ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൬. അ. Job, XVI. 27

൧൬. ൧൭. അദ്ധ്യായങ്ങൾ.

ഇയ്യോബ് സ്നേഹിതവാക്കുകളെ തള്ളീട്ടു, (൬) തൻ സങ്കടത്തെ വൎണ്ണിച്ചു. (൧൮)
മരണത്തിൽ പിന്നേ നിൎദ്ദോഷത്വം തെളിയെണം എന്ന് ആശിച്ചു യാചിച്ചും
കൊണ്ടു, (൧൭, ൪) ക്ലേശനടുവിലും ഉറെച്ചു, (൧൦) നല്ല ഭാവിയെ ചൊല്ലിതരുന്ന
സ്നേഹിതരെ ശാസിച്ചു, (൧൩) പാതാളത്തിലേ സ്വസ്ഥതെക്ക് ഒരുമ്പെട്ടതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഈ വക പലതും ഞാൻ കേട്ടു,
നിങ്ങൾ എല്ലാവരും നിസ്സാരമുള്ള ആശ്വാസക്കാരത്രേ.</lg>

<lg n="3">കാറ്റുവാക്കുകൾ്ക്കും (ഇപ്പോൾ) അവസാനമോ?
(ഇത്ര) പ്രതിപാദിപ്പാൻ എന്തൊന്നു നിന്നെ കൂൎപ്പിക്കുന്നു?</lg>

<lg n="4"> എന്റെ ദേഹി നിങ്ങളുടെ ദേഹിയുള്ളതിൽ ഇരുന്നാൽ
ഞാനും നിങ്ങളെ പോലേ പറയാം,
മൊഴികളാൽ നിങ്ങളെ കൊള്ളേ വ്യൂഹം ചമെക്കയും
നിങ്ങളുടെ മേൽ തല കുലുക്കയും,</lg>

<lg n="5">ഈ വായിനാൽ നിങ്ങളെ ഉറപ്പിക്കയും,
എൻ അധരങ്ങളുടെ സാന്ത്വനം ശാന്തി വരുത്തുകയും ചെയ്യാം.</lg>

<lg n="6"> ഞാൻ സംസാരിച്ചാലും എൻ ദുഃഖത്തിന്നു ശാന്തി വരാ,
അടങ്ങിയിരുന്നാലും എന്തു (വേദന) എന്നെ വിട്ടു മാറും?</lg>

<lg n="7"> ഇപ്പോൾ തന്നേ എന്നെ തളൎത്തി വെച്ചു,
എൻ സകല കുടിയെയും നീ പാഴാക്കി,
എന്നെ ചുളിപ്പിച്ചു വെച്ചു, അതും സാക്ഷിയായി.</lg>

<lg n="8"> എൻ ഒലിവ് എന്റെ നേരേ എഴുനീറ്റു,
എൻ സമ്മുഖത്തു സാക്ഷ്യം ചൊല്ലുന്നു.</lg>

<lg n="9"> അവന്റെ കോപം എന്നെ പറിച്ചു ദ്വേഷിച്ചു പോരുന്നു,
പല്ലുകളാൽ എന്മേൽ ഇറുമ്മുന്നു,
മാറ്റാൻ എന്റെ നേരേ കണ്ണുകളെ മൂൎച്ചിപ്പിക്കുന്നു.</lg>

<lg n="10"> അവരും എങ്കലേക്കു വായി പിളൎന്നു,
നിന്ദയിൽ എൻ കന്നങ്ങൾ്ക്ക് അടിച്ചു,
എന്റെ നേരേ ഒക്കത്തക്ക സഖ്യം ചെയ്തു.</lg>

<lg n="11`"> ദേവൻ അക്രമക്കാരിൽ എന്നെ ഏപ്പിച്ചു,
ദുഷ്ടരുടെ കൈകളിൽ വീഴിച്ചു.</lg>

<lg n="1 2"> ഞാൻ സ്വൈരമായിരുന്നു, അവനോ എന്നെ പൊടുപൊട ചതെച്ചു,
പിരടി പിടിച്ചു എന്നെ തകൎത്തു കളഞ്ഞു,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/37&oldid=189449" എന്ന താളിൽനിന്ന് ശേഖരിച്ചത്