ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൬)

ഭവിക്കട്ടെ എന്നു അവരവളെ അനുഗ്രഹിച്ചു ദാസിക
ളൊടും കൂടെ പറഞ്ഞയച്ചു ഭൃത്യൻ അവളെ കൂട്ടിക്കൊണ്ടു
പൊയി യജമാനൻ പാൎക്കുന്ന ദെശത്തിന്നു അടുത്തു
ചെന്നപ്പൊൾ യിസ്‌ഹാക്ക വൈകുന്നെരത്ത ധ്യാനിപ്പാ
നായിട്ടു പറമ്പിൽ പുറത്ത പൊയി സൂക്ഷിച്ച നൊക്കു
മ്പൊൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു എതിരെ പൊയി രി
ബക്കയും യിസ്‌ഹാക്കിനെ കണ്ടിട്ടു ഇവർ ആർ എന്നു ചൊ
ദിച്ചാറെ ഇവർ തന്നെ എന്റെ യജമാനൻ എന്നു ഭൃ
ത്യൻ പറഞ്ഞവുടനെ അവൾ ഉട്ടകത്തിന്റെ പുറത്തനി
ന്നു ഇറങ്ങി മൂടുപടം കൊണ്ടു തന്നെ മൂടി വന്ദിച്ച യി
സ്‌ഹാക്ക അവളെ അമ്മ പാൎത്തിരുന്ന കൂടാരത്തിൽ കൂട്ടികൊ
ണ്ടുപൊയി വിവാഹം കഴിച്ചുകൊണ്ടു മാതൃമരണ ദുഃഖം
തീൎക്കയും ചെയ്തു. അവന്ന അക്കാലത്തു നാല്പത വയ
സ്സായിരുന്നു അബ്രഹാമും പിന്നെയും കെടുര എന്നവ
ളെ വിവാഹം കഴിച്ചതിനാൽ മെദാൻ മീദ്യാൻ ദെദാൻ
ശെബാ മുതലായ അറബിജാതികൾക്കും കാരണനായി
തീൎന്നു ഇങ്ങിനെ ഉണ്ടായ പുത്ര പൌത്രന്മാരെ കാഴ്ചകളെ
കൊടുത്തു കിഴക്കൊട്ടു വിട്ടയച്ചു അവകാശം ഒക്കെയും വാ
ഗ്ദത്തപുത്രനായ യിസ്‌ഹാക്കിന്നു ഏല്പിച്ചു കൊടുത്തു അതി
ന്റെ ശെഷം ദൈവ മിത്രനായ അബ്രഹാം ൧൭൫ ആം
വയസ്സിങ്കൽ മരിച്ചു തന്റെ ജനത്തൊടെ ചെരുകയും
ചെയ്തു.

എകംരംശഹകെബ്രാഹൊനെതരെഷ്ഠതുകെഷ്ഠചിൽ
ഇഷ്മയെലാദിപുത്രഷ്ഠസ്വസംവിദ്ദായമാദധൌ॥
തംസംജീവയിതുംഭ്ര‌യഃശക്തസ്യെശസ്യചാജ്ഞയാ
ആദിവംശംസുതം ഹൊതും സുപ്രിയംപ്രസ്തുതൊഭവ
[ൽ॥
നിരൂദ്ധസ്ത്വീശദയയാപുത്രംസംലഭ്യജീവിതം
പരംവിനയഹെതൊസ്സതദാപ്രാപാശിഷംവിഭൊഃ॥
തസ്മിംസ്തുസുന്ധരെദെശെ സ്വൊൽപാദ്യെഭ്യഃപ്രതി
[ശ്രുതെ
ഉദാസീനൊവസൽപ്രെതെപിതരീശഹകസ്തദാ॥
തത്രസൊജനയൽപുത്രൌ യാകൊബൈസാവനാമ
കൗ
തയൊൎജ്യെഷ്ഠസ്തുനപ്രൊപ്നൊ ദെസാവഃ പൈതൃകാശി
ഷം॥

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/36&oldid=177593" എന്ന താളിൽനിന്ന് ശേഖരിച്ചത്