ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൮. അ. Job, XVIII. 29

<lg n="6">ജനങ്ങളുടെ പഴഞ്ചൊല്ലായി എന്നെ നിറുത്തി വെച്ചു,
ഞാൻ കൂട്ടത്തിന്ന് അറെപ്പായി തീൎന്നു.</lg>

<lg n="7"> വ്യസനത്താൽ എൻ കണ്ണു മങ്ങി,
അംഗങ്ങൾ എല്ലാം നിഴൽ പോലേ ആയി.</lg>

<lg n="8"> എന്നതിനാൽ നേരുള്ളവർ സ്തംഭിക്കും,
ബാഹ്യനു നേരേ നിൎമ്മലൻ കയൎത്തു പോകും.</lg>

<lg n="9"> എങ്കിലും നീതിമാൻ തന്റെ വഴിയെ പിടിച്ചിരിക്കും,
കൈശുദ്ധിയുള്ളവൻ പരാക്രമം കൂട്ടി വെക്കയും ചെയ്യും.</lg>

<lg n="10"> എങ്കിലോ നിങ്ങൾ എല്ലാവരും മടങ്ങി (എന്നെകൊള്ളേ) വരുവിൻ!
നിങ്ങളിൽ ജ്ഞാനിയെ കാണ്കയില്ല താനും.</lg>

<lg n="11"> എന്റെ നാളുകൾ കഴിഞ്ഞു ചമഞ്ഞു,
എന്റെ ഹൃദയം ഉറെച്ചു പാൎത്ത അഭിപ്രായങ്ങൾ ചൊട്ടി പോയി.</lg>

<lg n="12"> ഇരുളിൻ സമക്ഷത്തു വെളിച്ചം തന്നേ അടുത്തു എന്നു ചൊല്ലി,
അവർ രാത്രിയെ പകലാക്കുന്നു.</lg>

<lg n="13"> ഞാനോ പാതാളത്തെ എൻ ഭവനം എന്നു കാത്തിരുന്നു,
ഇരുളിൽ എൻ കിടക്കയെ വിരിക്കയും,</lg>

<lg n="14"> കേടിന്നു ഹാ എൻ അപ്പൻ എന്നും
പുഴുപ്പിന്ന് എൻ അമ്മയും പെങ്ങളും എന്നും വിളിക്കയും ചെയ്താൽ,</lg>

<lg n="15"> എൻ പ്രത്യാശ പിന്നേ എവിടേ?
എന്റെ ആശയെ ആർ ഇനി ദൎശിക്കും?</lg>

<lg n="16"> അതു പാതാളത്തിൻ ഓടാമ്പുകളോളം കിഴിഞ്ഞു പോകും;
(എൻ) പൊടിമേൽ ഒക്കത്തക്ക സ്വസ്ഥത ഉണ്ടല്ലോ.</lg>

൧൮. അദ്ധ്യായം.

ബില്ദദ് ഇയ്യോബിനോടു കോപിച്ചു, (൫) ആ ദുഷ്ടന്മാൎക്കും (൧൫) അവരുടെ സ
ന്തതിക്കും നാശം നിശ്ചയം എന്നു തൎക്കിച്ചതു.

എന്നതിന്നു ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> മൊഴികൾ്ക്ക് നിങ്ങൾ എപ്പോൾ അറ്റം വെക്കും,
ബോധം കൊൾവിൻ, എന്നിട്ടു നാം സംസാരിച്ചു പോരികയും ആം.</lg>

<lg n="3"> ഞങ്ങൾ കുന്നുകാലി എന്ന പോലേ എണ്ണപ്പെട്ടു,
നിങ്ങളുടെ കണ്ണുകളിൽ അശുദ്ധരാവാൻ എന്തു?</lg>

<lg n="4"> ഹേ നിന്റെ കോപത്തിൽ നിന്നെ തന്നെ ചീന്തുന്നവനേ,
പക്ഷേ നിന്റെ നിമിത്തം ഭൂമി കൈവിടപ്പെടുമോ?
പാറ സ്വസ്ഥലത്തുനിന്നു പൊരിക്കപ്പെടുമോ?-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/39&oldid=189453" എന്ന താളിൽനിന്ന് ശേഖരിച്ചത്