ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 Job, XXXIV. ഇയ്യോബ് ൩൪. അ.

<lg n="4"> ന്യായത്തെ മാത്രം നാം തെരിഞ്ഞെടുത്തു കൊൾ്ക,
നല്ലത് ഇന്നത് എന്നു നമ്മിൽ തന്നേ അറിവൂതാക.</lg>

<lg n="5"> ഇയ്യോബ് ആകട്ടേ: ഞാൻ നീതിമാൻ,
ദേവനോ എൻ ന്യായത്തെ അകറ്റി (൨൭, ൨);</lg>

<lg n="6"> എനിക്കു ന്യായം ഉണ്ടെങ്കിലും ഞാൻ കള്ളനാകേണ്ടു,
ദ്രോഹം ഇല്ലാഞ്ഞിട്ടും എൻ അമ്പിൻ പുണ്ണ് പൊറുക്കാതു എന്നും പറഞ്ഞതു.</lg>

<lg n="7"> വെള്ളംപോലേ പരിഹാസം കുടിച്ചും
അകൃത്യം പ്രവൃത്തിക്കുന്നവരോട് ഒരുമിച്ചു നടന്നും,</lg>

<lg n="8"> ദോഷവാന്മാരോട് കൂടേ സഞ്ചരിച്ചും കൊള്ളുന്ന പുരുഷൻ
ഇയ്യോബ് ഒഴികേ ആരുപോൽ?</lg>

<lg n="9"> പുരുഷനു ദൈവത്തോടു രഞ്ജന ഉള്ളതിനാൽ
ഉപകാരം ഇല്ല എന്ന് അവൻ പറയുന്നുവല്ലോ!</lg>

<lg n="10"> ആകയാൽ ബോധവാന്മാരേ, എന്നെ കേൾ്പിൻ!
ദേവനു ദോഷവും സൎവ്വശക്തന് അക്രമവും ദൂരത്ത് എന്നേ വേണ്ടു.</lg>

<lg n="11"> അവൻ മനുഷ്യന്റേ പ്രവൃത്തിയെ അവനു പകരം കൊടുക്കുന്നു,
അവനവന്റേ മാൎഗ്ഗം പോലേ അവന് എത്തിക്കയും ചെയ്യും.</lg>

<lg n="12"> ദൈവം ദോഷം ചെയ്കയില്ല,
സൎവ്വശക്തൻ ന്യായത്തെ മറിക്കയും ഇല്ല. (൮, ൩).</lg>

<lg n="13"> ഭൂമിയെ അവങ്കൽ ഭരമേല്പിച്ചത് ആരുപോൽ?
ഊഴിയെ മുറ്റും കുറിക്കൊള്ളുന്നവനും ആർ?</lg>

<lg n="14"> തന്നെത്താൻ മാത്രം കുറിക്കൊണ്ടു
തൻ ആത്മാവിനെയും ശ്വാസത്തെയും തങ്കലേക്കു ചേൎത്തു എങ്കിൽ,</lg>

<lg n="15"> സകല ജന്ധവും ഒക്കത്തക്ക വീൎപ്പു മുട്ടും,
മനുഷ്യൻ പൊടിയിലേക്കു തിരികയുമാം.</lg>

<lg n="16"> വിവേകം ഉണ്ടെങ്കിൽ ഇതു കേൾ്ക!
എൻ മൊഴികളുടേ ശബ്ദത്തെ ചെവിക്കൊണ്ടാലും!</lg>

<lg n="17"> ന്യായത്തെ പകെക്കുന്നവൻ ഉള്ളവണ്ണം ഭരിക്കുമോ?
പക്ഷേ നീതിബലവാനെ നീ ദുഷ്ടീകരിക്കുമോ?</lg>

<lg n="18"> രാജാവോടു; വല്ലായ്മക്കാര! എന്നും
തമ്പ്രാക്കളോടു; ദുഷ്ട! എന്നും പറയുന്നവനെ തന്നേയോ?</lg>

<lg n="19">പ്രഭുക്കളുടേ മുഖപക്ഷം എടുക്കാതേയും,
എല്ലാവരും തൃക്കൈകളുടേ ക്രിയയാകയാൽ
നീചനേക്കാൻ ശ്രീമാനെ വിചാരിക്കാത്തേയും ഇരിക്കുന്നവനെ തന്നേയോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/68&oldid=189508" എന്ന താളിൽനിന്ന് ശേഖരിച്ചത്