ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE
BOOK OF JOB.

ഇയ്യോബ്.
൧. അദ്ധ്യായം.

നീതിമാനായ ഇയ്യോബ് (൬) ദൈവം സാത്താന്റെ പരീക്ഷയിൽ ഏല്പി
ച്ചപ്പോൾ, (൧൩) നാലു പരീക്ഷകളാൽ തോല്ക്കാത്തതു.

<lg n="">ഊച്ദേശത്ത് ഇയ്യോബ് എന്നൊരു പുരുഷൻ ഉണ്ടായിരുന്നു. അ
യ്യാൾ തികവും നേരും ഉള്ളവനായി ദൈവത്തെ ഭയപ്പെട്ടുകൊണ്ടു തിന്മ
</lg><lg n="2"> വിട്ടു മാറുന്നവൻ തന്നേ. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും
</lg><lg n="3"> ജനിച്ചു. അവന്റെ സമ്പത്തോ ഏഴായിരം ആടുകളും മൂവായിരം ഒട്ട
കവും ഐയായിരം ഏർക്കാളയും അഞ്ഞൂറു പെണ്കഴുതകളും ഏറ്റം പെരു
ത്ത ദാസക്കൂട്ടവും തന്നേ. ആകയാൽ ആ പുരുഷൻ സകല കിഴക്കിന്മ
</lg><lg n="4">ക്കളിലും വലിയവനായി.—അവന്റെ മക്കൾ ചെന്നു താന്താന്റെ ആഴ്ച
യിൽ തൻഭവനത്തിൽ വിരുന്ന് ഉണ്ടാക്കും. അന്ന് ആളയച്ചു മൂന്നു സ
</lg><lg n="5">ഹോദരികളെയും തങ്ങളോടു കൂടേ തിന്നു കുടിപ്പാൻ ക്ഷണിക്കും. വിരു
ന്നിൻ നാളുകൾ കഴിഞ്ഞാൽ ഇയ്യോബ് അവരെ വരുത്തി വിശുദ്ധീകരി
ച്ചു രാവിലേ എഴുനീറ്റു അവർ എല്ലാവരുടെ എണ്ണത്തിൻപ്രകാരം ഹോ
മബലികളെ കഴിക്കും. കാരണം: എന്റെ മക്കൾ പക്ഷേ പിഴെച്ചു ഹൃദ
യംകൊണ്ടു ദൈവത്തിന്നു സലാം പറഞ്ഞു പോയി എന്ന് ഇയ്യോബ് ചൊ
ല്ലി എല്ലായ്പോഴും അപ്രകാരം ചെയ്യും.</lg>

<lg n="6">ഒരു ദിവസം ദേവപുത്രന്മാർ യഹോവയുടെ മുമ്പിൽ നിന്നുകൊൾവാൻ
വന്നു, (ദ്വേഷിയായ) സാത്താനും (സങ്കീ. ൧൦൯, ൬) അവരുടെ ഇടയിൽ
</lg><lg n="7">വന്നു. യഹോവ സാത്താനോട്: എവിടേനിന്നു വരുന്നു? എന്ന് ചൊ
ല്ലിയാറേ, ഭൂമിയിൽ ഊടാടി അതിൽ നടക്കുന്നതിൽനിന്ന് എന്നു സാ
</lg><lg n="8">ത്താൻ യഹോവയോടു പറഞ്ഞു. യഹോവ സാത്താനോട്: എൻ ദാസ
നായ ഇയ്യോബിനെ കുറിക്കൊണ്ടുവോ? അവനെ പോലേ തികവും നേ</lg>


1

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/11&oldid=189398" എന്ന താളിൽനിന്ന് ശേഖരിച്ചത്