ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൬. Proverbs, VI. 279

9 എത്രോടം മടിയനേ നീ കിടക്കും,
നിദ്രയിൽനിന്ന് എപ്പോൾ എഴുനീല്ക്കും?

10 ഇനിയും കുറയുറക്കം കുറേ തുയിൽ
കുറേ കൈ കെട്ടി ശയിക്ക!

11 എന്നിട്ട് പോക്കിരിയെ പോലേ നിന്റേ ദാരിദ്ര്യവും
പലിശക്കാരനെ പോലേ കുറച്ചലും നിന്നോട് എത്തും.

12 അതിക്രമത്തിന്റേ ആളായ വല്ലായ്മക്കാരൻ
വായിലേ വക്രതയിൽ നടക്കയും,

13 കണ്ണിമെക്കയും കാൽകൊണ്ടു സംസാരിക്കയും
വിരൽ ചൂണ്ടി കാട്ടുകയും ചെയ്യുന്നവൻ.

14 ഹൃദയത്തിൽ മറിപ്പുകൾ ഉണ്ടു
എല്ലായ്പോഴും തിന്മ യന്ത്രിച്ചു
പിണക്കുകളെ അയക്കുന്നു.

15 അതുകൊണ്ട് അവന്റേ ആപത്തു പെട്ടന്നു വരും,
ഉപശാന്തി കൂടാതേ പൊട്ടുന്നനവേ ഇടിഞ്ഞുപോകും.

16 യഹോവ പകെക്കുന്ന ആറും
അവൻ ഉള്ളം അറെക്കുന്ന ഏഴും ആവിതു:

17 ഉയൎന്ന കണ്ണുകൾ, ചതിനാവ്,
നിൎദ്ദോഷരക്തം ചിന്നുന്ന കൈകൾ,

18 അതിക്രമവിചാരണകളെ യന്ത്രിക്കും ഹൃദയം,
തിന്മെക്കു വിരഞ്ഞോടും കാലുകൾ,

19 കള്ളസാക്ഷിയായി കപടങ്ങൾ ഊതുന്നവൻ,
സഹോദരരുടേ ഇടയിൽ പിണക്കുകൾ അയക്കുന്നവനും തന്നേ.

20 എന്മകനേ, നിന്റേ പിതാവിൻ കല്പനയെ സൂക്ഷിക്ക
അമ്മയുടേ ധൎമ്മോപദേശം തട്ടിക്കളയൊല്ല!

21 അവ നിത്യം നിന്റേ ഹൃദയത്തിന്മേൽ കെട്ടുക
കഴുത്തിനോട് മുറുക്കിക്കൊൾ്ക!

22 നീ സഞ്ചരിക്കുമ്പോൾ അതു നിന്നെ നടത്തും
കിടക്കുമ്പോൽ നിന്നെ കാക്കും
ഉണരുമ്പോൾ നിന്നോടു സംസാരിക്കും.

23 കല്പന ആകട്ടേ വിളക്കും ധൎമ്മോപദേശം വെളിച്ചവും
ശിക്ഷാശാസനകൽ ആകുന്നതു;

24 ആകായ്മക്കാരത്തിയിൽനിന്നു നിന്നെ കാപ്പാന്തക്കവണ്ണമേ,
നാവിനെ പതുപ്പിക്കുന്ന പരസ്ത്രീയിൽ നിന്നത്രേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/289&oldid=189940" എന്ന താളിൽനിന്ന് ശേഖരിച്ചത്