ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 Proverbs, XXIV. സദൃശങ്ങൾ ൨൪.

24 നീതിമാന്റേ അപ്പൻ ആനന്ദിച്ചു മകിഴും
ജ്ഞാനിയെ ജനിപ്പിച്ചവൻ അവനിൽ സന്തോഷിക്കും;

25 നിന്റേ അമ്മയപ്പന്മാർ സന്തോഷിക്കയും
നിന്നെ പെറ്റവൾ ആനന്ദിക്കയും ആക!

26 എന്മകനേ, നിന്റേ ഹൃദയത്തെ എനിക്കു താ,
നിൻ കണ്ണുകൾ എന്റേ വഴികളിൽ പ്രസാദിപ്പൂതാക!

27 വേശ്യയാകട്ടേ ആഴമുള്ള കുഴി (൨൨, ൧൪)
അന്യയും ഞെരുക്കമുള്ള കിണറു;

28 മോഷ്ടാവിനെ പോലേ ആയവൾ തന്നേ പതിയിരുന്നു
മനുഷ്യരെ തോല്പിക്കുന്നവരുടേ എണ്ണം അധികമാക്കുന്നു.

29 ആൎക്ക് അയ്യോ ആൎക്ക് അയ്യയ്യോ,
ആൎക്കു പിണക്കുകൾ ആൎക്ക് ഖേദം ആൎക്കു വെറുതേ (ഏറ്റ) മുറിവുകൾ,
ആൎക്കു കണ്ണുകളുടേ മങ്ങൽ?

30 വീഞ്ഞിനോടു വൈകി ഇരിക്കുന്നവൎക്കു
വിരകിയ മദ്യം രുചി നോക്കുവാൻ പൂകുന്നവൎക്കു തന്നേ.

31 അത് ചുവക്കുന്നു എന്നും
പാനപാത്രത്തിൽ കണ്മണി പോലേ കാട്ടുന്നു എന്നും
സരിയായി ഇറങ്ങുന്നു എന്നും വീഞ്ഞിനെ നോക്കരുത് !

32 അതിൻ ഒടുവോ നാഗം പോലേ തീണ്ടും
മൂൎക്കനെ പോലേ കൊത്തും.

33 നിന്റേ കണ്ണുകൾ പരസ്ത്രീകളെ കാണ്കയും
ഹൃദയം മറിപ്പുകൾ ഉരക്കയും,

34 നീ കടലിൻ ഉള്ളിൽ ശയിക്കുന്നവനോടും
പാമരത്തിൻ മുകളിൽ ഉറങ്ങുന്നവനോടും ഒത്തു വരികയും ആം.

35 ഹോ എന്നെ അടിച്ചിട്ടും നോവില്ല
തച്ചിട്ടും അറിവില്ല,
എപ്പോൾ ഉണരും? പിന്നേയും വേണം, അതിനെ ഇനി തേടും എന്നത്രേ.

൨൪. അദ്ധ്യായം.

1 ദുൎജ്ജനങ്ങളിൽ അസൂയ ഭാവിക്കയും
അവരോടു കൂടുവാൻ ആഗ്രഹിക്കയും അരുതു;

2 കാരണം അവരുടേ ഹൃദയം നാശത്തെ ധ്യാനിക്കയും
അധരങ്ങൾ കിണ്ടത്തെ ഉരെക്കയും ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/322&oldid=190003" എന്ന താളിൽനിന്ന് ശേഖരിച്ചത്