ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 Job, XXXIII. ഇയ്യോബ് ൩൩. അ.

<lg n="9"> ഞാൻ നിൎമ്മലൻ, ദ്രോഹമില്ലാത്തവൻ,
രൂമയുള്ളവൻ തന്നേ, അകൃത്യം എന്നിൽ ഇല്ല.</lg>

<lg n="10"> അവൻ ഇതാ എന്നോടു വക്കാണങ്ങൾ കണ്ടു പിടിക്കുന്നു,
എന്നെ തനിക്കു ശത്രു എന്ന് എണ്ണുന്നു (൧൩, ൨൪);</lg>

<lg n="11"> എൻ കാലുകളെ തോളത്തിൽ ഇട്ടു,
എന്റേ സകല മാൎഗ്ഗങ്ങളെയും സൂക്ഷിക്കുന്നു (൧൩, ൨൭) എന്നു തന്നേ.</lg>

<lg n="12"> ഇതിങ്കൽ കണ്ടാലും നിണക്കു ന്യായം ഇല്ല എന്നു ഞാൻ ഉത്തരം ചൊല്ലാം;
കാരണം മൎത്യനേക്കാൾ ദൈവം മഹാൻ തന്നേ.</lg>

<lg n="13"> അവൻ തന്റേ എല്ലാ കാൎയ്യങ്ങളിലും ഉത്തരം അരുളാത്തവൻ ആകയാൽ
നിണക്ക് അവനോടു വ്യവഹാരങ്ങൾ എന്തിന്നു?</lg>

<lg n="14"> ദേവൻ ആകട്ടേ ഒന്നു രണ്ടു വിധത്തിൽ അരുളിച്ചെയ്യുന്നു,
(മനുഷ്യൻ) അതു സൂക്ഷിപ്പാറില്ല താനും.</lg>

<lg n="15"> കിടക്കമേൽ ഉറങ്ങുകയിൽ,
ജനങ്ങളിൽ സുഷുപ്തി വരുമ്പോൾ,
രാത്രിദൎശനത്തേ സ്വപ്നത്തിൽ,</lg>

<lg n="16"> അന്ന് അവൻ ജനങ്ങളുടേ ചെവിയെ തുറന്നു വെളിപ്പെടുത്തി,
അവൎക്കു ശാസനങ്ങൾ മുദ്രയിടുന്നതു,</lg>

<lg n="17">ദുഷ്കൎമ്മത്തിൽനിന്നു മനുഷ്യനെ മാറ്റി
പുരുഷനിൽനിന്നു ഗൎവ്വത്തെ നീക്കുവാൻ തന്നേ; </lg>

<lg n="18"> കഴിയിൽനിന്ന് അവന്റേ പ്രാണനെയും [ത്രേ.
അസ്ത്രത്തോട് എത്തായ്വാൻ അവന്റേ ഉയിരിനെയും തെറ്റിക്കേണ്ടതിന്ന</lg>

<lg n="19"> പിന്നേ മെത്തയിൽ അവനെ വേദനയാലും
അസ്ഥികളിൽ മാറാത്ത അങ്കത്താലും ശിക്ഷിച്ചു,</lg>

<lg n="20"> അവന്റേ ഉയിരിനെ അപ്പത്തിലും
പ്രാണനെ രമ്യഭോജനത്തിലും മനമ്പിരിയുമാറാക്കുന്നു.</lg>

<lg n="21">അവന്റേ മാംസം ഇനി കാണാതവണ്ണം ക്ഷയിക്കുന്നു,
മുൻ കാണാത്ത എല്ലുകൾ പൊങ്ങി വന്നു.</lg>

<lg n="22"> എന്നതിനാൽ അവന്റേ ദേഹി കുഴിയോടും
അവന്റേ ഉയിർ മരണദൂതരോടും സമീപിച്ചു.</lg>

<lg n="23"> മനുഷ്യനോടു നേർവഴിയെ അറിയിപ്പാൻ ഒരു ദൂതൻ,
ആയിരത്തിൽ ഒരുവനായ ദ്വിഭാഷി തന്നേ
അവനു വേണ്ടി നില്ക്കുന്നു എങ്കിൽ, </lg>

<lg n="24"> ദൈവവും അവനിൽ കനിഞ്ഞു; ഇവനെ കുഴിയിൽ കിഴിയാതേ വീണ്ടു
ഞാൻ പ്രായശ്ചിത്തം കണ്ടെത്തി! എന്നു പറഞ്ഞാൽ, (കൊൾ്ക,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/66&oldid=189505" എന്ന താളിൽനിന്ന് ശേഖരിച്ചത്