ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 Job, XXX. ഇയ്യോബ് ൩൦. അ.

<lg n="16"> ഇപ്പോൾ എൻ ആത്മാവ് എന്നകത്തു വാൎന്നു പോകുന്നു,
എൻ താഴ്ചയുടേ നാളുകൾ എന്നെ പിടിപെട്ടു.</lg>

<lg n="17"> എൻ അസ്ഥിയെ രാത്രി തന്നേ കത്തി അഴിക്കുന്നു,
എന്നെ ചവെക്കുന്ന കൂട്ടം ഉറങ്ങുന്നില്ല.</lg>

<lg n="18"> ഊക്കിൻ ആധിക്യത്താൽ എൻ ഉടുപ്പു അറിയാതവാറായി,
കുപ്പായത്തിന്റേ വായി പോലേ, എൻ നടുവിനെ ചുറ്റുന്നു.</lg>

<lg n="19"> അവൻ എന്നെ ചേറ്റിൽ എറിഞ്ഞു,
ഞാൻ പൊടിയോടും ചാരത്തോടും ഒത്തു ചമഞ്ഞു.</lg>

<lg n="20"> നിങ്കലേക്കൂ ഞാൻ കൂക്കുന്നു, നീ ഉത്തരം അരുളുന്നതും ഇല്ല;
ഞാൻ ഇതാ നില്ക്കുന്നു, നീ എന്നെ കൂട്ടാക്കുന്നതും ഇല്ല.</lg>

<lg n="21"> നീ എനിക്കു ക്രൂരനായ്ത്തിരിഞ്ഞു
തൃക്കൈയുടേ ഉരം കൊണ്ട് എന്നെ ദ്വേഷിക്കുന്നു.</lg>

<lg n="22"> നീ എന്നെ പൊന്തിച്ചു കാറ്റിലേക്കു തെളിച്ചു
എനിക്ക് രക്ഷ എല്ലാം ഉരുകുമാറാക്കുന്നു.</lg>

<lg n="23"> മരണത്തേക്കും സകല ജീവികൾ്ക്കും സങ്കേതസ്ഥാനമായതിലേക്കും
നീ എന്നെ നടത്തുന്നു എന്നറിയാമല്ലോ.</lg>

<lg n="24"> എങ്കിലും വീണാൽ കൈ നീട്ടുമല്ലോ,
അനൎത്ഥത്തിൽ അകപ്പെട്ടാൽ ആൎത്തനാദം ഇല്ലയോ?</lg>

<lg n="25"> ഞാനോ ദുൎദ്ദിനക്കാരനെ കുറിച്ചു കരഞ്ഞു
ദരിദ്രങ്കൽ മനസ്സ് അലിഞ്ഞു സത്യം.</lg>

<lg n="26"> എന്നതിനാൽ നന്മെക്കു കാത്തിരുന്നു, തിന്മ വന്നു താനും,
വെളിച്ചത്തെ പാൎത്തിരുന്നു, തമസ്സ് എത്തുകയും ചെയ്തു.</lg>

<lg n="27"> എന്റേ കടലുകൾ അമരാതേ തിളെച്ചു
താഴ്ചയുടേ നാളുകൾ എന്നെ മുമ്പിട്ടു.</lg>

<lg n="28"> ഞാൻ കറുത്തു നടക്കുന്നു, വെയിൽ കൊണ്ടല്ല താനും,
ജനസഭയിൽ ആൎത്തനാദത്തോടേ എഴുനീല്ക്കുന്നു.</lg>

<lg n="29"> കുറുക്കന്മാൎക്കു ഞാൻ സഹോദരനും
തീവിഴുങ്ങിക്കുഞ്ഞുകൾ്ക്കു ചങ്ങാതിയും ആയ്ചമഞ്ഞു.</lg>

<lg n="30"> എന്നിൽനിന്നു തോൽ മുളിഞ്ഞു പോയി,
എന്റേ അസ്ഥികൾ കുമ്പൽ കൊണ്ട് കരിഞ്ഞു.</lg>

<lg n="31"> എന്റേ വീണ തൊഴിപ്പാനും
എൻ കുഴൽ കരയുന്ന ശബ്ദവും ആയി പോയി.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/60&oldid=189493" എന്ന താളിൽനിന്ന് ശേഖരിച്ചത്