ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൬ വെളിപ്പാടു ൧൪ അ.

<lg n="൯">അവരുടെ പിന്നിൽ മൂന്നാമതൊരു ദൂതൻ വന്നു മഹാശ
ബ്ദത്തൊടെ പറഞ്ഞു- യാതൊരുത്തൻ മൃഗത്തെയും തൽ
പ്രതിമയെയും കുമ്പിട്ടും നെറ്റിമെലൊ കൈമെലൊ കു</lg><lg n="൧൦">റിയെഇട്ടും കൊണ്ടാൽ- അവനുംകൂടെ ദെവകൊപത്തി
ൻ പാത്രത്തിൽ ഇടകലരാതെ പകൎന്നീട്ടുള്ള ദെവക്രൊ
ധമദ്യത്തിൽ നിന്നുകുടിക്കും- വിശുദ്ധദൂതന്മാൎക്കും കുഞ്ഞാ
ടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ പീഡിച്ചു പൊകയും</lg><lg n="൧൧"> ചെയ്യും- അവരുടെ പീഡയുടെ പുകയുഗാദിയുഗങ്ങളി
ലും പൊങ്ങുന്നു (യശ.൩൪, ൧൦)- മൃഗത്തെയും തൽ പ്രതിമ
യെയും കുമ്പിട്ടും അതിന്റെ നാമക്കുറിയെ ഇട്ടും കൊള്ളു</lg><lg n="൧൨">ന്നവൎക്ക എല്ലാ രാപ്പകലും തണുപ്പുവരാ- ദെവകല്പനക
ളെയും യെശുവിശ്വാസത്തെയും കാത്തുകൊള്ളുന്ന വി
ശുദ്ധരുടെ ക്ഷാന്തി ഇവിടെ (കാണ്മാൻ) ഉണ്ടു-</lg>

<lg n="൧൩">ഞാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദം പറഞ്ഞു കെട്ട
ത് എന്തെന്നാൽ- കൎത്താവിൽ ചാകുന്നമൃതന്മാർ ഇന്നുമു
തൽ ധന്യർ എന്നെഴുതുക- അതെ അവർ തങ്ങളുടെ പ്രയ
ത്നങ്ങളിൽ നിന്നു ഒഴിഞ്ഞു തണുക്കെണ്ടത് അവരുടെ ക്രീ
യകൾ അവൎക്കു പെഞ്ചെല്ലുകയും ചെയ്യുന്നു എന്നു ആത്മാവ്
പറയുന്നു-</lg>

<lg n="൧൪">പിന്നെ ഞാൻ കണ്ടതിതാ വെളുത്തമെഘവും മെഘ
ത്തിന്മെൽ ഇരുന്നുകൊണ്ടു മനുഷ്യപുത്രനു സദൃശനായ
വനും തന്നെ- അവനു തൽമെൽ പൊൻ കിരീടവും കയ്യിൽ</lg><lg n="൧൫"> മൂൎച്ചയുള്ള അരിവാളും ഉണ്ടു- മറ്റൊരു ദൂതൻ ദെവാലയ
ത്തിങ്കന്നു പുറപ്പെട്ടു മെഘത്തിന്മെൽ ഇരിക്കുന്നവനൊ
ടു ഭൂമിയിലെ വിളവു വരണ്ടതിനാൽ കൊഴ്ത്തിന്നു നാഴിക വ
ന്നതു കൊണ്ടു നിന്റെ അരിവാളെ കടത്തി കൊയ്ക എന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/320&oldid=196256" എന്ന താളിൽനിന്ന് ശേഖരിച്ചത്