ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൫. Psalms, XXXV. 115

<lg n="13"> ജീവനെ ആഗ്രഹിച്ചു
നല്ലതു കാണുന്ന നാളുകളെ സ്നേഹിക്കുന്ന ആൾ ആർ?</lg>

<lg n="14"> തിന്മയിൽനിന്നു നിൻ നാവിനെയും
ചതി ചൊല്വതിൽനിന്ന് അധരങ്ങളെയും സൂക്ഷിക്ക!</lg>

<lg n="15"> ദോഷത്തോട് അകന്നു ഗുണം ചെയ്ക,
സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തേരുക!</lg>

<lg n="16"> നീതിമാന്മാരിലേക്കു യഹോവാകണ്ണുകളും
അവരുടേ കൂക്കിലേക്ക് അവന്റേ ചെവികളും ആകുന്നു;</lg>

<lg n="17"> പൊല്ലാത്തതു ചെയ്യുന്നവരുടേ ഓൎമ്മയും ഭൂമിയിൽനിന്നു ഛേദിച്ചുകളവാൻ
യഹോവയുടെ മുഖം അവൎക്ക് എതിരേ ആകുന്നു.</lg>

<lg n="18">ഭഗ്ന ഹൃദയമുള്ളവൎക്കു യഹോവ സമീപസ്ഥൻ,
ആത്മാവ് ചതഞ്ഞവരെ അവൻ രക്ഷിക്കും.</lg>

<lg n="19">മുറവിളിക്കുമ്പോൾ യഹോവ കേട്ടു
അവരെ സകല ക്ലേശങ്ങളിൽനിന്നും ഉദ്ധരിക്കുന്നു.</lg>

<lg n="20"> വളരേ തിന്മകൾ നീതിമാനും ഉണ്ടു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ ഉദ്ധരിക്കും;</lg>

<lg n="21"> (വിശേഷിച്ച്) അവന്റേ എല്ലുകളെ ഒക്കയും താൻ കാക്കുന്നു,
അതിൽ ഒന്നും ഒടികയില്ല.</lg>

<lg n="22"> ശഠനെ തിന്മ കൊല്ലും,
നീതിമാന്റേ പകയരിൽ കുറ്റം തെളിയും.</lg>

<lg n="23"> സ്വദാസരുടേ ദേഹിയെ യഹോവ വീണ്ടുകൊള്ളുന്നു,
അവനിൽ ആശ്രയിക്കുന്നവർ ആരും കുറ്റം വഹിക്കയും ഇല്ല.</lg>

൩൫. സങ്കീൎത്തനം.

വലിയൊരു ദോഷത്താലും (൧൧) തോഴന്മാരുടേ വിശ്വാസക്കേടിനാലും
(൧൯) ക്ലേശിക്കയാൽ ന്യായവിധിക്കായുള്ള പ്രാൎത്ഥനയും രക്ഷയുടേ ആശയും.
(കാലം ൧ ശമു. ൧൯).

ദാവിദിന്റേതു.

<lg n="1"> യഹോവേ, എന്റേ എതിർവാദികളോടു നീ വാദിക്ക,
എന്നെ നുകരുന്നവരെ നുകരുകേ!</lg>

<lg n="2"> പരിചയും വൻപലകയും എടുത്ത്
എന്റേ തുണയായി എഴുനീല്ക്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/125&oldid=189620" എന്ന താളിൽനിന്ന് ശേഖരിച്ചത്