ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 Psalms, CXLIII. സങ്കീൎത്തനങ്ങൾ ൧൪൩.

<lg n="8"> കാരാഗൃഹത്തിങ്കന്ന് എൻ ദേഹിയെ പുറപ്പെടുവിച്ചു
തിരുനാമത്തെ വാഴ്ത്തുമാറാക്കുക!
നീ എനിക്കു ഗുണം വരുത്തുമ്പോൾ
നീതിമാന്മാർ എന്നെ ചുററി ചേരും.</lg>

൧൪൩. സങ്കീൎത്തനം.

സങ്കടപ്പെട്ടു (൩) ശത്രുഭയത്തെയും (൫) ചഞ്ചലഭാവങ്ങളെയും ബോധിപ്പി
ചു (൭) തല്ക്കാലരക്ഷയും (൧൦) ഉദ്ധാരണസമാപ്തിയും യാചിച്ചതു.

<lg n="1"> ദാവിദിന്റേ കീൎത്തന.</lg>

<lg n=""> യഹോവേ, എന്റേ പ്രാൎത്ഥന കേട്ടു യാചനകളെ ചെവിക്കൊണ്ടു
നിന്റേ വിശ്വസ്തതയിലും നീതിയിലും ഉത്തരം അരുളേണമേ!</lg>

<lg n="2"> നിന്റേ ദാസനോടു ന്യായവിധിയിലേക്കു ചെല്ലരുതേ,
തിരുമുമ്പിൽ ഒരു ജീവിയും നീതിമാനായി നില്ക്കയില്ലല്ലോ!</lg>

<lg n="3"> എങ്ങനേ എന്നാൽ ശത്രു എൻ ദേഹിയെ പിന്തുടൎന്നു
എൻ ജീവനെ നിലത്തു ചതെച്ചു
യുഗം മുതൽ മരിച്ചവരെ പോലേ ഇരുളിടങ്ങളിൽ എന്നെ പാൎപ്പിച്ചിട്ടു,</lg>

<lg n="4"> എന്നോട് എൻ ആത്മാവ് തളൎന്നും (൧൪൨, ൪)
എന്റേ ഉള്ളിൽ ഹൃദയം സ്തംഭിച്ചും പോയി.</lg>

<lg n="5"> ഞാൻ പണ്ടേത്ത നാളുകളെ ഓൎത്തു
നിന്റേ സകല പ്രവൃത്തികളെയും ധ്യാനിച്ചു
തൃക്കൈകളുടേ ക്രിയയിങ്കൽ ചിന്തിച്ചു കൊള്ളുന്നു.</lg>

<lg n="6"> നിങ്കലേക്കു ഞാൻ കൈകളെ പരത്തുന്നു
എൻ ദേഹി തളൎന്ന ഭൂമിയെ പോലേ നിങ്കലേക്ക് ആകുന്നു. (സേല).</lg>

<lg n="7"> യഹോവേ ബദ്ധപ്പെട്ട് എനിക്ക് ഉത്തരം അരുളുക എൻ ആത്മാവ് മാ
തിരുമുഖത്തെ എങ്കൽനിന്നു മറെക്കായ്ക [ഴ്കി പോയി,
അല്ലായ്കിൽ ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് ഒത്തു ചമയും (൨൮, ൧ ).</lg>

<lg n="8"> നിന്നെ ഞാൻ തേറുകയാൽ
രാവിലേ നിൻ ദയയെ എന്നെ കേൾ്പിച്ചാലും,
നിങ്കലേക്കു ഞാൻ മനസ്സിനെ ഉയൎത്തുകയാൽ (൨൫, ൧)
ഞാൻ നടക്കുംവഴിയെ അറിയിച്ചു തന്നാലും! </lg>

<lg n="9"> യഹോവേ, എൻ ശത്രുക്കളിൽനിന്ന് എന്നെ ഉദ്ധരിക്കേണമേ
നിന്നിൽ ഞാൻ ഒളിച്ചുകൊള്ളുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/270&oldid=189904" എന്ന താളിൽനിന്ന് ശേഖരിച്ചത്