ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

280 Proverbs,VII. സദൃശങ്ങൾ ൭.

25 അവളുടേ സൌന്ദൎയ്യത്തെ ഹൃദയംകൊണ്ടു കൊതിക്കല്ല,
ഇമകളെക്കൊണ്ട് അവൾ നിന്നെ അടക്കയും അരുതു.

26 കാരണം വേശ്യാസ്ത്രീ നിമിത്തം അപ്പക്കഷണത്തോളം താഴും,
പുരുഷന്റേ ഭാൎയ്യ വിലയേറിയ ദേഹിയെ നായാടുന്നു.

27 പക്ഷേ തീ മടിയിൽ വാരിയിട്ടു
ആൎക്കാനും വസ്ത്രങ്ങൾ കത്തായ്കയോ?

28 തീക്കനലിന്മേൽ ആർ നടന്നിട്ടു
കാലുകൾ പൊള്ളായ്കയോ?

29 കൂട്ടുകാരന്റേ ഭാൎയ്യയെ പ്രാപിക്കുന്നവൻ അപ്രകാരമേ,
അവളെ തൊടുന്നവൻ ആരും നിൎദ്ദോഷനായിപ്പോകയില്ല.

30 വിശന്നിട്ടു മോഹം തീൎപ്പാൻ മാത്രം കുട്ടു എങ്കിൽ
കള്ളനിൽ ഉപേക്ഷ കാട്ടുന്നില്ലല്ലോ;

31 കണ്ടു പിടിച്ചാൽ അവൻ ഏഴിരട്ടിച്ച് ഒപ്പിക്കാം,
വീട്ടിലേ വസ്തുവക ഒക്കയും കൊടുക്കാം.

32 (അന്യ) ഭാൎയ്യയോടു വ്യഭിചരിക്കുന്നവൻ ബുദ്ധികെട്ടവനത്രേ,
ആത്മസംഹാരി അതു ചെയ്യട്ടേ.

33 തല്ലും ഇളെപ്പവും കണ്ടെത്തും
അവന്റേ നിന്ദ മായ്കയും ഇല്ല.

34 എരിവാകട്ടേ വീരന്റേ ഊഷ്മാവ്,
പ്രതിക്രിയാദിസമ്പത്തിൽ അവൻ ആദരിക്കയില്ല;

35 പരിഹാരദ്രവ്യം ഒന്നും അംഗീകരിക്കാതു
സമ്മാനം പെരുത്താലും ഇഷ്ടം തോന്നാതു.

൭. അദ്ധ്യായം.

ജ്ഞാനത്തെ തെരിഞ്ഞെടുത്തു (൬) യുവാക്കളെ വശീകരിക്കുന്ന പരസ്ത്രീയെ
ത്യജിച്ചാൽ (൨൪) വലിയ രക്ഷ.

1 എന്മകനേ, എന്റേ മൊഴികളെ കാത്തും
എൻ കല്പനകളെ നിന്നോടു നിക്ഷേപിച്ചും കൊൾ്ക!

2 എൻ കല്പനകളെ കാത്തുകൊണ്ടു ജീവിച്ചാലും,
കണ്മണികണക്കനേ എൻ ധൎമ്മപ്രമാണത്തെ (കാക്കുക)!

3 ആയവ വിരലുകൾ്ക്ക് അണിയിക്ക
ഹൃദയപ്പലകമേൽ എഴുതുക.

4 ജ്ഞാനത്തോടു നീയേ എൻ സഹോദരി എന്നു പറഞ്ഞു
വിവേകത്തെ ചാൎച്ചക്കാരത്തി എന്നു വിളിക്ക,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/290&oldid=189941" എന്ന താളിൽനിന്ന് ശേഖരിച്ചത്