ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ മത്തായി ൨൨. അ.

<lg n="">ന്നെയും അവൻ മറ്റെ ഭൃത്യന്മാരെ അയച്ച പറഞ്ഞു നിങ്ങൾ വിളിക്ക
പ്പെട്ടവരൊട പറവിൻ കണ്ടാലും ഞാൻ എന്റെ വിരുന്നിനെ ഒ
രുക്കിയിരിക്കുന്നു എന്റെ കാളകളും തടിച്ച ജന്തുക്കളും കൊല്ലപ്പെ</lg><lg n="൫">ട്ടു സകലവും ഒരുങ്ങിയിരിക്കുന്നു കല്യാണത്തിന്ന വരുവിൻ✱ എ
ന്നാറെ അവർ അജാഗ്രതപ്പെട്ടു ഒരുത്തൻ തന്റെ നിലത്തിന്നും
മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളകയും ചെ</lg><lg n="൬">യ്തു✱ എന്നാൽ ശെഷമുള്ളവർ അവന്റെ ഭ്യത്യന്മാരെ പിടിച്ച</lg><lg n="൭"> അവമാനപ്പെടുത്തി കൊല്ലുകയും ചെയ്തു✱ എന്നാറെ രാജാവ അ
തിനെ കെട്ടപ്പൊൾ ക്രൊധപ്പെട്ടു പിന്നെ അവൻ തന്റെ
സെനകളെ അയച്ച ആ കുലപാതകന്മാരെ സംഹരിക്കയും അവരു</lg><lg n="൮">ടെ പട്ടണത്തെ ചുട്ടുകളകയും ചെയ്തു✱ അപ്പൊൾ അവൻ തന്റെ
ഭൃത്യന്മാരൊടു പറയുന്നു കല്യാണം ഒരുങ്ങിയിരിക്കുന്നു എന്നാൽ</lg><lg n="൯"> വിളിക്കപ്പെട്ടവർ യൊഗ്യന്മാരായിരുന്നില്ല✱ അതുകൊണ്ട നി
ങ്ങൾ പെരു വഴികളിലെക്ക ചെന്ന നിങ്ങൾ കണ്ടെത്തുന്നവരെ ഒക്ക</lg><lg n="൧൦">യും കല്യാണത്തിന്ന വിളിപ്പിൻ✱ ആ ഭൃത്യന്മാർ പെരുവഴികളി
ലെക്ക പുറപ്പെട്ടു ചെന്ന അവർ കണ്ടെത്തിയിട്ടുള്ള ദുഷ്ടന്മാരെയും ന
ല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വരികയും ചെയ്തു കല്യാണവും വിരു
ന്നുകാരെക്കൊണ്ട നിറഞ്ഞിരുന്നു✱</lg>

<lg n="൧൧">പിന്നെ വിരുന്നുകാരെ കാണ്മാനായിട്ട രാജാവ അകത്തവ
ന്നപ്പൊൾ കല്യാണ വസ്ത്രത്തെ ധരിക്കാതെയുള്ളൊരു മനുഷ്യനെ</lg><lg n="൧൨"> അവിടെ കണ്ടു✱ വിശെഷിച്ച അവൻ അവനൊടു പറയുന്നു സ്നെ
ഹിത കല്യാണ വസ്ത്രം നിനക്കില്ലാതെ നീ ഇവിടെക്കു എങ്ങിനെ</lg><lg n="൧൩"> അകത്ത വന്നു എന്നാറെ അവൻ മിണ്ടാതെ ഇരുന്നു✱ അപ്പൊൾ
രാജാവ തന്റെ ശുശ്രൂഷക്കാരൊടു പറഞ്ഞു നിങ്ങൾ അവനെകൈ
കളെയും കാലുകളെയും കെട്ടി അവനെ എടുത്ത കൊണ്ടുപൊക
യും സകലത്തിന്ന പുറമെയുള്ള ഇരുളിലെക്ക ആക്കിക്കളകയും ചെ</lg><lg n="൧൪">യ്വിൻ അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും✱ എന്തുകൊണ്ടെ
ന്നാൽ വിളിക്കപ്പെട്ടവർ പലരും ആകുന്നു തിരഞ്ഞെടുക്കപ്പെട്ടവ
രോ ചുരുക്കമാകുന്നു✱</lg>

<lg n="൧൫">അപ്പൊൾ പറിശന്മാർ പൊയി അവന്റെ വാക്കിൽ അവനെ</lg><lg n="൧൬"> എങ്ങിനെ അകപ്പെട്ടുത്തെണ്ടു എന്ന ആലൊചന ചെയ്തു✱ വി
ശെഷിച്ചും അവർ അവരുടെ ശിഷ്യന്മാരെ എറൊദിയക്കാരൊടും
കൂടി അവന്റെ അടുക്കൽ അയച്ചു പറഞ്ഞു ഗുരൊ നീ സത്യമുള്ള
വനാകുന്നു എന്നും ദൈവത്തിന്റെ വഴിയെ സത്യത്തൊടെ ഉപ
ദെശിക്കുന്നു എന്നും ആൎക്കും വെണ്ടി നിനക്ക വിചാരമില്ല എന്നും
ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ നീ മനുഷ്യരുടെ മുഖത്തെ</lg><lg n="൧൭"> നൊക്കുന്നില്ല✱ അതുകൊണ്ട നിനക്ക എങ്ങിനെ തൊന്നുന്നു കൈ
സറിന്ന വരിപ്പണം കൊടുക്കുന്നത ന്യായമൊ അല്ലയൊ ഞങ്ങ</lg><lg n="൧൮">ളൊട പറക എന്നാറെ യെശു അവരുടെ ദുഷ്ടതയെ അറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/66&oldid=176970" എന്ന താളിൽനിന്ന് ശേഖരിച്ചത്