണ്ടിയും സകലവും ആരാലും ഉണ്ടായിരിക്കുന്നുവൊ ആയ
വൻ അനെകം പുത്രന്മാരെ മഹത്വത്തിങ്കലെക്ക ഉൾപ്രവെശിപ്പി
ക്കുന്നവനായി അവരുടെ രക്ഷയുടെ അധിപതിയായവനെ കഷ്ടാ</lg><lg n="൧൧">നുഭവങ്ങളാൽ പൂൎണ്ണനാക്കുന്നത അവന്ന യൊഗ്യമായിരുന്നു✱ എ
ന്തെന്നാൽ ശുദ്ധമാക്കുന്നവനും ശുദ്ധമാക്കപ്പെടുന്നവരുമെല്ലാം ഒരു
ത്തനിൽനിന്നാകുന്നു ൟ സംഗതിക്കായിട്ട അവൻ അവരെ സ</lg><lg n="൧൨">ഹൊദരന്മാരെന്ന വിളിപ്പാൻ ലജ്ജപ്പെടാതെ പറയുന്നു ✱ ഞാൻ
നിന്റെ നാമത്തെ എന്റെ സഹാദരന്മാരൊട അറിയിക്കും</lg><lg n="൧൩"> സഭയുടെ മദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും ✱ പിന്നെയും
ഞാൻ അവങ്കൽ ആശ്രയിച്ചിരിക്കും പിന്നെയും കണ്ടാലും ഞാനും</lg><lg n="൧൪"> ദൈവം എനിക്ക തന്നിട്ടുള്ള മക്കളും✱ ആയതുകൊണ്ട മക്കൾ മാം
സത്തിന്നും രക്തത്തിന്നും ഓഹരിയുള്ളവരാകകൊണ്ടു അവനും
അപ്രകാരമായിതന്നെ അവെക്ക അംശക്കാരനായി തീൎന്നു അത അ
വൻ മരണത്തിന്റെ ശക്തിയുണ്ടായിരുന്നവനായ പിശാചിനെ</lg><lg n="൧൫"> മരണത്താൽ നശിപ്പിപ്പാനായിട്ടും✱ ജീവനുളളപ്പൊൾ ഒക്കയും
മരണ ഭീതിയാൽ അടിമയിലകപ്പെട്ടിരുന്നവരെ എല്ലാവരെയും</lg><lg n="൧൬"> ഉദ്ധാരണം ചെയ്വാനായിട്ടും തന്നെ ആകുന്നു ✱ എന്തുകൊണ്ടെ
ന്നാൽ അവൻ ദൈവദൂതന്മാരുടെ (സ്വഭാവത്തെ) എടുത്തില്ല സ
ത്യം എന്നാലും അവൻ എബ്രഹാമിന്റെ സന്തതിയുടെ (സ്വഭാവ</lg><lg n="൧൭">ത്തെ) എടുത്തു✱ ആയതുകൊണ്ട അവൻ ജനങ്ങളുടെ പാപങ്ങൾ
ക്ക പരിഹാരമുണ്ടാക്കുവാനായിട്ട താൻ ദൈവകാൎയ്യങ്ങളിൽ കരു
ണയും വിശ്വാസവുമുള്ള പ്രധാനാചാൎയ്യനായിരിക്കെണ്ടുന്നതിന്നാ
യിട്ട സകലത്തിലും തന്റെ സഹോദരമാൎക്ക സദൃശനായി തീരു</lg><lg n="൧൮">ന്നത അവന്ന വെണ്ടുന്നതായിരുന്നു ✱ അതെന്തുകൊണ്ടന്നാൽ
താൻ പരീക്ഷിക്കപ്പെട്ട കഷ്ടമനുഭവിച്ചതിനാൽ അവൻ പരീക്ഷി
ക്കപ്പെടുന്നവർക്ക സഹായിക്കാൻ കഴിയുന്നവനാകുന്നു ✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തു മൊശയെക്കാൾ അധികം യോഗ്യനാകുന്നു എന്നും.—൭
അതുകൊണ്ട നാം ക്രിസ്തുവിങ്കൽ വിശ്വസിക്കുന്നില്ല എങ്കിൽ ശി


Ff

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/543&oldid=177447" എന്ന താളിൽനിന്ന് ശേഖരിച്ചത്