ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

ച്ചു. എന്നിട്ടും ജനങ്ങളെ ഉപദ്രവിക്കും തൊറും അവർ
പെരുകി വൎദ്ധിച്ചതിനാൽ മിസ്രക്കാൎക്ക് അധികം വ്യസ
നം ഉണ്ടായി. അപ്പൊൾ ആ രാജാവ ഇസ്രയെലരു
ടെ കുട്ടി എടുക്കുന്ന സ്തീകളൊട പ്രസവകാലത്തിങ്കൽ
ആണ്ങ്കുഞ്ഞ എങ്കിൽ കൊല്ലെണം എന്നും പെൺ എങ്കിൽ
ജീവിച്ചിരിക്കട്ടെ എന്നും കല്പിച്ചു. ആയവർ ദൈവ
ത്തെ ഭയപ്പെട്ടു രാജകല്പന ബഹുമാനിക്കാതെ ആണ്ങ്കു
ഞ്ഞികളെ രക്ഷിച്ചുകൊണ്ടിരുന്നു ദൈവം അവരെയും
കുഡുംബത്തെയും വൎദ്ധിപ്പിക്കയും ചെയ്തു.

൨. മൊശയുടെ ഉത്ഭവം.

മൊസിൎനാമപ്രപൌതസ്സലെവ്യഃക്രൂരനൃപാജ്ഞയാ।
ഹന്തവ്യഃ ശൈശവെവാരൊ രാജപുത്ര്യൊദ്ധൃതൊഭ॥
വൽ
പാലിതശ്ചതയാസൎവ്വംമൈശ്രജ്ഞാനംസശിക്ഷിതഃ।
നൈഛ്ശദീശദ്വിഷാംഭാഗംവൎഗ്ഗഭക്ത്യാപാലായിതഃ॥

അപ്പൊൾ രാജാവ സകല മിസ്രക്കാരൊടും ഇസ്രയെ
ലൎക്ക ഉണ്ടാകുന്ന ആണ്ങ്കുഞ്ഞികളെ ഒക്കയും നിങ്ങൾ പു
ഴയിൽ ചാടെണം എന്നു കല്പിച്ചു. അപ്രകാരം വളരെ
മരിക്കുന്ന സമയം ലെവിഗൊത്രക്കാരനായ അമ്രാമിന്നു
സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മയായ യൊകെ
ബദ ദൈവത്തെ ആശ്രയിച്ചു അവനെ ൩ മാസം ഒ
ളിച്ചു വെച്ചു. പിന്നെ ഒളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒ
ടപ്പെട്ടി വാങ്ങി പശ തെച്ചു കുഞ്ഞനെ അതിൽ കിടത്തി
നദീതീരത്ത ചമ്മി ഉള്ള ദിക്കിൽ വെച്ചു ഭാവി അറിയെ
ണ്ടതിന്നായി ബാലന്റെ സഹൊദരിയെ പാൎപ്പിച്ചു.
അനന്തരം ആ രാജാവിന്റെ പുത്രി ദാസിമാരൊടും പു
ഴയിൽ കുളിപ്പാൻ വന്നു ആ പെട്ടി കണ്ടപ്പൊൾ ദാസി
യെ അയച്ചു പെട്ടിയെ വരുത്തി തുറന്നാറെ കരയുന്ന
കുഞ്ഞനെ കണ്ടു. അവൾ മനസ്സലിഞ്ഞു ഇത എബ്ര
യ ബാലൻ എന്നു പറഞ്ഞതിനെ കെട്ടപ്പൊൾ സഹൊ
ദരി അടുത്തുവന്നു മുല കൊടുക്കെണ്ടതിന്നു എബ്രയ
സ്ത്രീയെ വിളിക്കെണമൊ എന്നു ചൊദിച്ചു കല്പന വാ
ങ്ങി അമ്മയെ വരുത്തിയതിന്റെ ശെഷം. രാജപുത്രി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/66&oldid=177623" എന്ന താളിൽനിന്ന് ശേഖരിച്ചത്