ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൯. Proverbs, IX. 285

2 തൻ ഭോജ്യത്തെ അറുത്തു വീഞ്ഞിനെ കലക്കി,
മേശയെ ഒരുക്കി,

3 സ്വകന്യമാരെ അയച്ചു
നഗരമേടുകളുടേ പുറത്തുനിന്നു വിളിക്കുന്നിതു:

4 ആർ അജ്ഞൻ ഇങ്ങോട്ടു ചെല്ലുക എന്നത്രേ.
ആർ ബുദ്ധിക്കുറവുള്ളവൻ അവനോടു പറയുന്നു:

5 അല്ലയോ എൻ ആഹാരം ഭക്ഷിപ്പിൻ
ഞാൻ കലക്കിയ വീഞ്ഞു കുടിപ്പിൻ,

6 അജ്ഞത്വം വിട്ടു ജീവിപ്പിൻ
വിവേകവഴിയിൽ നടകൊൾ്വിൻ!-

7 പരിഹാസിയെ ശാസിക്കുന്നവൻ തനിക്ക് ഇളപ്പവും
ദുഷ്ടനെ ആക്ഷേപിക്കുന്നവൻ തൻ നിന്ദയും വരുത്തുന്നു.

8 പരിഹാസി നിന്നെ പകെക്കായ്വാൻ അവനെ ആക്ഷേപിക്കരുതു,
ജ്ഞാനിയെ ആക്ഷേപിക്ക എന്നാൽ നിന്നെ സ്നേഹിക്കും.

9 ജ്ഞാനിക്കു കൊടുക്ക, എന്നാൽ ജ്ഞാനം ഇനി വൎദ്ധിക്കും,
നീതിമാനെ അറിയിക്ക എന്നാൽ പഠിപ്പ് അധികമാം.

10 ജ്ഞാനത്തിന്റേ ആരംഭമായതു യഹോവാഭയമത്രേ (൧,൭)
വിശ്വൈകവിശുദ്ധന്റേ അറിവു തന്നേ വിവകമായതു.

11 എന്മൂലം ആകട്ടേ നിന്റേ നാളുകൾ പെരുകുന്നതും
ജീവവൎഷങ്ങൾ നിണക്ക് അധികമാകുന്നതും ഉണ്ടു.

12 നീ ജ്ഞാനിയായാൽ നിണക്കു തന്നേ ജ്ഞാനിയായി,
നീ പരിഹസിച്ചാൽ ചുമപ്പാൻ നീയേ ഉള്ളു.

13 മൂഢത എന്നവൾ അലമ്പലുള്ളവൾ
അജ്ഞത തികഞ്ഞിട്ട് ഏതും അറിയാത്തവൾ തന്നേ,

14 സ്വഭവനത്തിൻ വാതില്ക്കൽ നഗരമേടുകളുടേ സിംഹാസനത്തിൽ
അവളും ഇരുന്നുകൊണ്ടു,

15 വെറുതേ വഴി കടക്കുന്നവരെയും
തങ്ങടേ ഞെറികളിൽ നേരേ ചെല്ലുന്നവരെയും ക്ഷണിക്കുന്നിതു:

16 ആർ അജ്ഞൻ ഇങ്ങോട്ടു ചെല്ലുക എന്നത്രേ,
ആർ ബുദ്ധിക്കുറവുള്ളവൻ അവനോടു പറയുന്നു (൯, ൪):

17 മോഷ്ടിച്ച വെള്ളം മതൃക്കും
ഗൂഢത്തിലേ അപ്പം മനോഹരം എന്നിട്ട് (പൂകുന്നവൻ).

18 അവിടേ ഉള്ളവർ പ്രേതന്മാർ
അവളുടേ വിരുന്നുകാർ പാതാളക്കുണ്ടുകളിൽ അത്രേ എന്നറിയുന്നതും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/295&oldid=189951" എന്ന താളിൽനിന്ന് ശേഖരിച്ചത്