ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൭. Ecclesiastes, VII. 341

10 പൂൎവ്വദിവസങ്ങൾ ഇവറ്റിലും കൊള്ളായതു എന്തുകൊണ്ടു എന്നു പറയല്ലേ!
ഇതിനെ പറ്റി നീ ജ്ഞാനത്താൽ അല്ല ചോദിക്കുന്നു.

11 അവകാശത്തോടേ ജ്ഞാനം നല്ലതു
സൂൎയ്യനെ കാണുന്നവൎക്ക് ഇതേ ലാഭം;

12 കാരണം ജ്ഞാനത്താൽ നിഴലും പണത്താൽ നിഴലും ഉണ്ടു,
അറിവിന്റേ വൈശിഷ്ട്യമോ ജ്ഞാനം ഉടയവരെ ഉയിൎപ്പിക്കുന്നതു.

13 ദേവക്രിയയെ നോക്കുക:
അവൻ വളെച്ചതിനെ നേരേ ആക്കുവാൻ ആൎക്കു കഴിയും (൧, ൧൫)!

14 നന്മയുടേ നാളിൽ സുഖിക്ക തിന്മയുടേ നാളിൽ പാൎത്തിരിക്ക:
അതിനോടു ഒക്കത്തക്ക ഇതിനെയും ദൈവം ഉണ്ടാക്കിയതു
മനുഷ്യൻ തന്റേ പിന്നിൽ (പുത്തനായി) ഒന്നും കണ്ടെത്തായ്വാൻ തന്നേ.

15 എന്റേ മായാദിവസങ്ങളിൽ ഞാൻ സകലവും കണ്ടു:
തന്റേ നീതിയിൽ കെട്ടുപോകുന്ന നീതിമാനും ഉണ്ടു
തന്റേ ആകായ്മയിൽ (ആയുസ്സ്) നീട്ടുന്ന ദുഷ്ടനും ഉണ്ടു.

16 അതിനീതിമാൻ ആകരുതു അത്യന്തജ്ഞാനിയായി കാട്ടുകയും അരുതു!
നീ പാഴായി പോവാൻ എന്തു?

17 അതിദുഷ്ടനും ആകരുതു പൊട്ടനും ആകരുതു!
അകാലത്തിൽ നീ മരിപ്പാൻ എന്തു?

18 ഇതിനെ പിടിക്കയും
അതിനെ കൈവിടായ്കയും ഏറേ നല്ലു;
ദൈവത്തെ ഭയപ്പെടുന്നവൻ സകലത്തിന്നും തെറ്റി പുറത്താകും സത്യം.

19 പത്തു ശൂരന്മാർ നഗരത്തിൽ ഇരിക്കുന്നതിനെക്കാൾ
ജ്ഞാനിക്ക് ഊക്കേറും ജ്ഞാനത്താൽ;

20 പിഴെക്കാതേ നന്മ ചെയ്യുന്ന നീതിമാൻ
സാക്ഷാൽ ഭൂമിയിൽ ഇല്ലല്ലോ.

21, (ജനങ്ങൾ) ഉരെക്കുന്ന എല്ലാ വാക്കുകളെയും കൂട്ടാക്കൊല്ല,
നിന്റേ ദാസൻ നിന്നെ പ്രാവുന്നതു കേൾ്ക്കായ്വാൻ തന്നേ!

22 മറ്റേവരെ നീയും പ്രാവിയ പ്രകാരം
നിന്റേ ഹൃദയം എത്ര വട്ടം അറിയുന്നു.

23 ഇത് ഒക്കയും ഞാൻ ജ്ഞാനത്തോടേ പരീക്ഷിച്ചു
ജ്ഞാനിയാകേണം എന്നിരുന്നു, അതോ എന്നോടു അകലേ തന്നേ.

24 ഉള്ളതാകട്ടേ അകലേ ആകുന്നു ആഴാഴേയും ആകുന്നു,
ആർ അതു കണ്ടു പിടിക്കും?

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/351&oldid=190063" എന്ന താളിൽനിന്ന് ശേഖരിച്ചത്