ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

302 Proverbs, XIX. സദൃശങ്ങൾ ൧൯.

11 ധനവാന്റേ സമ്പത്ത് അവന് ഊക്കേറും നഗരം (൧൦, ൧൫)
ഉയൎന്ന മതിൽ എന്ന് അവന്റേ ഭാവം.

12 ഭംഗത്തിന്നു മുമ്പേ ഒരുത്തന്റേ ഹൃദയം പൊങ്ങും (൧൬, ൧൮)
തേജസ്സിന്നു മുമ്പിലേതു താഴ്മ (൧൫, ൩൩).

13 കേൾ്ക്കുമ്മുമ്പേ ഉത്തരം പറഞ്ഞാൽ
അത് തനിക്ക് മൌഢ്യവും ലജ്ജയും (ആം).

14 പുരുഷന്റേ ആത്മാവ് സ്വവ്യാധിയെ താങ്ങും
ഇടിഞ്ഞ ആത്മാവിനെയോ പൊറുപ്പത് ആർ?

15 വിവേകിയുടേ ഹൃദയം അറിവിനെ സമ്പാദിക്കും (൧൫, ൧൪)
ജ്ഞാനികളുടേ ചെവി അറിവിനെ അന്വേഷിക്കും.

16 മനുഷ്യന്റേ സമ്മാനം അവനു വിശാലത ഉണ്ടാക്കി
അവനെ മഹത്തുക്കളുടേ സന്നിധാനത്തിൽ നടത്തും.

17 വിവാദത്തിൽ മുമ്പനായവൻ നീതിമാൻ എന്നു തോന്നും
അവന്റേ കക്ഷക്കാരൻ വന്നു അവനെ പരീക്ഷിക്കും.

18 ചീട്ടു വ്യവഹാരങ്ങളെ അമൎത്തി
ശക്തന്മാരെ വേർപിരിക്കും.

19 ദ്രോഹിതസഹോദരൻ ഊക്കേറും നഗരത്തെക്കാളും മറുത്തുനില്ക്കുന്നു
വ്യവഹാരങ്ങൾ അരമനയുടേ ഓടാമ്പൽ പോലേ.

20 തന്റേ വായ്ഫലത്തിൽനിന്ന് ഇന്നവന്റേ വയറു തൃപ്തി കാണും (൧൨,
തൻ അധരങ്ങളുടേ വരവിനാലേ തൃപ്തനാവു, [൧൪)

21 ജീവമരണങ്ങളും നാവിന്റേ കൈക്കലത്രേ
(ജ്ഞാനത്തിൽ) കൂറുള്ളവൻ അതിൻ ഫലം തിന്നും.

22 ഭാൎയ്യ കിട്ടി നന്മ കിട്ടി
യഹോവയോട് പ്രസാദവും എത്തി.

23 ദരിദ്രൻ യാചനകൾ ഉരെക്കും
ധനവാന്റേ ഉത്തരം കഠിനമത്രേ.

24 ചങ്ങാതികൾ (ഏറേ) എങ്കിൽ സങ്കടങ്ങൾ ഏറും,
സഹോദരനെക്കാളും പറ്റിക്കൊള്ളുന്ന സ്നേഹിതൻ ഉണ്ടു താനും.

൧൯. അദ്ധ്യായം.

1 അധരവക്രനായ മൂഢനിലും
തൻ തികവിൽ നടക്കുന്ന ദരിദ്രൻ നല്ലു.

2 ദേഹിക്കു തന്നറിവ് ഇല്ലായ്കയും നന്നല്ല
കാൽ വിരവുള്ളവൻ പിഴെക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/312&oldid=189983" എന്ന താളിൽനിന്ന് ശേഖരിച്ചത്