ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ യൊഹന്നാൽ ൫ അ. ൨൯൫

<lg n="">ന്നാലും പൂൎണ്ണ സ്നെഹം ഭയത്തെ പുറത്ത തള്ളിക്കളയുന്നു അതെന്തു</lg><lg n="൧൯">കൊണ്ടെന്നാൽ ഭയത്തിന്ന ബാധയുണ്ട ഭയപ്പെടുന്നവൻ സ്നെഹ
ത്തിൽ പൂൎണ്ണനായവനല്ല✱ അവൻ നമ്മെ മുമ്പെ സ്നെഹിച്ചതു</lg><lg n="൨൦"> കൊണ്ട നാം അവനെ സ്നെഹിക്കുന്നു✱ ഒരുത്തൻ ഞാൻ ദൈവ
ത്തെ സ്നെഹിക്കുന്നു എന്ന പറകയും തന്റെ സഹൊദരനെ ദ്വെ
ഷിക്കയും ചെയ്യാൽ അവൻ അസത്യവാദിയാകുന്നു എന്തെ
ന്നാൽ താൻ കണ്ടിട്ടുള്ള തന്റെ സഹൊദരനെ സ്നെഹിക്കാ
ത്തവൻ താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ അവന എങ്ങിനെ സ്നെ</lg><lg n="൨൧">ഹിപ്പാൻ കഴിയും✱ വിശെഷിച്ചും ദൈവത്തെ സ്നെഹിക്കുന്നവൻ
തന്റെ സഹൊദരനെയും സ്നെഹിക്കെണമെന്നുള്ള ൟ കല്പന ന
മുക്ക അവങ്കൽനിന്ന ഉണ്ട✱</lg>

൫ അദ്ധ്യായം

൧ ദൈവത്തെ സ്നെഹിക്കുന്നവൻ അവന്റെ പൈതങ്ങളെ സ്നെ
ഹിക്കയും അവന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുന്നു എ
ന്നുള്ളത.—൩ ആ കല്പനകൾ വിശ്വാസികൾക്ക ലഘുവാകുന്നു
ഭാരങ്ങളല്ല എന്നുള്ളത.— ൯ യെശു നമ്മെ രക്ഷിപ്പാനും നമുക്ക
വെണ്ടിയും മറ്റുള്ളവൎക്ക വെണ്ടിയും നാം ചെയ്യുന്ന നമ്മുടെ പ്രാ
ൎത്ഥനകളെ കെൾപ്പാനും പ്രാപ്തനായുള്ള ദൈവ പുത്രനാകുന്നു
എന്നുള്ളത.

<lg n="">യെശു എന്നവൻ ക്രിസ്തു തന്നെ ആകുന്നു എന്ന വിശ്വസിക്കു
ന്നവനെല്ലാം ദൈവത്തിങ്കൽനിന്ന ജനിച്ചിരിക്കുന്നു എന്നാൽ ജ
നിപ്പിച്ചവനെ സ്നെഹിക്കുന്നവനെല്ലാം അവങ്കൽനിന്ന ജനിച്ചവ</lg><lg n="൨">നെയും സ്നെഹിക്കുന്നു✱ നാം ദൈവത്തെ സ്നെഹിക്കയും അവ
ന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുമ്പൊൾ നാം ദൈവത്തി
ന്റെ മക്കളെ സ്നെഹിക്കുന്നു എന്ന ഇതിനാൽ നാം അറിയുന്നു✱</lg><lg n="൩"> എന്തെന്നാൽ നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നത
ദൈവസ്നെഹമാകുന്നു അവന്റെ കല്പനകൾ ഭാരങ്ങളുമല്ല✱</lg><lg n="൪"> അതെന്തുകൊണ്ടെന്നാൽ ദൈവത്തിങ്കൽനിന്ന ജനിച്ചതൊക്ക
യും ലൊകത്തെ ജയിക്കുന്നു ലൊകത്തെ ജയിക്കുന്ന ജയം</lg><lg n="൫"> ഇതാകുന്നു നമ്മുടെ വിശ്വാസം തന്നെ✱ യെശു ദൈവത്തിന്റെ
പുത്രനാകുന്നു എന്ന വിശ്വസിക്കുന്നവനല്ലാതെ പിന്നെ ലൊക</lg><lg n="൬">ത്തെ ജയിക്കുന്നവൻ ആരാകുന്നു✱ വെള്ളത്താലും രക്തത്താ
ലും വന്നവൻ ഇവനാകുന്നു യെശു ക്രിസ്തു തന്നെ വെള്ളത്താൽ മാ
ത്രമല്ല വെള്ളത്താലും രക്തത്താലും തന്നെ ആത്മാവ സത്യം ത</lg><lg n="൭">ന്നെ ആകകൊണ്ട സാക്ഷിപ്പെടുത്തുന്നവൻ ആത്മാവാകുന്നു✱ അ
തെന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിൽ സാക്ഷിപ്പെടുത്തുന്നവർ മൂന്നു
പെർ പിതാവും വചനവും പരിശുദ്ധാരമാവും ൟ മൂവരും ഒ</lg><lg n="൮">ന്നാകുന്നു✱ ഭൂമിയിൽ സാക്ഷിപ്പെടുത്തുന്നവർ മൂന്നും ആകുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/595&oldid=177499" എന്ന താളിൽനിന്ന് ശേഖരിച്ചത്