ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൪ വെളിപ്പാടു ൯. അ.

<lg n="൧൦">മൂന്നാംദൂതൻ ഊതിയാറെ ദീപം പൊലെ കത്തുന്ന മഹാ
നക്ഷത്രം വാനത്തിൽ നിന്നു വീണു പുഴകളിൽ മൂന്നൊന്നി
ന്മെലും നീരുറവുകളിലും തട്ടി- നക്ഷത്രത്തിന്നു കാഞ്ഞിരം</lg><lg n="൧൧"> എന്ന പെർ ചൊല്ലുന്നു- വെള്ളങ്ങളിൽ മൂന്നൊന്നു കാ
ഞ്ഞിരമായ്പൊകുന്നു- കൈപ്പായതിനാൽ വെള്ളങ്ങ</lg><lg n="൧൨">ൾ കൊണ്ടു മനുഷ്യരിൽ പലരും മരിച്ചുപൊയി- - നാ
ലാം ദൂതൻ ഊതിയാറെ സൂൎയ്യനിൽ മൂന്നൊന്നും ചന്ദ്രനി
ൽ മൂന്നൊന്നും നക്ഷത്രങ്ങളിൽ മുന്നൊന്നും അഴിക്ക
പ്പെട്ടതു- അതിൽ മൂന്നൊന്നു ഇരിണ്ടു പൊകയും പക
ലിലും രാത്രീയിലും മൂന്നൊന്നു വെളിച്ചമില്ലാതെ ഇരിക്ക</lg><lg n="൧൩">യും ആകെണ്ടതിന്നത്രെ- - പിന്നെ ഞാൻ കണ്ടതുഒ
രു കഴുകു നടുവാനത്തൂടെ പറന്നു- അല്ലയൊ ദൂതർ മൂവ
രും ഊതെണ്ടുന്ന ശെഷം കാഹളധ്വനികൾഹെതുമായി
ട്ടു ഭൂവാസികൾ്ക്ക് ഹാകഷ്ടം കഷ്ടം എന്നു മഹാ
ശബ്ദത്തൊടെ പറഞ്ഞുകെട്ടു-</lg>

൯. അദ്ധ്യായം

അഞ്ചാമതും (൧൩) ആറാമതുമായ കാഹളധ്വനിക
ളാലെ ഹാ കഷ്ടങ്ങൾ രണ്ടും.

<lg n="൧">അഞ്ചാം ദൂതൻ ഊതിയാറെ വാനത്തിൽ നിന്നു ഭൂമിയി
ൽ ചാടിയിരിക്കുന്ന ഒരു നക്ഷത്രത്തെ ഞാൻ കണ്ടു- ആ
യവനു അഗാധകിണറ്റിനുള്ള താക്കൊൽ കൊടുക്കപ്പെ</lg><lg n="൨">ട്ടു- അഗാധ കിണറ്റിനെ തുറന്നാറെ വലിയ ഉലയുടെ
പുകപൊലെ കിണറ്റിൽ നിന്നു പുകപൊങ്ങി കിണറ്റിൽ</lg><lg n="൩"> പുകയാൽ സൂൎയ്യനും ആകാശവും ഇരുണ്ടുപൊയി- പുക
യിൽ നിന്നു തുള്ളൻ കൂട്ടം ഭൂമിമെൽ പുറപ്പെടുകയും
ചെയ്തു- - അവറ്റിന്നു ഭൂമിയിലെ തെളുകൾ്ക്കുള്ള അധി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/308&oldid=196272" എന്ന താളിൽനിന്ന് ശേഖരിച്ചത്