ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെഹൂദാ ൩൦൧

<lg n="൩">വും സ്നെഹവും നിങ്ങൾക്ക വൎദ്ധിക്കട്ടെ✱ പ്രിയമുള്ളവരെ പൊതു
വിലുള്ള രക്ഷയെ കുറിച്ച നിങ്ങൾക്ക എഴുതുവാൻ ഞാൻ സകല
താല്പൎയ്യത്തെയും ചെയ്യപ്പൊൾ പരിശുദ്ധന്മാൎക്ക ഒരിക്കൽ എല്പിക്ക
പ്പെട്ട വിശ്വാസത്തിന്നായിട്ട നിങ്ങൾ നല്ലവണ്ണം വാദിച്ചുകൊൾ
വാനായിട്ട നിങ്ങൾക്ക ബുദ്ധി ഉപദെശിച്ച എഴുതുവാൻ എനിക്ക</lg><lg n="൪"> ആവശ്യമുണ്ടായി✱ എന്തുകൊണ്ടെന്നാൽ ൟ ശിക്ഷവിധിക്കു പൂ
ൎവത്തിൽ തന്നെ പതിക്കപ്പെട്ടവരായി നമ്മുടെ ദൈവത്തിന്റെ
കൃപയെ കാമവികാരമായിട്ട മറിച്ചുകളകയും എകനായി കൎത്താ
വായ ദൈവത്തെയും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെയും
ഉപെക്ഷിക്കയും ചെയ്യുന്നവരായി ദൈവഭക്തിയില്ലാത്ത ചില മ</lg><lg n="൫">നുഷ്യർ നൂഴുവഴിയായി പ്രവെശിച്ചിരിക്കുന്നു✱ എന്നാൽ ക
ൎത്താവ ജനങ്ങളെ എജിപ്ത ദെശത്തിൽനിന്ന വരുത്തി രക്ഷി
ച്ചാറെ പിന്നത്തെതിൽ വിശ്വസിക്കാത്തവരെ നശിപ്പിച്ചു എ
ന്ന നിങ്ങൾ ഒരിക്കൽ അറിഞ്ഞിട്ടുണ്ടെങ്കിലും നിങ്ങൾക്ക ഓൎമ്മപ്പെ</lg><lg n="൬">ടുത്തുവാൻ എനിക്ക മനസ്സുണ്ട✱ തങ്ങളുടെ പ്രഥമാവസ്ഥയെ കാ
ത്തരക്ഷിക്കാതെ തങ്ങളുടെ സ്വന്തവാസസ്ഥലത്തെ വിട്ടും കളഞ്ഞി
ട്ടുള്ള ദൂതന്മാരെയും അവൻ വലിയ നാളിലെ വിധിക്കായിട്ട നി
ത്യവിലങ്ങുകളിൽ അന്ധകാരത്തിൻ കീഴിൽ അവൻ പാൎപ്പിച്ചി</lg><lg n="൭">രിക്കുന്നു✱ അപ്രകാരം സൊദൊമും ഗൊമൊറായും അവൎക്ക സമ
പ്രകാരമായി വ്യഭിചാരം ചെയ്കയും അന്യജഡത്തിന്റെ പിന്നാ
ലെ ചെല്ലുകയും ചെയ്ത അവയ്ക്ക ചുറ്റുമുള്ള പട്ടണങ്ങളും എന്നെ</lg><lg n="൮">ന്നെക്കുമുള്ള അഗ്നിയുടെ ശിക്ഷയെ അനുഭവിക്കുന്നവരായി ഒരു
ദൃഷ്ടാന്തമായി പ്രസിദ്ധപ്പെട്ടിരിക്കുന്നു✱ അപ്രകാരം തന്നെ ൟ
സ്വപ്നക്കാരും ജഡത്തെ അശുദ്ധമാക്കുകയും കൎത്തൃത്വത്തെ വെറു</lg><lg n="൯">ക്കയും അധികാരങ്ങളെ ദുഷിക്കയും ചെയ്യുന്നു✱ എന്നാൽ പ്രധാ
ന ദൈവദൂതനായ മികാഎൽ മൊശയുടെ ശരീരത്തെ കുറിച്ച പി
ശാചിനൊട കൂടി വിവാദിച്ചപ്പൊൾ ദൂഷണത്തിന്റെ കുറ്റവി
ധിയെ അവന്റെ നെരെ വരുത്തുവാൻ തുനിഞ്ഞില്ല കൎത്താവ</lg><lg n="൧൦"> നിന്നെ ശാസിക്കട്ടെ എന്നത്രെ പറഞ്ഞത✱ എന്നാൽ ഇവർ
തങ്ങൾ എത കാൎയ്യങ്ങളെ അറിയാതെയിരിക്കുന്നുവൊ അവയെ ദു
ഷിക്കുന്നു എന്നാൽ എത കാൎയ്യങ്ങളെ സ്വഭാവമായി ബുദ്ധിയില്ലാ
ത്ത ജീവജന്തുക്കളെപ്പൊലെ അറിഞ്ഞിരിക്കുന്നുവൊ അവയിൽ</lg><lg n="൧൧"> അവർ തങ്ങളെ തന്നെ വഷളാക്കുന്നു✱ ആയവൎക്ക ഹാ കഷ്ടം എ
ന്തുകൊണ്ടെന്നാൽ അവർ കയിന്റെ വഴിയിൽ നടക്കയും ബാലാ
മിന്റെ വഞ്ചനയിൽ കൂലിക്കായ്ക്കൊണ്ട പാഞ്ഞ ഓടുകയും കൊറ</lg><lg n="൧൨">യുടെ പ്രതിവചനത്തിൽ നശിച്ചുപൊകയും ചെയ്തു✱ ഇവർ നി
ങ്ങളുടെ സ്നെഹ വിരുന്നുകളിൽ നിങ്ങളൊടു കൂടി വിരുന്ന ഭക്ഷി
ച്ച ഭയം കൂടാതെ തങ്ങളെ പൊഷിപ്പിക്കുന്ന കറകളാകുന്നു (ഇവർ)
കാറ്റുകളാൽ ചുറ്റും വഹിക്കപ്പെട്ട വെള്ളമില്ലാത്ത മെഘങ്ങളും ഉ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/603&oldid=177507" എന്ന താളിൽനിന്ന് ശേഖരിച്ചത്