ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൪. Ecclesiastes, IV. 335.

17 എന്നിട്ടു സകലകൎമ്മത്തിനും എല്ലാ പ്രവൃത്തിക്കും
അവിടേ തല്ക്കാലം ഇരിക്കകൊണ്ടു
ദൈവം നീതിമാന്നും ദുഷ്ടന്നും ന്യായം വിധിക്കും
എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു.

18 ഇതു മനുഷ്യപുത്രർ നിമിത്തമത്രേ, ദൈവം അവരെ ചേറുവാനും
അവർ തങ്ങളേ മൃഗങ്ങളാകുന്ന പ്രകാരം കണ്ടു കൊൾ്വാനും തന്നേ
എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു.

19 മനുഷ്യപുത്രർ അദൃഷ്ടം മൃഗവും അദൃഷ്ടം,
രണ്ടിന്നും അദൃഷ്ടം ഒന്നത്രേ,
അവൻ മരിക്കും കണക്കനേ തന്നേ ഇതും മരിക്കുന്നു,
എല്ലാറ്റിന്നും ഓർ ആത്മാവ് (ഉണ്ടു),
സകലം മായ ആകകൊണ്ടു
മനുഷ്യന് മൃഗത്തിലും വിശിഷ്ടത ഇല്ല.

20 എല്ലാം ഓർ ഇടത്തേക്കു പോകുന്നു
എല്ലാം പൊടിയിൽനിന്നുണ്ടായി
പൊടിയിലേക്ക് തിരിക്കേ ചെല്ലുന്നു.

21 മനുഷ്യപുത്രരുടേ ആത്മാവ്
മേലോട്ടു കരേറുന്നതോ,
മൃഗത്തിൻ ആത്മാവ്
കീഴോട്ടു ഭൂമിയിലേക്ക് ഇറങ്ങുന്നതോ (രണ്ടും) ആൎക്കറിയാം?

22 അതുകൊണ്ടു മനുഷ്യൻ സ്വക്രിയകളിൽ സന്തോഷിക്ക
എന്നതല്ലാതേ നല്ലത് ഒന്നും ഇല്ല,
ഇതത്രേ അവന്റേ ഓഹരി എന്നു ഞാൻ കണ്ടു;
അവന്റേ ശേഷം ഉണ്ടാവാനുള്ളത് എന്തെന്നു കാണ്മാൻ
അവനെ ആരു പോൽ എത്തിക്കും?

൪. അദ്ധ്യായം.

1 ഞാൻ തിരിഞ്ഞു സൂൎയ്യനു കീഴിൽ
നടക്കുന്ന സകല പീഡകളെയും കണ്ടു,
അതാ പീഡിതന്മാരുടേ കണ്ണുനീർ
അവൎക്ക് ആശ്വാസപ്രദൻ ഇല്ല താനും,
പീഡിപ്പിക്കുന്നവരുടേ കയ്യിലേ ഊക്കുള്ളു
ആശ്വസിപ്പിക്കുന്നവൻ അവൎക്കില്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/345&oldid=190051" എന്ന താളിൽനിന്ന് ശേഖരിച്ചത്