ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

298 Proverbs, XVI. സദൃശങ്ങൾ ൧൬.

7 ഒരുത്തന്റേ വഴികളിൽ യഹോവ പ്രസാദിച്ചാൽ
അവന്റേ ശത്രുക്കളെയും അവനോട് ഇണക്കും.

8 ന്യായമില്ലാത്ത ബഹുവരവിലും
നീതിയിലുള്ള ഓർ അല്പവും നല്ലു.

9 മനുഷ്യഹൃദയം തൻ വഴിയെ എണ്ണിക്കൊള്ളും
അവന്റേ നടയെ സ്ഥിരമാക്കുന്നതു യഹോവയത്രേ.

10 രാജാവിന്റേ അധരങ്ങളിൽ (ദിവ്യമായ) അരുളപ്പാട് ഉണ്ടു
ന്യായവിധിയിൽ അവന്റേ വായി ലംഘിക്കൊല്ല.

11 ന്യായമുള്ള പടിയും തുലാസ്സും യഹോവെക്ക് ഉള്ളു.
അവന്റേ ക്രിയ സഞ്ചിയിലേ കല്ലുകൾ ഒക്കവേ.

12 ദുഷ്ടത ചെയ്ക രാജാക്കന്മാൎക്കു വെറുപ്പു
സിംഹാസനത്തിന്നു സ്ഥിരത വരുന്നത് നീതിയാലല്ലോ.

13 നീതിയധരങ്ങൾ രാജാക്കന്മാൎക്കു പ്രസാദം
നേരുകൾ ഉരെക്കുന്നവനെ സ്നേഹിക്കും.

14 രാജാവിൻ ഊഷ്മാവ് മരണദൂതന്മാർ
എന്നാൽ ജ്ഞാനമുള്ള പുരുഷൻ അതിനെ പരിഹരിക്കും.

15 രാജമുഖത്തേ വെളിച്ചത്തിങ്കൽ ജീവൻ ഉണ്ടു
അവന്റേ പ്രസാദം പിന്മഴ മുകിലിനോട് ഒക്കും.

16 ജ്ഞാനത്തെ സമ്പാദിക്ക, തങ്കത്തിലും എത്ര നല്ലു!
വെള്ളിയിലും മേത്തരമായതു വിവേകസമ്പാദനം.

17 നേരുള്ളവരുടേ നിരത്തു തിന്മയിങ്കുന്നു മാറുന്നതത്രേ
സ്വദേഹിയെ കാക്കുന്നവൻ തൻ വഴിയെ സൂക്ഷിക്കുന്നു.

18 ഭംഗത്തിന്നു മുമ്പേ ഡംഭം
ഇടൎച്ചെക്കു മുമ്പേ ആത്മാവിൻ ഉയൎച്ച.

19 സാധുക്കളോടേ ആത്മാവ് കിഴിയുന്നതു
ഗൎവ്വികളോടു കവൎച്ചയെ പകുക്കുന്നതിൽ നല്ലു.

20 വചനത്തെ ബോധിച്ചു കൊള്ളുന്നവൻ നന്മ കണ്ടെത്തും
യഹോവയിൽ തേറുന്നവൻ ധന്യൻ.

21 ഹൃദയജ്ഞാനമുള്ളവൻ വിവേകി എന്നു വിളിക്കപ്പെടും
അധരമാധുൎയ്യം ഉപദേശത്തെ വൎദ്ധിപ്പിക്കും.

22 ബോധമുടയവൎക്ക് അതു ജീവനുറവു
പൊട്ടരുടേ ശിക്ഷ പൊട്ടത്വം തന്നേ.

23 ജ്ഞാനിയുടേ ഹൃദയം അവന്റേ വായ്ക്കു ബോധം കൂട്ടി
അധരങ്ങളിൽ ഉപദേശത്തെ വൎദ്ധിപ്പിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/308&oldid=189976" എന്ന താളിൽനിന്ന് ശേഖരിച്ചത്