ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 Psalms, CIV. സങ്കീൎത്തനങ്ങൾ ൧൦൪.

<lg n="15"> മൎത്യന്റേ നാളുകൾ പുല്ലിന്നു സമം
വയലിലേ പൂ പോലേ പൂക്കുന്നുള്ളു.</lg>

<lg n="16"> അവന്റേ മേൽ കാറ്റു കടന്നിട്ട് അവൻ ഇല്ലാതേ പോയി
അവന്റേ സ്ഥലം പിന്നേ അവനെ ബോധിക്കയും ഇല്ല.</lg>

<lg n="17"> യഹോവയുടേ ദയയോ യുഗംമുതൽ യുഗപൎയ്യന്തം അവനെ ഭയപ്പെടുന്ന
അവന്റേ നീതി മക്കളുടേ മക്കൾ്ക്കും ഉള്ളതു, [വരുടേ മേലും</lg>

<lg n="18">അവന്റേ നിയമത്തെ കാത്തു
തൻ നിയോഗങ്ങളെ ചെയ്വാനായി ഓൎക്കുന്നവരിൽ തന്നേ.</lg>

<lg n="19"> യഹോവ സ്വൎഗ്ഗത്തിൽ തൻ സിംഹാസനത്തെ സ്ഥിരമാക്കി
അവന്റേ രാജ്യം സകലത്തിലും വാഴുന്നു.</lg>

<lg n="20"> അവന്റേ വാക്കിൻ ശബ്ദത്തെ കേൾ്പാൻ
ഉൗക്കുള്ള വീരരായി അവന്റേ ചൊല്പടി ചെയ്യുന്ന
തൽദൂതരായുള്ളോരേ, യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="21"> അവന്റേ പ്രസാദം ചെയ്യുന്ന വേലക്കാരായി
അവന്റേ സകല സൈന്യങ്ങളായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പി</lg>

<lg n="22"> അവന്റേ രാജ്യത്തിലേ എല്ലാ വിടങ്ങളിലും [ൻ!
അവന്റേ സകല സൃഷ്ടികളുമായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പിൻ!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക.</lg>

൧൦൪. സങ്കീൎത്തനം.

സ്രഷ്ടാവ് (൨) വാനങ്ങൾ (൬) ഭൂമിവെള്ളങ്ങൾ (൧൯) ജ്യോതിസ്സുകളുടേ പ്ര
കാശം (൨൪) സമുദ്രം മുതലായതു ഉണ്ടാക്കി (൨൪) സൎവ്വം താങ്ങുകയാൽ (൩൧) എ
ന്നും സഭയിൽ സ്തുത്യൻ (ഇത് ആദ്യമായി മൂന്നു ഹല്ലെലൂയാഗീതങ്ങൾ ബാ
ബേൽപ്രവാസത്തിൽ പിന്നേ ഉണ്ടാക്കിയവ).

<lg n="1"> എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക (൧൦൩, ൧ )!
എൻ ദൈവമായ യഹോവേ, നീ ഏറ്റം വലിയവൻ
നീ പ്രതാപവും പ്രഭയും ഉടുത്തിരിക്കുന്നു (൯൬, ൬).</lg>

<lg n="2"> പുതപ്പു പോലേ അവൻ വെളിച്ചം ചുററിക്കൊണ്ടു
തിരശ്ശീലയെ പോലേ വാനങ്ങളെ വിരിക്കുന്നവൻ. </lg>

<lg n="3"> വെള്ളം തൻ മാളികകൾ്ക്ക് ഉത്തരങ്ങളാക്കി കെട്ടി
മുകിലുകളെ തന്റേ തേരാക്കി വെച്ചു
കാറ്റിൻ ഇറകുകളിന്മേൽ നട കൊള്ളുന്നവൻ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/216&oldid=189797" എന്ന താളിൽനിന്ന് ശേഖരിച്ചത്