ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 Psalms, CXLV. സങ്കീൎത്തനങ്ങൾ ൧൪൫.

<lg n="8"> അവരുടേ വായി മായം പറയുന്നു
അവരുടേ വലങ്കൈ ചതിക്കൈയത്രേ.</lg>

<lg n="9"> ദൈവമേ, നിണക്കു ഞാൻ പുതിയ പാട്ടു പാടുക
പത്തു കമ്പിയുള്ള കിന്നരം കൊണ്ടു നിന്നെ കീൎത്തിക്ക (൩൩, ൨S)! </lg>

<lg n="10"> രാജാക്കൾ്ക്കു രക്ഷ കൊടുത്തും
വല്ലാത്ത വാളിൽനിന്നു സ്വദാസനായ ദാവിദിനെ ത്രാണനം ചെയ്തും</lg>

<lg n="11"> അവരുടേ വായി മായം പറയുന്നു [പോരുന്നവനേ.
വലക്കൈ ചതിക്കൈയത്രേ [ചെയ്ക (൭ S).
എന്നിപ്രകാരമുള്ള പരദേശമക്കളിൽനിന്ന് എന്നെ ഉദ്ധരിച്ചു ത്രാണനം</lg>

<lg n="12">നമ്മുടേ മക്കൾ തൈകളെ പോലേ ബാല്യത്തിൽ വളൎത്തിയവർ,
നമ്മുടേ മകളർ മന്ദിരത്തിൻ മാതിരിയിൽ കൊത്തി തീൎത്ത മൂലത്തൂണുക
[ൾ്ക്ക് സമർ,</lg>

<lg n="13"> നമ്മുടേ പാണ്ടിശാലകൾ നിറഞ്ഞു വകവകകളാൽ വഴിയുന്നവ,
നമ്മുടേ ആടുകൾ ഇങ്ങേ വെളികളിൽ ആയിരവും ലക്ഷവും ആയ്ചമഞ്ഞവ,</lg>

<lg n="14"> നമ്മുടേ കുന്നുകാലികൾ ചന ഏല്ക്കുന്നവ തന്നേ താഴ്ചയും വീഴ്ചയും ഇല്ല,
ഇങ്ങേ വീഥികളിൽ കൂറ്റും ഇല്ല.</lg>

<lg n="15"> ഇപ്രകാരം അനുഭവിക്കുന്ന ജനം ധന്യം,
യഹോവ ദൈവമായിരിക്കുന്ന ജനം ധന്യം (൩൩, ൧൨).</lg>

൧൪൫. സങ്കീൎത്തനം.

യഹോവയുടേ ശക്തിയും കരുണയും സകല സൃഷ്ടികളിലും വിശേഷാൽ
ആശ്രിതരിലും സ്തുത്യം. അകാരാദി . <lg n="1"> ദാവിദിന്റേ സ്തോത്രം.</lg>

<lg n="">അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.</lg>

<lg n="2"> എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.</lg>

<lg n="3"> ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.</lg>

<lg n="4"> ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റേ വീൎയ്യങ്ങളെ കഥിക്കും.</lg>

<lg n="5"> കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റേ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/272&oldid=189907" എന്ന താളിൽനിന്ന് ശേഖരിച്ചത്