ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

276 Proverbs, IV. സദൃശങ്ങൾ ൪.

14 ദുഷ്ടരുടേ ഞെറിയിൽ ചെല്ലായ്ക
ആകാത്തവരുടേ വഴിയിൽ ഗമിക്കായ്ക.

15 അതിനെ ഒഴിക്ക ആയതിൽ കടക്കല്ല
അതിനോടകലേ സഞ്ചരിച്ചു കൊൾ്ക.

16 അവരാകട്ടേ ദോഷം ചെയ്തല്ലാതേ ഉറങ്ങുകയില്ല
വീഴിച്ചില്ല എങ്കിൽ നിദ്രെക്കു ഭംഗം വന്നു,

17 ദുഷ്ടതയുടേ അപ്പം ഉപജീവിക്കയും
സാഹസമദ്യം കുടിക്കയും ചെയ്കയാൽ തന്നേ.

18 നീതിമാന്മാരുടേ ഞെറിയോ നട്ടുച്ചയോളം
വിളങ്ങി പോന്നു തെളങ്ങുന്ന വെളിച്ചത്തോട് ഒക്കും.

19 ദുഷ്ടന്മാരുടേ ൨ഴി കൂരിരിട്ടിന്നു സമം
ഏതിൽ ഇടറിപ്പോകം എന്നവർ അറിയുന്നില്ല.

20 എന്മകനേ, എന്റേ വാക്കുകളെ കുറിക്കൊണ്ടു
മൊഴികൾ്ക്കു ചെവി ചായ്ക്ക!

21 നിന്റേ കണ്ണുകളിൽനിന്ന് അവ തെറ്റിപ്പോകരുതു
ഹൃദയമദ്ധ്യത്തിൽ അവറ്റെ കാക്ക!

22 അവ കണ്ടെത്തുന്നവൎക്കു ജീവനും
അവരുടേ സകല ശരീരത്തിന്നും ചികിത്സയും ആകുന്നു സത്യം.

23 (മറ്റ്) എല്ലാ കാവലിലും നിന്റേ ഹൃദയത്തെ സൂക്ഷിക്ക
ജീവന്റേ പുറപ്പാടുകൾ അതിങ്കന്നല്ലോ ആകുന്നു.

24 വായ്വക്രതയെ നിന്നിൽനിന്ന് മാറ്റിവെക്ക
അധരങ്ങളുടേ വളുതം അകറ്റിക്കളക!

25 നിന്റേ കണ്ണുകൾ നേരേ നോക്കുകയും
ഇമകൾ ചൊവ്വിൽ ചെല്കയും,

26 കാലിൻ വടുവിനെ തൂക്കി നിദാനിക്കയും
നിന്റേ വഴികൾ എല്ലാം നിവിരുകയും,

27 ഇടവലത്തും നീ തിരിയാതേ
തിന്മയിൽനിന്നു കാൽ ഒഴിച്ചുകൊൾ്കയും ചെയ്ക!

V, 1 എന്മകനേ, എന്റേ ജ്ഞാനത്തെ കൂട്ടാക്കി
എൻ വിവേകത്തിന്നു ചെവി ചായ്ക്ക,

2 നൽചിന്തകളെ കാപ്പാനും
നിന്റേ അധരങ്ങൾ അറിവിനെ സൂക്ഷിപ്പാനും തന്നേ.

3 പരസ്ത്രീയുടേ അധരങ്ങളാകട്ടേ മധു തൂവി
നെയ്യിനെക്കാൾ അവളുടേ അണ്ണാക്കു വഴുക്കുന്നത് എങ്കിലും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/286&oldid=189934" എന്ന താളിൽനിന്ന് ശേഖരിച്ചത്