ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൦)

ണ്ടു പൊതിഞ്ഞും ഒരൊ മരത്തിന്നു ൟ രണ്ടു കാലുകൾ
ഉണ്ടാക്കി കാലുകളെ നിലത്തൊട സമമാക്കി വെച്ച വെ
ള്ളിക്കട്ടിക്കുഴികളിൽ സ്ഥാപിച്ചു. മരങ്ങൾ ഒക്കയും ഇളക്കം
വരാതെ ചെൎന്നു നിൽക്കെണ്ടതിന്നു മരംതൊറും മെൽകീ
ഴായി മുമ്മൂന്നു പൊൻ വളകളും അവറ്റിൽ പൊൻ
പൊതിഞ്ഞ വടീകളും ചെലുത്തി ചെൎത്തു.

മരപ്പണിക്ക മെൽ കീഴായി വിരിച്ച മൂടികൾ ൪. താ
ഴെ വിരി വിശെഷമുള്ളത. ൪ നിറം ഉള്ള നൂലുകളെ
കൊണ്ടും ഖരുബുകളുടെയും മനൊഹരപുഷ്പങ്ങളുടെയും
സ്വരൂപ പ്രകാരവും മെടഞ്ഞ ചമച്ചതു. ആ ൪ നിറ
ങ്ങൾ ദിവ്യ നാമങ്ങളെ പ്രകാശിപ്പിക്കും (സ്വൎഗ്ഗസ്ഥ
നായ യഹൊവക്ക നീലം, രാജാവായ ദൈവത്തിന്നു
ധൂമ്രം, ജീവനുള്ളവന്നു രക്തം, പരിശുദ്ധന്നു വെള്ള
എന്നിങ്ങിനെ ലക്ഷണമായി വരും.) ഖരുബുകളുടെ
സ്വരൂപത്തിന്നു ൪ മുഖം അതു ദെവസ്വരൂപം അല്ല
ലൊകത്തിൽ പ്രകാശിപ്പിച്ച ദിവ്യ ഗുണങ്ങളെ അറിയി
ക്കുന്നതു (അതിൽ സൃഷ്ടികൎമ്മത്തിനു വൃഷഭം, ജയശ
ക്തിക്കു സിംഹം, സൎവവ്യാപനത്തിനു കഴുകു, മനുഷ്യൻ
ജ്ഞാനത്തിന്നു എന്നും സങ്കല്പം.) ഭിത്തികളുടെ ഉള്ളു കാ
ണാതെ വിരിച്ച മൂടിക്ക സ്വൎഗ്ഗതുല്യമായ വാസസ്ഥലം
എന്നു പെർ. രണ്ടാം മൂടി വെള്ളാട്ടിൻ നെരിയ രൊമ
നൂൽ കൊണ്ടു മെടഞ്ഞ തമ്പുഭാഷയിൽ തീൎത്തു ഒന്നാമ
തിന്മെൽ വിരിച്ചു. ദൈവ, ഭൂമിയിൽ യിസ്രയെലരൊട
ചെൎന്നു സഞ്ചരിച്ചു വരുന്ന കൂടാരം എന്നു പെർ. ശെ
ഷിച്ച ൨ മൂടികൾ തൊൽ കൊണ്ടു തീൎത്തു ഒന്നിൽ നീല
വും ഒന്നിൽ ചുവപ്പും കയറ്റി മറവിന്നായി മീതെ വിരി
ച്ചു ചെമ്പുകുറ്റികൾ നാട്ടികയിറു കൂട്ടി കെട്ടുകയും ചെയ്തു.

I. പത്തുമുളം കൊണ്ട തികഞ്ഞ ചതുരശ്രമായ ഉൾമു
റി അതി പരിശുദ്ധം അതിൽ തന്നെ ദെവസാന്നിദ്ധ്യം.
൧. ദിവ്യ കറാരിന്റെ ആധാരം ആയി ൧൦ വാക്യങ്ങൾ
എഴുതീട്ടുള്ള കല്പലകകളെ യിസ്രയെലിന്റെ മുഖ്യ നിധി
ആക്കി പൊൻ പൊതിഞ്ഞ പെട്ടിയിൽ വെച്ചു സാക്ഷി
പ്പെട്ടകം എന്നു പെരും ഇട്ടു. ൨. ആ പെട്ടിയുടെ പൊ
ന്മൂടിയിൽ കുമ്പിടും പ്രകാരം ൨ പൊൻ ഖരുബുകൾ
ഉണ്ട അതിന്നിടയിൽ യഹൊവ ഇരുന്നു സംസാരിച്ചു
ജനം ന്യായപ്രമാണത്തെ ലംഘിച്ചു ചെയ്ത പാപ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/94&oldid=177651" എന്ന താളിൽനിന്ന് ശേഖരിച്ചത്