ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൯)

രുത്തും നിശ്ചയം യൊസെഫ തന്റെ കൈ കൊണ്ടു നി
ന്റെ കൺ മൂടുകയും ചെയ്യും എന്ന കല്പിച്ചാറെ അവി
ടെ നിന്നു തെരിലെറി പുറപ്പെട്ട വഴിക്കൽനിന്നു യഹൂദ
യെ അയച്ചു യൊസെഫൊടു വൎത്തമാനം അറിയിച്ച
പ്പൊൾ യൊസെഫ ചെന്നു ഗൊഷൻ ദെശത്ത അച്ച
നെ എതിരെറ്റു കണ്ടാറെ അച്ചന്റെ കഴുത്ത കെട്ടി പി
ടിച്ചു എറിയ നെരം കരഞ്ഞതിൽ പിന്നെ നിന്റെ മുഖം
കണ്ടുവല്ലൊ ഇനി മരിച്ചാൽ വെണ്ടതില്ല എന്നച്ചൻ പ
റഞ്ഞ അനന്തരം യൊസെഫ ആടുമെയ്ക്കുന്നത മിസ്രകാ
ൎക്ക രസകെടാകകൊണ്ടു നിങ്ങൾ ൟ ഗൊഷൻ ദെശത്ത
തന്നെ പാൎക്കെണ്ടിവരും എന്ന സഹൊദരന്മാരൊട പറ
ഞ്ഞ അവിടെ പാൎപ്പിച്ചു താൻ രാജ സന്നിധിയിങ്കൽ ചെന്നു
അച്ചനും കുഡുംബവും ഗൊഷൻ ദെശത്തെ
ത്തി ഇരിക്കുന്നു എന്നുണൎത്തിക്കയും ചെയ്തു സഹൊദര
ന്മാരിൽ ൫ പെരെ വരുത്തി കാണിച്ചപ്പൊൾ നിങ്ങളു
ടെ തൊഴിൽ എന്തെന്ന അരുളിചെയ്താറെ അടിയങ്ങൾ
ഇടയന്മാരാകുന്നു കനാൻ ദെശത്ത മെച്ചിൽ ഇല്ലാതെ
പൊയതിനാൽ ഇവിടെ പാൎപ്പാനായി വന്നു എന്ന
ബൊധിപ്പിച്ചാറെ അവരെ ൟ നാട്ടിൽ നിണക്ക ഒത്ത
സ്ഥലത്ത പാൎപ്പിക്ക ഗൊഷൻ ദെശത്ത തന്നെ ഇരിക്ക
ട്ടെ അവരിൽ സമൎത്ഥന്മാരെ എന്റെ ആടുമാടുകൾക്ക പ്ര
മാണികളാക്കി കൊൾക എന്നും കല്പിച്ചു പിന്നെ അച്ച
നെ അകത്ത വരുത്തി കാണിച്ചു രാജാവെ അനുഗ്രഹി
ച്ചാറെ രാജാ യാക്കൊബൊടു എത്ര വയസ്സായി എന്ന
ചൊദിച്ചു സഞ്ചാര വൎഷങ്ങൾ ഇപ്പൊൾ നൂറ്റിമുപ്പതാ
കുന്നു അതിൽ ജീവിത വൎഷങ്ങൾ അല്പം അതുവും
ദൊഷമിശ്രമായിരുന്നു പിതാക്കന്മാരുടെ സഞ്ചാര കാല
ത്തിൽ ഉണ്ടായ ജീവിത വൎഷ ദിവസങ്ങളെ എത്തിയിട്ടി
ല്ല എന്നറിയിച്ച അനുഗ്രഹിച്ച പുറപ്പെട്ടു പിന്നെ യൊ
സെഫ അച്ചൻ മുതലായവരെ കല്പിച്ച ദെശത്തിങ്കൽ
കുടിയിരുത്തിഅവസ്ഥപൊലെരക്ഷിച്ചു വന്നു ഇങ്ങിനെ
മിസ്രയിലിറങ്ങി പാൎത്തവരിൽ ഭാൎയ്യമാർ ഒഴികെയാക്കൊ
ബും പുത്രപൌത്രന്മാരും കൂടി ആകെ ൭൦ പെരാകുന്നു അ
വിടെ ദെവ കല്പനപ്രകാരം അവർ വൎദ്ധിക്കയും ചെയ്തു.

പിന്നെ ക്ഷാമം വൎദ്ധിച്ചു മിസ്രക്കാർ വലഞ്ഞപ്പൊൾ
യൊസെഫ അവരുടെ ദ്രവ്യം ഒക്കയും വാങ്ങി രാജഭ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/59&oldid=177616" എന്ന താളിൽനിന്ന് ശേഖരിച്ചത്