ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬ എബ്രായക്കാർ ൬. അ.

൬ അദ്ധ്യായം

൧ വിശ്വാസത്തിൽനിന്ന പിറകോട്ടു വീഴാതെ.— ൧൧. സ്ഥിര
തയൊടും.— ൧൨. ദൈവത്തിങ്കൽ കാത്തിരിപ്പാൻ ജാഗ്രത
യൊടും ക്ഷമയൊടും ഇരിക്കെണമെന്നും.— ൧൩. എന്തുകൊ
ണ്ടെന്നാൽ ദൈവം തന്റെ വാഗ്ദത്തത്തിൽ മഹാ നിശ്ചയമു
ള്ളവനാകുന്നു എന്നും അവൻ ബുദ്ധി പറയുന്നത.

<lg n="">അതുകൊണ്ട ക്രിസ്തുവിന്റെ ആദ്യ പാഠങ്ങളുടെ വചനത്തെ
വിട്ട നാം പൂൎണ്ണതയിലെക്ക നടന്ന മരിച്ച ക്രിയകളിൽനിന്നുള്ള അ
നുതാപത്തിന്റെയും ദൈവത്തിങ്കലുള്ള വിശ്വാസത്തിന്റെയും✱</lg><lg n="൨"> ബപ്തിസ്മകളുടെ ഉപദേശത്തിന്റെയും കൈകളെ മെൽ വെക്കു
ന്നതിന്റെയും മരിച്ചവരുടെ ഉയിൎപ്പിന്റെയും നിത്യമുള്ള ന്യായ
വിധിയുടെയും അടിസ്ഥാനത്തെ പിന്നെയും ഇടാതെ ഇരിക്ക✱</lg><lg n="൩">

ദൈവം അനുവാദം തന്നാൽ ഇതിനെ നാം ചെയ്കയും ചെയ്യും✱</lg><lg n="൪"> എന്തുകൊണ്ടെന്നാൽ ഒരിക്കൽ പ്രകാശിപ്പിക്കപ്പെടുകയും സ്വൎഗ്ഗത്തി
ങ്കൽനിന്നുള്ള ദാനത്തെ ആസ്വദിക്കയും പരിശുദ്ധാത്മാവിന്റെ
</lg><lg n="൫"> അംശികളായി തീരുകയും✱ ദൈവത്തിന്റെ നല്ല വാക്യത്തെ
യും വരുവാനുള്ള ലൊകത്തിന്റെ അധികാരങ്ങളെയും ആസ്വദി
</lg><lg n="൬">ക്കയും ചെയ്തവരായവർ✱ വീണുപൊയാൽ അവരെ പിന്നെയും
അനുതാപത്തിത്ത പുതിയതാക്കുവാൻ കഴിയാത്ത കാൎയ്യമാകുന്നു
അവർ ദൈവത്തിന്റെ പുത്രനെ തങ്ങൾക്കായി പിന്നെയും കു
രിശിങ്കൽ തറച്ച ലൊകാപവാദം വരുന്നതുകൊണ്ടാകുന്നു✱</lg><lg n="൭"> എന്തുകൊണ്ടെന്നാൽ തന്റെ മെൽ പലപ്പൊഴും വരുന്ന മഴയെ
കുടിക്കയും തന്നെ നന്നാക്കുന്നവൎക്ക യൊഗ്യമുള്ള സസ്യത്തെ ജനി
പ്പിക്കയും ചെയ്യുന്ന ഭൂമി ദൈവത്തിങ്കൽനിന്ന അനുഗ്രഹത്തെ പ്രാ
</lg><lg n="൮">പിക്കുന്നു✱ എന്നാൽ മുള്ളുകളെയും മുൾപടൎപ്പുകളെയും ജനി
പ്പിക്കുന്നത തള്ളിക്കളയപ്പെടുന്നു ശാപത്തിന്ന സമീപിച്ചും ഇരി
</lg><lg n="൯"> ക്കുന്നു അതിന്റെ അവസാനം ചുടപ്പെടുന്നതാകുന്നു✱ എന്നാൽ
പ്രിയമുള്ളവരെ ഞങ്ങൾ ഇപ്രകാരം പറയുന്നു എങ്കിലും എറ്റ
വും നല്ലതായും രക്ഷയൊടു കൂടുന്നതായുമുള്ള കാൎയ്യങ്ങൾ ഞങ്ങൾ
</lg><lg n="൧൦">ക്ക നിങ്ങളെ കുറിച്ച നിശയമായിരിക്കുന്നു✱ എന്തെന്നാൽ
ദൈവം നിങ്ങളുടെ പ്രവൃത്തിയെയും നിങ്ങൾ പരിശുദ്ധമുള്ളവൎക്ക
ശുശ്രൂഷ ചെയ്തതിനാലും ചെയ്യുന്നതിനാലും തന്റെ നാമത്തിന്നാ
യ്കൊണ്ട കാണിച്ച സ്നെഹത്തിന്റെ പ്രയത്നത്തെയും മറന്നു കള
</lg><lg n="൧൧">വാൻ അവന്യായമുള്ളവനല്ല✱ എന്നാൽ നിങ്ങൾ മടിയുള്ളവരാ
കാതെ വിശ്വാസത്താലും ക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശ
മായനുഭവിക്കുന്നവരെ പിന്തുടരുന്നവരാകെണ്ടുന്നതിന്നായിട്ട്✱</lg><lg n="൧൨"> നിങ്ങളിൽ ഓരൊരുത്തൻ അവസാനത്തോളം ആശാബന്ധത്തി
ന്റെ പൂൎണ്ണനിശ്ചയത്തിന്നായി ആ ജാഗ്രതയെ തന്നെ കാട്ടുവാൻ</lg>
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/548&oldid=177452" എന്ന താളിൽനിന്ന് ശേഖരിച്ചത്