ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ ൫. അ. ൨൭൧

<lg n="">നായിട്ട നിങ്ങൾക്ക ഉവ്വ എന്നുള്ളത ഉവ്വ എന്നും അല്ല എന്നുള്ളത</lg><lg n="൧൩"> അല്ല എന്നും ഇരിക്കട്ടെ✱നിങ്ങളിൽ ഒരുത്തൻ കഷ്ടമനുഭവിക്കു
ന്നുവൊ അവൻ പ്രാൎത്ഥിക്കട്ടെ ഒരുത്തൻ സന്തൊഷപ്പെടുന്നു</lg><lg n="൧൪">വൊ അവൻ സംകീൎത്തനങ്ങൾ പാടട്ടെ✱നിങ്ങളിൽ ഒരു
ത്തൻ രൊഗിയായിരിക്കുന്നുവൊ അവൻ പള്ളിയുടെ മൂപ്പന്മാരെ
വരുത്തട്ടെ അവർ കൎത്താവിന്റെ നാമത്തിൽ അവനെ എണ്ണ
കൊണ്ട അഭിഷെകം ചെയ്ത അവന്ന വെണ്ടി പ്രാൎത്ഥിക്കയും ചെയ്യ</lg><lg n="൧൫">ട്ടെ✱ വിശെഷിച്ച വിശ്വാസത്തിന്റെ പ്രാൎത്ഥന രൊഗിയെ ര
ക്ഷിക്കും കൎത്താവ അവനെ എഴുനീല്പിക്കയും ചെയ്യും അവൻ പാ
പങ്ങളെ ചെയ്തിട്ടുണ്ട എങ്കിൽ അവ അവനൊട ക്ഷമിക്കപ്പെടുക</lg><lg n="൧൬">യും ചെയ്യും✱ നിങ്ങൾ സ്വസ്ഥതപ്പെടെണ്ടുന്നതിന്നായിട്ട തമ്മിൽ
തമ്മിൽ പിഴകളെ അനുസരിച്ച പറകയും ഒരുത്തന്നു വെണ്ടി ഒ
രുത്തൻ പ്രാൎത്ഥിക്കയും ചെയ്വിൻ നീതിമാന്റെ താല്പൎയ്യമുള്ള പ്രാ</lg><lg n="൧൭">ൎത്ഥന വളരെ സാധിക്കുന്നു✱എലിയ നമുക്ക സദൃശമുള്ള രാഗാ
ദികളൊടു കൂടിയ മനുഷ്യനായിരുന്നു മഴ പെയ്യാതെ ഇരിക്കെണ്ടു
ന്നതിന്ന അവൻ താല്പൎയ്യത്തൊടെ പ്രാൎത്ഥിക്കയും ചെയ്തു അ
പ്പൊൾ മൂന്ന സംവത്സരവും ആറു മാസവും ഭൂമിമെൽ മഴ പെയ്തി</lg><lg n="൧൮">ട്ടില്ല✱അവൻ പിന്നെയും പ്രാൎത്ഥിച്ചു അപ്പൊൾ ആകാശം മഴ ത</lg><lg n="൧൯">ന്നു ഭൂമി തന്റെ ഫലത്തെ ജനിപ്പിക്കയും ചെയ്തു✱ സഹൊദര
ന്മാരെ നിങ്ങളിൽ ഒരുത്തൻ സത്യത്തെ വിട്ടു തെറ്റുകയും ആയ</lg><lg n="൨൦">വനെ ഒരുത്തൻ മനസ്സു തിരിക്കയും ചെയ്താൽ✱ പാപിയെ അ</lg><lg n="൨൧">വന്റെ വഴി തെറ്റിൽനിന്ന മനസ്സു തിരിക്കുന്നവൻ ഒര ആത്മാ
വിനെ മരണത്തിൽനിന്ന രക്ഷിക്കയും പാപങ്ങളുടെ സംഖ്യയെ
മറയ്ക്കയും ചെയ്യും എന്ന അവൻ അറിഞ്ഞിരിക്കട്ടെ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/573&oldid=177477" എന്ന താളിൽനിന്ന് ശേഖരിച്ചത്