ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 Job, VIII. ഇയ്യോബ് ൮. അ.

<lg n="13"> എൻ കട്ടിൽ എന്നെ ആശ്വസിപ്പിക്കും,
എൻ മെത്ത ഈ മുറവിളിയെ ശമിപ്പിക്കും എന്നിരുന്നാൽ,</lg>

<lg n="14"> നീ കിനാവുകളിൽ എന്നെ ഞെട്ടിക്കുന്നു,
ദൎശനങ്ങളാൽ എന്നെ അരട്ടുന്നു.</lg>

<lg n="15"> അതുകൊണ്ട് എൻ മനസ്സു വീൎപ്പടപ്പിനെയും
ഈ എല്ലുകളിലും അധികം ചാവിനെയും വരിക്കുന്നു.</lg>

<lg n="16"> (ഇതു) ഞാൻ നിരസിക്കുന്നു, എന്നേക്കും ജീവിക്കയില്ല;
എൻ ആയുസ്സ് മായ ആകയാൽ എന്നെ വിട്ടൊഴിയേണമേ!</lg>

<lg n="17"> മൎത്യനെ നീ വലുതാക്കുവാനും
അവന്മേൽ മനസ്സു വെപ്പാനും,</lg>

<lg n="18"> രാവിലേ രാവിലേ അവനെ സന്ദൎശിപ്പാനും
നിമിഷം നിമിഷം ശോധന ചെയ്വാനും അവൻ എന്തു?</lg>

<lg n="19"> നീ എന്നിൽനിന്നു മാറാതെ,
ഞാൻ ഉമിനീർ ഇറക്കുംവരേ വിടാതെയും നില്പത് എത്രോടം?</lg>

<lg n="20"> ഞാൻ പാപം ചെയ്തു എന്നാൽ,
മനുഷ്യരുടെ കാവല്ക്കാര, നിണക്കു ഞാൻ എന്തു ചെയ്വു?
എന്നെ നിണക്കു ലാക്കാക്കി വെച്ചത് എന്തിന്നു?
എനിക്കു ഞാൻ തന്നേ ഭാരമാവാൻ എന്തു?</lg>

<lg n="21"> എന്റെ ദ്രോഹം നീ ക്ഷമിക്കാത്തതും
എൻ അകൃത്യം പോക്കാത്തതും എന്തു?
ഇപ്പോൾ ഞാൻ പൊടിയിലേക്കു കിടക്കും,
നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ല എന്നു വന്നു.</lg>

൮. അദ്ധ്യായം.

ബില്ദദ് ദൈവം നീതിമാനാകയാൽ, (൪) അനൎത്ഥം പാപഫലമത്രേ; മന
ന്തിരിഞ്ഞു ക്ഷമ അന്വേഷിക്കേണ്ടു എന്നതു (൮) പുരാണപാരമ്പൎയ്യത്താലും (൧൧)
ഉദാഹരണങ്ങളാലും കാട്ടി, (൨൦) മാനസാന്തരത്തിലേക്കു വിളിക്കുന്നു.

ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> എത്രോളം നീ ഈ വക മൊഴിയും!
നിൻ വായിലേ ചൊല്ലുകൾ കൊടുങ്കാറ്റാകുന്നത് (എത്രോടം)!</lg>

<lg n="3"> ദേവൻ ന്യായത്തെ മറിക്കുമോ?
സൎവ്വശക്തൻ നീതിയെ മറിക്കയോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/22&oldid=189420" എന്ന താളിൽനിന്ന് ശേഖരിച്ചത്