ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 Psalms, LXVII. സങ്കീൎത്തനങ്ങൾ ൬൭.

<lg n="12"> ഞങ്ങളുടേ തലമേൽ നീ മൎത്യരെ തെളിപ്പിച്ചു,
ഞങ്ങൾ തീയിലും വെള്ളത്തിലും പുക്കു,
നീയോ വഴിച്ചലിലേക്കു ഞങ്ങളെ പുറപ്പെടുവിച്ചു.</lg>

<lg n="13"> ഞാൻ ഹോമങ്ങളോടേ നിന്റേ ഭവനത്തിൽ കടക്കും,</lg>

<lg n="14"> എനിക്കു ഞെരുങ്ങുമ്പോൾ എൻ അധരങ്ങൾ തിക്കി
വായി ഉരെച്ചിട്ടുള്ള എൻ നേൎച്ചകളെ നിണക്ക് ഒപ്പിക്കും.</lg>

<lg n="15">തടിപ്പിച്ചവ ഞാൻ നിണക്കു ഹോമിച്ചു
മുട്ടാടുകളുടേ സുഗന്ധത്തോടേ കഴിക്കും,
കോലാടുകളോടേ കാളകളെ അൎപ്പിക്കും. (സേല)</lg>

<lg n="16"> ദൈവത്തെ ഭയപ്പെടുന്നവർ എല്ലാവരുമേ, വന്നു കേൾപ്പിൻ!
അവൻ എൻ ദേഹിക്കു ചെയ്തതിനെ ഞാൻ വൎണ്ണിക്ക.</lg>

<lg n="17">അവനെ നോക്കി ഞാൻ വാവിട്ടു കൂക്കി,
എൻ നാവിൻ കീഴിൽ പുകഴ്ച (ഉണ്ടു).</lg>

<lg n="18"> എൻ ഹൃദയത്തിൽ വേണ്ടാതനം ഞാൻ നോക്കി എങ്കിൽ
കൎത്താവ് കേൾ്ക്കയില്ല.</lg>

<lg n="19"> എന്നാൽ ദൈവം കേട്ടു
എൻ പ്രാൎത്ഥനാശബ്ദം കുറിക്കൊണ്ടു സത്യം.</lg>

<lg n="20"> എൻ പ്രാൎത്ഥനയെയും എന്നിൽനിന്നു സ്വദയയെയും
നീക്കാത്ത ദൈവം അനുഗ്രഹിക്കപ്പെട്ടവനാക!</lg>

൬൭. സങ്കീൎത്തനം.

ഇസ്രയേലിൽ ദയയും (൪) നീതിയും (൬) വിശേഷാൽ നല്ല കൊയ്ത്തും തൂകു
ന്നവനെ എല്ലാ ജാതികളും വന്ദിക്കേണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവം നമ്മെ കരുണ ചെയ്ത് അനുഗ്രഹിക്കുക,
അവൻ തിരുമുഖത്തെ നമ്മോടു പ്രകാശിപ്പിക്ക (൪ മോ. ൬, ൨൪),</lg>

<lg n="3"> ഭൂമിയിൽ നിന്റേ വഴിയും
സകല ജാതികളിൽ നിൻ രക്ഷയും അറിവാൻ തന്നേ. (സേല)</lg>

<lg n="4"> ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.</lg>

<lg n="5"> കുലങ്ങൾ സന്തോഷിച്ചാൎക്കും,
നീ വംശങ്ങൾ്ക്കു നേരായി വിധിച്ചു
ഭൂമിയിലേ കുലങ്ങളെ നടത്തുകയാൽ തന്നേ (സേല).-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/164&oldid=189697" എന്ന താളിൽനിന്ന് ശേഖരിച്ചത്