ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൨൨. അ. ൩൩൫

<lg n="">ളെ ചെയ്യുന്നവർ ധന്യർ- അവൎക്കു ജീവവൃക്ഷത്തിന്മെൽ അധികാ
രം ഉണ്ടാക- അവർ ഗൊപുരങ്ങളൂടെ പട്ടണത്തിൽ കടക്കയും ചെ</lg><lg n="൧൫">യ്ക- പുറത്തൊ നായ്ക്കളും ഒടിക്കാരും പുലയാടികളും കുലപാതക
രും ബിംബാരാധികളും ഭൊഷ്കിനെ കൂറുള്ളവനും ചെയ്യുന്നവനും</lg><lg n="൧൬"> ഒക്കയും തന്നെ- യെശു എന്ന ഞാൻ സഭകളായ നിങ്ങൾ്ക്ക് ഇവ
സാക്ഷിപ്പെടുത്തുവാൻ എന്റെ ദൂതനെ അയച്ചു- ഞാൻ ദാവി
ദിന്റെ വെ(ൎത്തളി)രും വംശവും ആയവൻ- ശുഭ്രമായ ഉദയന</lg><lg n="൧൭">ക്ഷത്രം തന്നെ- ആത്മാവും കാന്തയും (യെശുവെ)‌ വരിക എ
ന്നു പറയുന്നു- കെൾ്ക്കുന്നവനും വരിക എന്നു പറവൂ- ദാഹിക്കുന്ന
വൻ വരികയും ഇഛ്ശിക്കുന്നവൻ ജീവനീരെ സൌജന്യമായി
വാങ്ങുകയും ചെയ്ത-</lg>

<lg n="൧൮">ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ കെൾ്ക്കുന്ന ഏവനൊ
ടും ഞാൻ (ആണയിട്ടു) സാക്ഷിചൊല്ലുന്നിതു- അവറ്റൊടു ആരാ
നും കൂട്ടി വെച്ചാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈ</lg><lg n="൧൯">വൻ അവന്മെൽ കൂട്ടിവെക്കും- ഈ പുസ്തകത്തിലെ പ്രവചനവാ
ക്കുകളിൽ നിന്നു ആരാനും അപഹരിച്ചാൽ ഈ പുസ്തകത്തിൽ
എഴുതിയ ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നു</lg><lg n="൨൦">ള്ള അംശത്തെ അപഹരിക്കയും ചെയ്യും- ഇവറ്റെ സാക്ഷി
പ്പെടുത്തുന്നവൻ പറയുന്നു- അതെ ഞാൻ വെഗം വരുന്നു- എ
ന്നാൽ ആമെൻ കൎത്താവായ യെശുവെ വരെണമെ-</lg>

<lg n="">(നമ്മുടെ) കൎത്താവാകുന്ന യെശുക്രിസ്തന്റെ കരുണ എല്ലാ വിശു
ദ്ധരൊടും കൂട (ഇരിക്ക) ആമെൻ-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/339&oldid=196230" എന്ന താളിൽനിന്ന് ശേഖരിച്ചത്