ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൩)

ഞാൻ ഇനിയും നിങ്ങളെയും പൈതങ്ങളെയും വെണ്ടും
വണ്ണം വളൎത്തും അവരെ ഇപ്രകാരം ആശ്വസിപ്പിച്ചു
പ്രിയമായി തന്നെ സംസാരിച്ച ശെഷം കുഡുംബങ്ങ
ളൊട കൂട മിസ്രയിൽ സുഖെന വസിച്ചു അവൻ നൂറ്റുപ
ത്ത സംവത്സരം ജീവിച്ചിരുന്നു എഫ്രയിമുടെ പ്രപൌ
ത്രന്മാരെയും മനശ്ശെയുടെ പൌത്രരെയും കണ്ടു ദൈ
വം നിങ്ങളെ സ്പഷ്ടമാക്കുംവണ്ണം വിചാരിച്ചു താനച്ചന്മാ
രൊട ആണയിട്ട ദെശത്തെക്ക പൊകുമാറാക്കും നിശ്ചയം
അപ്പൊൾ എന്റെ അസ്ഥികളെ കൂട്ടി കൊണ്ടുപൊകെ
ണം എന്ന ഇസ്രായെല്യരെ കൊണ്ട ആണയിടുവിച്ചു മ
രിച്ചപ്പൊൾ മിസ്രാചാരപ്രകാരം സുഗന്ധവൎസ്സങ്ങളെയി
ട്ടു ശരീരം കാത്തു ഒരു ശവപ്പെട്ടിയിൽ വെക്കയും ചെയ്തു.

വിശ്വാസിപിതാക്കന്മാരുടെ കാലം ഇങ്ങിനെ തീൎന്നു
ദെവ വാക്കിനെ വിശ്വസിച്ചു അബ്രാം ജന്മദെശം വി
ട്ടു പുറപ്പെട്ട നാൾ തുടങ്ങി യിസ്രയെല്യൎക്ക ന്യായപ്രമാ
ണം അറിയിച്ച ദിവസത്തൊളം വാഗ്ദത്ത വൎഷങ്ങൾ നാ
നൂറ്റുമുപ്പത (൪൩൦) [ക്രിസ്തു ജനിക്കുന്നതിനുമുമ്പിൽ ൧൯
൨൭ - ൧൪൯൭ വൎഷങ്ങൾക്ക നടുവിൽ] ഇവയുടെ വിവര
മാവിത.

നൊഹയുടെ മരണം ൧൯൩൭
൭൦ വസസ്സായ അബ്രാം കൽദായദെശം വി
ട്ടുപൊയത
൧൯൨൭
അബ്രാം ഹരാൻ ഊരെ വിട്ടത ൧൯൨൨
ഇശ്മയെൽ ജനിച്ചത ൧൯൧൧
ചെലാകൎമ്മം ൧൮൯൮
[അബ്രാമിന്റെ സന്തതി പരദെശികളാ
യി സഞ്ചരിച്ച ൪൦൦ സംവത്സരങ്ങളുടെ
ആരംഭമായി] ഇസ്‌ഹാക്കിന്റെ ജനനം
൧൮൯൭
സാരാ മരിച്ചത ൧൮൬൦
ഇസ്‌ഹാക്കിന്റെ വിവാഹം ൧൮൫൭
എസാവും യാക്കൊബും ജനിച്ചത ൧൮൩൭
അബ്രഹാം മരിച്ചത ൧൮൨൨
ശെമിന്റെ മരണം ൧൭൮൭
എബരിന്റെ മരണം ൧൭൫൮
യൊസെഫ ജനിച്ചത ൧൭൪൬
ഇസ്‌ഹാക്കിന്റെ മരണം ൧൭൦൭
യൊസെഫ മിസ്രാധികാരിയായ്ത ൧൭൧൬
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/63&oldid=177620" എന്ന താളിൽനിന്ന് ശേഖരിച്ചത്