ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 Job, I. ഇയ്യോബ് ൧. അ.

<lg n="">രും ഉള്ളവനായി ദൈവത്തെ ഭയപ്പെട്ടുകൊണ്ട് തിന്മ വിട്ടു മാറുന്ന പുരു
</lg><lg n="9">ഷൻ ഭൂമിയിൽ ഇല്ല എന്നു പറഞ്ഞതിന്നു സാത്താൻ യഹോവയോടു
ഉത്തരം ചൊല്ലിയതു: ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നതു വെറുതേ ത
</lg><lg n="10">ന്നെയോ? അവനും അവന്റെ വീട്ടിന്നും അവനുള്ള സമസ്തത്തിന്നും ചൂ
ഴവും നീ വേലി കെട്ടീട്ടല്ലേ. അവന്റെ കൈകളുടെ ക്രിയയെ നീ അ
</lg><lg n="11">നുഗ്രഹിച്ചിട്ട് അവന്റെ സമ്പത്തു നാട്ടിൽ വ്യാപിക്കുന്നുവല്ലോ. എങ്കി
ലും തൃക്കൈ നീട്ടി അവനുള്ള സമസ്തത്തെ തൊടുകേ വേണ്ടു; നിണക്കു
</lg><lg n="12"> സമക്ഷത്തു തന്നേ സലാം പറയാതിരിക്കയില്ല. എന്നാറേ യഹോവ
സാത്താനോട് : അവനുള്ള സമസ്തവും നിന്റെ കൈയിൽ ഇതാ! അവങ്ക
ലേക്കു മാത്രം നിൻ കൈ നീട്ടരുത് എന്നു പറഞ്ഞു, സാത്താൻ ദൈവസ
മ്മുഖത്തുനിന്നു പുറപ്പെട്ടു പോകയും ചെയ്തു.</lg>

<lg n="13"> ഒരു ദിവസം അവന്റെ പുത്രീപുത്രന്മാർ ജ്യേഷ്ഠന്റെ ഭവനത്തിൽ
</lg><lg n="14"> തിന്നു വീഞ്ഞു കുടിക്കുമ്പോൾ ഉണ്ടായിതു: ഒരു ദൂതൻ ഇയ്യോബിന്റെ
അടുക്കേ വന്നു പറഞ്ഞിതു: കന്നുകാലികൾ ഉഴുതും പെണ്കഴുതകൾ അരി
</lg><lg n="15">കേ മേഞ്ഞും കൊണ്ടിരുന്നു. അപ്പോൾ ശബാക്കൂട്ടം ആക്രമിച്ചു അവ പി
ടിച്ചു ബാല്യക്കാരെ വാളിൻ വായാൽ വെട്ടിക്കളഞ്ഞു, നിന്നെ അറിയി
</lg><lg n="16"> പ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ. ആയവൻ സംസാരിക്കുമ്പോൾ
തന്നേ ഇവൻ വന്നു പറഞ്ഞിതു: ദൈവത്തിൻ തീ വാനത്തിൽനിന്നു വീ
ണു ആട്ടിങ്കൂട്ടവും ബാല്യക്കാരെയും ചുട്ടു തിന്നുകളഞ്ഞു. നിന്നെ അറിയി
</lg><lg n="17">പ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ ആയവൻ സംസാരിക്കുമ്പോൾ
തന്നേ ഇവൻ വന്നു പറഞ്ഞിതു: കല്ദയർ മൂന്നു തലയാക്കി ഒട്ടകങ്ങളെ
ക്കൊള്ളേ പാഞ്ഞു വന്നു അവ പിടിച്ചു ബാല്യക്കാരെ വാളിൻ വായാൽ
വെട്ടിക്കളഞ്ഞു, നിന്നെ അറിയിപ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ.
</lg><lg n="18"> ആയവൻ സംസാരിക്കുമ്പോൽ തന്നേ ഇവൻ വന്നു പറഞ്ഞിതു: നിന്റെ
പുത്രീപുത്രന്മാർ ജ്യേഷ്ഠന്റെ ഭവനത്തിൽ തിന്നു വീഞ്ഞു കടിക്കുമ്പോൾ,
</lg><lg n="19"> അതാ മരുവിൻ അങ്ങേ ഭാഗത്തുനിന്നു വങ്കാറ്റു വന്നു ഭവനത്തിൻ നാലു
മൂലെക്കും തട്ടി, അതു ബാല്യക്കാരുടെ മേൽ വീണിട്ട് അവർ മരിച്ചു
പോയി, നിന്നെ അറിയിപ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ.—
</lg><lg n="20"> എന്നാറേ ഇയ്യോബ് എഴുന്നീറ്റു തന്റെ പുതെപ്പു കീറി തല ചിരെച്ചു
</lg><lg n="21"> നിലത്തു വീണു കുമ്പിട്ടുകൊണ്ടു പറഞ്ഞിതു: അമ്മയുടെ ഗൎഭത്തിൽനിന്നു
ഞാൻ നഗ്നനായി പുറപ്പെട്ടു വന്നു, നഗ്നനായി അവിടേക്കു മടങ്ങി
പോകും; യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം അനു
</lg><lg n="22">ഗ്രഹിക്കപ്പെടാക! ഇവ എല്ലാറ്റിലും ഇയ്യോബ് പിഴെച്ചില്ല, ദൈവ
ത്തിന്നു നീരസമായതു കാട്ടിയതും ഇല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/12&oldid=189400" എന്ന താളിൽനിന്ന് ശേഖരിച്ചത്