ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൨൧. അ. ൩൩൧

<lg n="൩">ൻ പൊക്കൽ വാനത്തിൽ നിന്നു ഇറങ്ങുന്നതും കണ്ടു- സ്വൎഗ്ഗ
ത്തിൽ നിന്നു മഹാശബ്ദം പറയുന്നതും കെട്ടു- ഇതാ മനുഷ്യ
രൊടുകൂടിയ ദൈവത്തിന്റെ കൂടാരം ആയതു- അവൻ അ
വരൊടുകൂടി പാൎക്കും അവർ അനന്നു ജനമാകയും ദൈവം
താൻ അവരുടെ ദൈവമായി അവരൊടു കൂടി ഇരിക്കയും</lg><lg n="൪"> ചെയ്യും (൩ മൊ. ൨൬, ൧൨)- അവൻ അവരുടെ കണ്ണുകളിൽ നി
ന്നു അശ്രുക്കളെല്ലാം തുടച്ചു കളയും (൭, ൧൭)- ഇനി മരണം ഇ</lg><lg n="൫">ല്ല- ഖെദവും മുറവിളിയും പ്രയാസവും ഇനി ഇല്ല ഒന്നാമത്തെ
വ കഴിഞ്ഞുപൊയല്ലൊ- സിംഹാസനസ്ഥനും പറഞ്ഞു- കണ്ടാ
ലും ഞാൻ സകലവും പുതുതാക്കുന്നു- പിന്നെ അവൻ പറഞ്ഞു-
എഴുതുക ഈ വചനങ്ങളല്ലൊ സത്യവും വിശ്വസ്തതയും ഉള്ളവ-</lg><lg n="൬"> അവൻ എന്നൊടു പറഞ്ഞിതു- ചെയ്തുതീൎന്നു (൧൬, ൧൭) ഞാ
ൻ അകാരവും ഒകാരവും (൧, ൮) ആദിയും അന്തവും തന്നെ- ദാ
ഹിക്കുന്നവന് ഞാൻ ജീവനീരുറവിൽ നിന്നു സൌജന്യമാ</lg><lg n="൭">യി കൊടുക്കും (യശ. ൫൫, ൧)- ജയിക്കുന്നവൻ ഇവ (എല്ലാം)
അവകാശമായി പ്രാപിക്കും- ഞാൻ അവനു ദൈവവും അവൻ എ</lg><lg n="൮">നിക്ക പുത്രനുമായിരിക്കും (൨ ശമു. ൭, ൧൪)- എന്നാൽ ഭീരുക്കൾ
അവിശ്വാസികൾ വെറുപ്പുള്ളവർ കുലപാതകർ പുലയാടികൾ ഒ
ടിക്കാർ ബിംബാരാധികൾ ഇവൎക്കും എല്ലാ കള്ളന്മാൎക്കും ഗന്ധകാ
ഗ്നികൾ കത്തുന്ന പൊയ്കയായ രണ്ടാം മരണത്തിലെ പങ്കു
ള്ളു-</lg>

<lg n="൯">അന്ത്യബാധകൾ ഏഴും നിറഞ്ഞ കലശങ്ങൾ ഉള്ള ദൂതന്മാർ
എഴുവരിലും ഒരുവൻ വന്നു എന്നൊടു പറഞ്ഞിതു- വാ കുഞ്ഞാ</lg><lg n="൧൦">ടിന്റെ ഭാൎയ്യയായ കാന്തയെ നിണക്ക കാണിക്കും- എന്നിട്ടു ഉ
യൎന്ന വന്മലമെൽ എന്നെ ആത്മാവിൽ കൊണ്ടുപൊയി (ഹജ
൪൦, ൨) ദൈവത്തിന്റെ പൊക്കൽ സ്വൎഗ്ഗത്തിൽ നിന്ന് ഇറങ്ങുന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/335&oldid=196236" എന്ന താളിൽനിന്ന് ശേഖരിച്ചത്