ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ യൊഹന്നാൻ
എഴുതിയ
പൊതുവിലുള്ള മൂന്നാമത്തെ
ലെഖനം

൧ അവൻ ഗായുസിന്റെ ദൈവഭക്തിയെ കുറിച്ചും.— ൫ നെരാ
യുള്ള പ്രസംഗക്കാരൊട അവൻ ചെയ്ത അതിഥിപൂജയെ കുറി
ച്ചും അവനെ പ്രശംസിക്കുന്നത.— ൯ മറുപക്ഷത്തിൽ അവൻ
അതിമൊഹിയായ ദിയൊത്രഫെസിന്റെ ദയയില്ലാത്ത പ്രവൃ
ത്തിയെ കുറിച്ചു സങ്കടം പറയുന്നത.

<lg n="">മൂപ്പനായ ഞാൻ സത്യത്തൊടെ സ്നെഹിക്കുന്നവനായ പ്രിയമു</lg><lg n="൨">ള്ള ഗായുസിന്ന (എഴുതുന്നത)✱ പ്രിയമുള്ളവനെ നിന്റെ ആ
ത്മാവ ശുഭത്തൊടിരിക്കുന്നതുപൊലെ തന്നെ നീ ശുഭത്തൊടും
സുഖത്തൊടുമിരിക്കെണമെന്ന സകലത്തിലും ഞാൻ പ്രാൎത്ഥിക്കു</lg><lg n="൩">ന്നു✱ എന്തുകൊണ്ടെന്നാൽ സഹൊദരന്മാർ വന്ന നീ സത്യത്തിൽ
നടക്കുന്ന പ്രകാരം നിന്റെ സത്യത്തിന്ന സാക്ഷി പറഞ്ഞ</lg><lg n="൪">പ്പൊൾ ഞാൻ എറ്റവും സന്തൊഷിച്ചു✱ എന്റെ മക്കൾ സത്യ
ത്തിൽ നടക്കുന്നു എന്ന ഞാൻ കെൾക്കുന്നതിനെക്കാൾ അധിക</lg><lg n="൫"> സന്തൊഷം എനിക്കില്ല✱ പ്രിയമുള്ളവനെ നീ സഹൊദരന്മാ
ൎക്കും പരദെശികൾക്കും ചെയ്യുന്നതൊക്കയും നീ വിശ്വാസത്തൊ</lg><lg n="൬">ടെ ചെയ്യുന്നു✱ അവർ പള്ളിയുടെ മുമ്പാക നിന്റെ സ്നെഹത്തി
ന്ന സാക്ഷി ബൊധിപ്പിച്ചു അവരെ നീ ദൈവത്തിന്ന യൊഗ്യത</lg><lg n="൭">യായിട്ട വഴിയാത്രയയച്ചാൽ നീ നന്നായി ചെയ്യും✱ എന്തുകൊ
ണ്ടെന്നാൽ അവന്റെ നാമത്തിൻ നിമിത്തമായിട്ട അവർ പുറ</lg><lg n="൮">ജാതിക്കാരൊട ഒന്നും വാങ്ങാതെ പുറപ്പെട്ടു✱ ആയതുകൊണ്ട
നാം സത്യത്തിന്ന സഹായക്കാരായിരിക്കെണ്ടുന്നതിന്ന നാം ഇപ്ര</lg><lg n="൯">കാരമുള്ളവരെ കൈക്കൊള്ളെണ്ടുന്നതാകുന്നു✱ ഞാൻ പള്ളിക്ക
എഴുതി എന്നാൽ അവരുടെ ഇടയിൽ മുഖ്യനാകുവാൻ ആഗ്രഹി</lg><lg n="൧൦">ക്കുന്ന ദിയൊത്രഫെസ ഞങ്ങളെ കൈക്കൊണ്ടില്ല✱ ആയതുകൊ
ണ്ട ഞാൻ വന്നാൽ അവൻ നമുക്ക വിരൊധമായി ദൊഷമുള്ള വാ
ക്കുകളൊട ജല്പിച്ചുകൊണ്ട ചെയ്തു വരുന്ന അവന്റെ ക്രിയകളെ
ഞാൻ ഓൎത്തുകൊള്ളും അവൻ അവയെ കൊണ്ട തൃപ്തനായിരി
ക്കാതെ താൻ തന്നെയും സഹൊദരന്മാരെ കൈക്കൊള്ളുന്നില്ല</lg>


Mm2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/601&oldid=177505" എന്ന താളിൽനിന്ന് ശേഖരിച്ചത്