ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൧ അ. ൩൨൦

<lg n="">ളൊടു പറയുന്നതിനെയും അവർ കെട്ടു അവർ ഒരു മെഘത്തിൽ
സ്വൎഗ്ഗത്തിലെക്ക കരെറിപ്പൊകയും ചെയ്തു അവരുടെ ശത്രുക്കളും</lg><lg n="൧൩"> അവരെ നൊക്കിക്കണ്ടു✱ പിന്നെ ആ സമയത്ത തന്നെ വലുതാ
യിട്ടൊരു ഭൂകമ്പമുണ്ടായി ആ പട്ടണത്തിൽ പത്തിലൊരു ഭാഗം
വീഴുകയും മനുഷ്യരിൽ എഴായിരം പെർ ഭൂകമ്പത്തിൽ കൊല്ല
പ്പെടുകയും ചെയ്തു അപ്പൊൾ ശെഷമുള്ളവർ വളര ഭയമുള്ളവരാ</lg><lg n="൧൪">യി തിൎന്നു സ്വൎഗ്ഗത്തിന്റെ ദൈവത്തെ സ്തുതി ചെയ്തു✱ രണ്ടാ
മത്തെ കഷ്ടം കഴിഞ്ഞു കണ്ടാലും മൂന്നാമത്തെ കഷ്ടം വെഗത്തിൽ
വരുന്നു✱</lg>

<lg n="൧൫"> പിന്നെ എഴാമത്തെ ദൈവദൂതൻ കാഹളം ഊതി അപ്പൊൾ
ഇഹലൊകത്തിലുള്ള രാജ്യങ്ങൾ നമ്മുടെ കൎത്താവിന്റെയും അവ
ന്റെ ക്രിസ്തുവിന്റെയും രാജ്യങ്ങളായി തീൎന്നു അവൻ എന്നും എ
ന്നെന്നെക്കും ഭരിക്കയും ചെയ്യുമെന്ന പറയുന്ന വലുതായുള്ള ശബ്ദ</lg><lg n="൧൬">ങ്ങൾ സ്വൎഗ്ഗത്തിലുണ്ടായി✱ അപ്പൊൾ ദൈവത്തിന്റെ മുമ്പാക ത
ങ്ങളുടെ പീഠങ്ങളിൽ ഇരുന്നിരുന്ന ഇരുപത്തുനാല മൂപ്പന്മാർകവി</lg><lg n="൧൭">ണു വീണ ദൈവത്തെ വന്ദിച്ചു✱ ഇരിക്കുന്നവനായും ഇരുന്നവ
നായും വരുവാനുള്ളവനായുമുള്ള സൎവ വല്ലഭനായിരിക്കുന്ന ദൈവ
മായ കൎത്താവെ ഞങ്ങൾ നിന്നെ സ്തൊത്രം ചെയ്യുന്നു അതെന്തു
കൊണ്ടെന്നാൽ നീ നിന്റെ മഹാ ശക്തിയെ കയ്യെല്ക്കയും ഭരിക്ക</lg><lg n="൧൮">യും ചെയ്തു✱ എന്നാൽ ജാതികൾ കൊപിച്ചു നിന്റെ കൊപ
വും വന്നു മരിച്ചവർ ന്യായം വിധിക്കപ്പെടുവാനും നിന്റെ ദീൎഘ
ദൎശിമാരായ ശുശ്രൂഷക്കാൎക്കും പരിശുദ്ധന്മാൎക്കും നിന്റെ നാമ
ത്തെ ഭയപ്പെടുന്ന ചെറിയവൎക്കും വലിയവൎക്കും നീ സമ്മാനം കൊ
ടുപ്പാനും ഭൂമിയെ വഷളാക്കിയവരെ വഷളാക്കുവാനും കാല
വും വന്നു എന്ന പറഞ്ഞു✱</lg>

<lg n="൧൯"> വിശെഷിച്ച സ്വൎഗ്ഗത്തിൽ ദൈവത്തിന്റെ ദെവാലയം തുറ
ന്നിരുന്നു അവന്റെ ദെവാലയത്തിൽ അവന്റെ ഉഭയസമ്മത
ത്തിന്റെ പെട്ടകവും കാണപ്പെട്ടു മിന്നൽകളും ശബ്ദങ്ങളും ഇടിമു
ഴക്കങ്ങളും ഭൂകമ്പവും മഹാ കല്മഴയുണ്ടാകയും ചെയ്തു✱</lg>

൧൨ അദ്ധ്യായം

൧ സൂൎയ്യനെക്കൊണ്ട ധരിച്ച ഒരു സ്ത്രീ പ്രസവവെദനപ്പെടുന്നത
— ൩ ഒരു വലിയ ചുവന്ന സൎപ്പം ആ സ്ത്രീയുടെ പൈതലിനെ
ഭക്ഷിച്ചുകളവാൻ ഒരുങ്ങിക്കൊണ്ട അവളുടെ മുമ്പാക നില്ക്കുന്ന
ത.— ൬ അവൾ വനത്തിലെക്ക ഓടിപ്പൊകുന്നത.— ൭ മികാ
യെലും അവന്റെ ദൂതന്മാരും ആ മഹാ സൎപ്പത്തൊടെ യുദ്ധം
ചെയ്ത ജയം കൊള്ളുന്നത.— ൧൩ ആ മഹാ സൎപ്പം ഭൂമിയിലെ
ക്ക തള്ളിക്കളയപ്പെട്ടിട്ട ആ സ്ത്രീയെ സങ്കടപ്പെടുത്തുന്നത.

<lg n=""> വിശെഷിച്ചും ഒരു വലിയ ലക്ഷ്യം ആകാശത്തിൽ കാണപ്പെ</lg>

P p 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/625&oldid=177529" എന്ന താളിൽനിന്ന് ശേഖരിച്ചത്