ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 Job,XXV. XXVI. ഇയ്യോബ് ൨൫. ൨൬.അ.

<lg n="23"> ഊന്നി കൊൾ്വാൻ അവൎക്കു സ്വൈരം കൊടുക്കുന്നു;
അവന്റേ കണ്ണുകൾ അവരുടേ വഴികളിലേക്ക് ആകുന്നു.</lg>

<lg n="24"> അവർ ഉയരുന്നു, നൊടിയിടയിൽ ഇല്ലാതേ ആകുന്നു;
എല്ലാവരും പോകുംപ്രകാരം ആണു ശേഖരിക്കപ്പെടുന്നു,
കതിൎത്തല പോലേ വാടി പോയിട്ടത്രേ.</lg>

<lg n="25"> ഇങ്ങനേ അല്ല എന്നു വരികിൽ എന്നെ പൊയ്യനാക്കി,
എൻ മൊഴിയെ ഇല്ലായ്മ ചെയ്യുന്നവൻ ആർ?</lg>

൨൫. അദ്ധ്യായം.

ബില്ദദ് ശാസിപ്പാൻ തുനിയാതേ ദൈവത്തിൻ ഔന്നത്യവും (൫) അതിശു
ദ്ധിയും ഓൎപ്പിക്കുന്നതു.

എന്നതിനു ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> ആധിപത്യവും ഭീമതയും അവനോടത്രേ,
തന്റേ ഉയൎച്ചകളിൽ സമാധാനം ഉണ്ടാക്കുന്നവൻ അവൻ താൻ.</lg>

<lg n="3"> അവന്റേ വ്യൂഹങ്ങൾ്ക്ക് എണ്ണം ഉണ്ടോ?
ആരുടേ മേൽ അവന്റേ വെളിച്ചം ഉദിക്കാതു?</lg>

<lg n="4"> പിന്നേ ദേവനോടു മൎത്യൻ നീതിമാനാവത് എങ്ങനേ?
സ്ത്രീപെറ്റുള്ളവൻ നിൎമ്മലീഭവിപ്പത് എങ്ങനേ?-</lg>

<lg n="5"> കണ്ടാലും നിലാവുപോലും കതിൎക്കുന്നത് എന്നില്ല,
നക്ഷത്രങ്ങൾ്ക്ക് അവന്റേ കണ്ണുകളിൽ വെടിപ്പില്ല:</lg>

<lg n="6"> കൃമിമയനായ മൎത്യൻ,
പുഴുവാം മനുഷ്യപുത്രൻ പിന്നേയോ?</lg>

൨൬. അദ്ധ്യായം.

ഇയ്യോബ് ഈ ഉപദേശത്തെ നിഷ്പ്രയോജനം എന്നു തള്ളി, (൫) ദൈവം
ത്രിലോകത്തിൽ വിളങ്ങിക്കുന്ന ഔന്നത്യത്തെ താനും വൎണ്ണിച്ചു, (൧൪) തനിക്ക്
എത്താത്ത രഹസ്യങ്ങൾ പലതും ഉണ്ടെന്ന് അനുസരിക്കുന്നതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഊക്കറ്റവനു നീ എന്തു തുണെച്ചു?
ശക്തിയില്ലാത്ത ഭുജത്തെ എങ്ങനേ രക്ഷിച്ചു?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/52&oldid=189478" എന്ന താളിൽനിന്ന് ശേഖരിച്ചത്