ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 Psalms, XCIV.സങ്കീൎത്തനങ്ങൾ ൯൪.

<lg n="8"> ജനത്തിലേ പൊട്ടരായുള്ളോരേ, വിവേചിപ്പിൻ
ബുദ്ധിഹീനരേ, എപ്പോൾ ബോധം ഉണ്ടാകും?</lg>

<lg n="9"> ചെവിയെ നടുന്നവൻ കേൾ്ക്കായ്കയോ,
കണ്ണിനെ നിൎമ്മിക്കുന്നവൻ നോക്കായ്കയോ?</lg>

<lg n="10"> ജാതികളെ പ്രബോധിപ്പിക്കുന്നവൻ ശിക്ഷിക്കായ്കയോ,
മനുഷ്യരെ ജ്ഞാനം പഠിപ്പിക്കുന്നവൻ തന്നേയെല്ലോ?</lg>

<lg n="11"> യഹോവ മനുഷ്യരുടേ വിചാരങ്ങളെ അറിയുന്നു;
അവർ മായ അത്രേ (൬൨, ൧൦).</lg>

<lg n="12"> യാഃ, നീ പ്രബോധിപ്പിച്ചു
തിരുധൎമ്മത്തിൽനിന്നു പഠിപ്പിക്കുന്ന പുരുഷൻ ധന്യൻ;</lg>

<lg n="13"> നീ ദുഷ്ടനു കഴി കുഴിച്ചു തീരുവോളം
തിന്മയുടേ നാളുകളിലും അവന്നു സ്വൈരം വരുത്തുന്നു.</lg>

<lg n="14"> യഹോവയാകട്ടേ സ്വജനത്തെ തള്ളിക്കളക ഇല്ല
തന്റേ അവകാശത്തെ കൈവിടുകയും ഇല്ല; </lg>

<lg n="15"> കാരണം ന്യായവിധി നീതിയിലേക്കു തിരിഞ്ഞു വരും
അതിൻ വഴിയെ ഹൃദയനേരുള്ളവർ എല്ലാം (ചെല്ലും).</lg>

<lg n="16"> ദുഷ്കൃതികളെ കൊള്ളേ എനിക്കായി ആർ എഴുനീല്ക്കും
അതിക്രമം പ്രവൃത്തിക്കുന്നവരുടേ നേരേ എനിക്കായി ആർ നിന്നുകൊ</lg>

<lg n="17"> യഹോവ എനിക്കു തുണ ഇല്ല എന്നു വരികിൽ [ള്ളും?
എൻ ദേഹി ക്ഷണത്തിൽ മൌനവാസം പുക്കിരുന്നു.</lg>

<lg n="18"> എൻ കാൽ ഇളകുന്നു എന്നു പറയുന്തോറും
യഹോവേ, നിന്റേ ദയ എന്നെ ഊന്നിച്ചു. </lg>

<lg n="19"> എന്റേ ഉള്ളിൽ ചിന്തകൾ പെരുകുമ്പോൾ
നിന്റേ ആശ്വാസങ്ങൾ എൻ ദേഹിയെ ലാളിക്കുന്നു.</lg>

<lg n="20"> ചട്ടത്തിൻ പ്രകാരം ഉപദ്രവം നിൎമ്മിക്കുന്ന
വികൃതികളുടേ സിംഹാസനം നിന്നോടു സഖ്യം ചെയ്തിരിക്കുമോ?</lg>

<lg n="21"> നീതിമാന്റേ ആത്മാവിനെക്കൊള്ളേ അവർ തള്ളിവന്നു
നിൎദ്ദോഷരക്തത്തിന്നു ശിക്ഷ വിധിക്കുന്നു.</lg>

<lg n="22"> എന്നിട്ടു യഹോവ എനിക്ക് ഉയൎന്നിലവും
എൻ ദൈവം ആശ്രയപ്പാറയും ആയി,</lg>

<lg n="23"> അാരുടേ അതിക്രമത്തെ അവരിലേക്കു തിരിപ്പിച്ചു
അവരുടേ ആകായ്മയാൽ അവരെ ഒടുക്കും,
നമ്മുടേ ദൈവമായ യഹോവ അവരെ ഒടുക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/206&oldid=189778" എന്ന താളിൽനിന്ന് ശേഖരിച്ചത്