ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൦. Proverbs, X. 287

15 ധനവാന്റേ സമ്പത്ത് അവന്റേ ഉറപ്പുള്ള നഗരം
എളിയവരുടേ ഇടിവോ അവരുടേ ദാരിദ്ര്യമത്രേ.

16 നീതിമാന്റേ കൂലി ജീവന്നായിട്ടുള്ളതു
ദുഷ്ടന്റേ ആദായം പാപത്തിലേക്കത്രേ.

17 ജീവങ്കലേക്കു ഞെറിയാകുന്നതു ശിക്ഷയെ കാത്തുകൊള്ളുന്നവൻ,
ശാസനത്തെ കൈവിടുന്നവൻ തെറ്റിക്കുന്നുള്ളു.

18 പകയെ മൂടുന്നവൻ, ചതിയധരക്കാരൻ
ഏഷണി പരത്തുന്നവൻ മൂഢനത്രേ.

19 വാക്കുകൾ പെരുകുമ്പോൾ ലംഘനം ഇല്ലെന്നു വരാ,
അധരങ്ങളെ അടക്കുന്നവനത്രേ ബുദ്ധിമാൻ.

20 മേത്തരവെള്ളിയായതു നീതിമാന്റേ നാവ്
ദുഷ്ടന്മാരുടേ ബുദ്ധി (വില) കുറയും.

21 നീതിമാന്റേ അധരങ്ങൾ പലരെയും മേയ്ക്കും
ബുദ്ധിക്കുറവിനാൽ പൊട്ടന്മാർ മരിക്കും.

22 യഹോവയുടേ അനുഗ്രഹമെന്നതു സമ്പന്നനാക്കും,
അതിനോട് ദണ്ഡിപ്പു ഏതും കൂട്ടിവെക്കയില്ല.

23 പാതകം ചെയ്യുന്നതു ബുദ്ധിഹീനനു കളിപോലേ,
വിവേകമുള്ള പുരുഷനു ജ്ഞാനം (അപ്രകാരം).

24 ദുഷ്ടൻ അഞ്ചുന്നതു തന്നേ അവനു തട്ടും
നീതിമാന്മാരുടേ ആഗ്രഹത്തെ (യഹോവ) നല്കും.

25 കോൾ കഴിഞ്ഞു പോകുമ്പോൾ ദുഷ്ടൻ ഇല്ലാതായി
നീതിമാനേ നിത്യമുള്ള അടിസ്ഥാനം.

26 പല്ലുകൾ്ക്കു കാടിയും കണ്ണുകൾ്ക്കു പുകയും എന്നപോലേ
മടിയൻ തന്നേ അയച്ചവൎക്കു ആകുന്നു.

27 യഹോവാഭയം നാളുകളെ കൂട്ടി വെക്കും
ദുഷ്ടരുടേ ആണ്ടുകൾ ചുരുങ്ങും.

28 നീതിമാന്മാരുടേ പ്രതീക്ഷ സന്തോഷമാം
ദുഷ്ടരുടേ പ്രത്യാശ കെടുകേ ഉള്ളു.

29 തികവുള്ളവനു ശരണമാകുന്നതു യഹോവയുടേ വഴി,
അതിക്രമം പ്രവൃത്തിക്കുന്നവൎക്ക് അതു തന്നേ ഇടിവു.

30 നീതിമാൻ എന്നേക്കും കുലുങ്ങുകയില്ല
ദുഷ്ടന്മാർ ഭൂമിയിൽ കുടിയിരിക്കയും ഇല്ല.

31 നീതിമാന്റേ വായി നീതിയെ തഴപ്പിക്കും
മറിപ്പുകളുള്ള നാവു ഛേദിക്കപ്പെടും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/297&oldid=189954" എന്ന താളിൽനിന്ന് ശേഖരിച്ചത്