ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൦ വെളിപ്പാടു ൨൧. അ.

<lg n="">നിന്നു ഇറങ്ങി അവരെ തിന്നു കളഞ്ഞു (ഹജ. ൩൮, ൨൦)-</lg><lg n="൧൦"> അവരെ ഭ്രമിപ്പിക്കുന്ന പിശാചൊ മൃഗവും കള്ളപ്രവാചകനും
ഉള്ള ഗന്ധകത്തീപ്പൊയ്കയിൽ തള്ളപ്പെട്ടു അവർ യുഗാദിയുഗങ്ങ
ളിലും രാപ്പകൽ പീഡപ്പെട്ടുപൊകും-</lg>

<lg n="൧൧">പിന്നെ ഞാൻ വലുതായ വെള്ളസിംഹാസനത്തെയും അതി
ന്മെൽ ഇരിക്കുന്നവനെയും കണ്ടു- അവന്റെ സന്നിധിയിൽ നി
ന്നു ഭൂമിയും വാനവും മങ്ങിപ്പൊയി അവറ്റിന്നു സ്ഥലം കാണാ</lg><lg n="൧൨">യതും ഇല്ല- ചെറിയവരും വലിയവരും മരിച്ചവർ ആകെ
ദൈവത്തിന്മുമ്പിൽ നില്ക്കുന്നതും കണ്ടു- പുസ്തകങ്ങൾ തുറക്കപ്പെട്ടു
(ദാനി. ൭, ൧൦) ജീവന്റെ പുസ്തകമാകുന്ന മറ്റൊന്നും തുറക്കപ്പെ
ട്ടു- പുസ്തകങ്ങളിൽ എഴുതിക്കിടക്കുന്നവറ്റിൽ നിന്നു മരിച്ചവൎക്ക
അവരുടെ ക്രിയകൾ്ക്കടുത്തവണ്ണം ന്യായവിധി ഉണ്ടാകയും ചെയ്തു-</lg><lg n="൧൩"> സമുദ്രം തന്നിലെ മരിച്ചവരെ (എല്പിച്ചു) കൊടുത്തു മരണവും
പാതാളവും തങ്ങളിലെ മരിച്ചവരെ കൊടുത്തു- അവനവനു താ</lg><lg n="൧൪">ന്താന്റെ ക്രിയകൾ്ക്കടുത്ത ന്യായവിധി ഉണ്ടായി- മരണവും
പാതാളവും ആയവ തീപ്പൊയ്കയിൽ തള്ളപ്പെട്ടു- ഈ തീപ്പൊ
യ്കയത്രെ രണ്ടാം മരണം ആകുന്നതു- യാവനും ജീവപുസ്തകത്തി
ൽ (പെർ) എഴുതി കാണാഞ്ഞാൽ തീപ്പൊയ്കയിൽ തള്ളപ്പെ
ട്ടു-</lg>

൨൧ അദ്ധ്യായം

ലൊകപ്പുതുക്കവും (൯) പുതിയ യരുശലെമിലെ (൨൪) നിവാസികളു
ടെ നടപ്പും (൨൦, ൧) സ്വൈരവാസവും

<lg n="൧">ഞാൻ പുതിയ വാനവും പുതിയ ഭൂമിയും കണ്ടു (യശ, ൬൫, ൧൭)-
ഒന്നാം വാനവും ഒന്നാം ഭൂമിയും കഴിഞ്ഞുപൊയല്ലൊ സമുദ്രം ഇ</lg><lg n="൨">നി ഇല്ല- പുതിയ യരുശലെം ആകുന്ന വിശുദ്ധനഗരം തന്റെ
ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള കാന്തയെ പൊലെ ദെവത്തി</lg>


42

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/334&oldid=196237" എന്ന താളിൽനിന്ന് ശേഖരിച്ചത്