ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൮. അ. Job, XXXVIII. 67

<lg n="23"> ഞെരിക്കക്കാലത്തിന്ന്
അടലും പോരും ഉള്ള നാൾ്ക്കു ഞാൻ സംഗ്രഹിച്ചവ തന്നേ?</lg>

<lg n="24"> വെളിച്ചം വിഭാഗിച്ചു പോകുന്നതും
കിഴക്കങ്കാറ്റു ഭൂമിമേൽ വ്യാപിക്കുന്ന വഴിയും എവിടേ?</lg>

<lg n="25"> വന്മാരിക്കു തോടുകളെ വെട്ടി
മിന്നൽപിണരിന്നു വഴി കാട്ടിയത് ആർ?</lg>

<lg n="26"> ആളില്ലാത്ത ദേശത്തിൽ
മനുഷ്യൻ കാണാത്ത മരുവിൽ പെയ്വാനും,</lg>

<lg n="27"> ശൂന്യ പാഴ്നിലത്തിന്ന് തൃപ്തി വരുത്തി
പൈമ്പുല്ലു മുളെപ്പിപ്പാനും തന്നേ?</lg>

<lg n="28"> മഴെക്ക് അപ്പൻ ഉണ്ടോ?
മഞ്ഞിന്തുള്ളികളെ ജനിപ്പിച്ചത് ആർ?</lg>

<lg n="29"> ഉറെച്ച ചെള്ളം ആരുടേ ഉദരത്തിൽനിന്നു പുറപ്പെട്ടു?
വാനത്തിൻ നീഹാരത്തെ ആർ പെറ്റു?</lg>

<lg n="30"> കല്ലു പോലേ വെള്ളങ്ങൾ ഒറ്റിപ്പോകുന്നു,
ആഴിയുടേ മുഖം സ്ഥിരമായി പറ്റി നില്ക്കുന്നു!</lg>

<lg n="31"> കാൎത്തികയുടേ ബന്ധനങ്ങളെ നീ മുറുക്കുമോ?
തിരുവാതിര മൂൎഖന്റേ വിലങ്ങുകളെ അഴിക്കുമോ?</lg>

<lg n="32"> ഉത്തര കിരീടത്തെ തൽകാലത്തു നീ പുറപ്പെടുവിക്കയോ?
സപ്തൎഷിയെ ശിശുക്കളുമായി നടത്തുകയോ?</lg>

<lg n="33"> വാനത്തിന്റേ വെപ്പുകളെ അറിഞ്ഞുവോ?
അതിന്റേ പ്രാധാന്യത്തെ നീ ഭൂമിയിൽ നിൎണ്ണയിക്കുമോ?</lg>

<lg n="34"> മുകിലോടു നീ ശബ്ദം ഉയൎത്തി
നീൎക്കവിച്ചലിനെ നിന്നെ മൂടുമാറാക്കുമോ?</lg>

<lg n="35"> നീ മിന്നലുകളെ അയച്ചിട്ട് അവ ചെന്നു,
ഞങ്ങൾ ഇതാ എന്നു നിന്നോടു പറയുമോ?</lg>

<lg n="36"> വാനഗൂഢങ്ങളിൽ ആർ ജ്ഞാനം വെച്ചു,
ധൂമകേതുവിൽ വിവേകം ഇട്ടു?</lg>

<lg n="37"> ജ്ഞാനത്തോടേ ഇളമുകിലിനെ എണ്ണുന്നതും
വാനത്തുരുത്തികളെ ഒഴിക്കുന്നതും ആർ,</lg>

<lg n="38"> പൊടി വാൎത്തുപണിപോലേ കൂടി
മണ്കട്ടകൾ തമ്മിൽ പറ്റി പോവാൻ തന്നേ?</lg>


5*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/77&oldid=189526" എന്ന താളിൽനിന്ന് ശേഖരിച്ചത്