ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

290 Proverbs, XII. സദൃശങ്ങൾ ൧൨.

൧൨. അദ്ധ്യായം.

1 ശിക്ഷയെ സ്നേഹിക്കുന്നവൻ അറിവിനെ സ്നേഹിക്കുന്നു
ശാസനയെ പകെക്കുന്നവൻ മൃഗപ്രായൻ.

2 നല്ലവൻ യഹോവയോടു പ്രസാദം പ്രാപിക്കും
ദുശ്ചിന്തക്കാരനെ അവൻ ദുഷ്ടീകരിക്കും.

3 ദുഷ്ടതയാൽ ആരും സ്ഥിരനാകയില്ല
നീതിമാന്മാരുടേ വേർ ഇളകുകയും ഇല്ല.

4 പ്രാപ്തിയുള്ള സ്ത്രീ ഭൎത്താവിനു കിരീടം തന്നേ
അവന്റേ എല്ലുകളിൽ പുഴുപ്പിന്ന് ഒത്തതു നിന്ദിതയായവൾ.

5 നീതിമാന്മാരുടേ വിചാരങ്ങളും ന്യായം തന്നേ
ദുഷ്ടരുടേ നയസാമൎത്ഥ്യം ചതിയത്രേ.

6 ദുഷ്ടന്മാരുടേ വാക്കുകൾ (സാധുക്കടേ) രക്തത്തിന്നു പതിയിരിപ്പ് എന്നത്രേ,
ആയവരെ ഉദ്ധരിപ്പതു നേരുള്ളവരുടേ വായ്.

7 മറിഞ്ഞുടനേ ദുഷ്ടന്മാർ ഇല്ലാതേയാം
നീതിമാന്മാരുടേ വീടു നില്ക്കും താനും.

8 അവനവനു ബോധത്തിന്നു തക്ക സ്തുതി ഉണ്ടാം
ഹൃദയക്കോട്ടമുള്ളവനോ ധിക്കാരത്തിന്ന് ആൾ ആകും.

9 ആഹാരം കുറവുള്ള ആത്മപ്രശംസക്കാരനിലും
ഒറ്റ അടിയാനുള്ള നീചനും നല്ലു.

10 തൻ കുന്നുകാലിയുടേ മനസ്സിനെ നീതിമാൻ അറിയുന്നു
ദുഷ്ടന്മാരുടേ കനിവോ ക്രൂരതയത്രേ.

11 തൻ നിലം നടക്കുന്നവൻ ആഹാരതൃപ്തനാകും
നിസ്സാരന്മാരെ പിന്തുടരുന്നവൻ ബുദ്ധിക്കുറവുള്ളവനത്രേ.

12 ആകാത്തവൎക്കുള്ള വേട്ടയെ ദുഷ്ടൻ ഇഛ്ശിക്കുന്നു
നീതിമാന്മാരുടേ വേർ തെഴുക്കും.

13 അധരങ്ങളുടേ ദ്രോഹത്തിൽ വല്ലാത്ത കുടുക്കുണ്ടു
ഞെരുക്കത്തിൽനിന്നു നീതിമാൻ പുറത്തു വരും.

14 തന്റേ വായ്ഫലത്തിൽനിന്ന് നന്മകളാൽ തൃപ്തനാകും,
മനുഷ്യന്റേ കൈകൾ പിണെച്ചതു തനിക്കു തിരികേ വരും.

15 ഭോഷന്റേ വഴി അവന്റേ കണ്ണുകൾ്ക്കു ചൊവ്വ് എന്നു തോന്നും
(മറ്റേവരുടേ) മന്ത്രണം കേൾ്ക്കുന്നവൻ തന്നേ ജ്ഞാനി.

16 തന്റേ മുഷിച്ചലിനെ അന്നു തന്നേ അറിയിക്കുന്നവൻ ഭോഷൻ,
കൌശലക്കാരൻ അപമാനത്തെ മൂടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/300&oldid=189960" എന്ന താളിൽനിന്ന് ശേഖരിച്ചത്