ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൬൫. അ. Isaiah, LXV. 03

<lg n="">പ്പെടാത്തവർക്കും ഒത്തു ചമഞ്ഞു. ഹാ നിൻ മുമ്പിൽനിന്നു മലകൾ പൊരി
വോളം നീ വാനങ്ങളെ ചീന്തി ഇറങ്ങിവന്നാൽ കൊള്ളായിരുന്നു!

</lg>

<lg n="൬൪, ൧"> ജാതികൾ നിൻ മുഖത്തെ കണ്ടു വിറെക്കുംവണ്ണം നിന്റേ മാറ്റാന്മാ
ർക്കു തിരുനാമത്തെ അറിയിപ്പാൻ, തീ വിറകു കത്തിക്കും പോലേ അ
</lg><lg n="൨"> ഗ്നി വെള്ളം തിളപ്പിക്കുമ്പോലേ നീ ഇറങ്ങിവന്നാൽ (കൊള്ളാം). നിൻ മുമ്പിൽനിന്നു മലകൾ പൊരിവോളം ഞങ്ങൾ കാത്തിരിയാത്ത ഭയങ്കര
</lg><lg n="൩">ങ്ങളെ നീ കാട്ടിക്കൊണ്ടു ഇറങ്ങിവന്നാൽ (കൊള്ളാം). തന്നെ പ്രതീ
ക്ഷിക്കുന്നവനു വേണ്ടി പ്രവൃത്തിക്കുന്ന ഒരു ദൈവത്തെ നിന്നെ ഒഴി
കേ യുഗാദിമുതൽ കേട്ടില്ല ഗ്രഹിച്ചിട്ടില്ല കൺ കണ്ടതും ഇല്ലല്ലോ!—
</lg><lg n="൪"> സന്തോഷിച്ചു നീതിയെ പ്രവൃത്തിക്കുന്നവർ നിൻ വഴികളിൽ (ചെന്നു)
നിന്നെ ഓർക്കുന്തോറും നീ അവരേ എതിരേറ്റു സത്യം. ഇതാ നീ ക്രു
ദ്ധിച്ചു ഞങ്ങൾ പാപികൾ ആയ് വിളങ്ങി, ഞങ്ങൾ പണ്ടു ഇതിൽ (നിൽക്കേ)
</lg><lg n="൫"> രക്ഷപെടുമോ? ഞങ്ങൾ ഒക്കയും അശുദ്ധനു ഒത്തുവല്ലോ, ഇങ്ങേ നീ
തികൾ എല്ലാം കറത്തുണി പോലേ അത്രേ; ഇലകണക്കേ ഞങ്ങൾ എ
ല്ലാവരും വാടി, ഇങ്ങേ അകൃത്യം കാറ്റു പോലേ ഞങ്ങളേ എടുത്തുകള
</lg><lg n="൬"> ഞ്ഞു. നിൻ നാമത്തെ വിളിച്ചു യാചിക്കുന്നവനും ഉറക്കിളെച്ചു നിന്നെ
പിടിച്ചുകൊള്ളുന്നവനും ഇല്ലാഞ്ഞു, കാരണം നീ ഞങ്ങളിൽനിന്നു തിരു
</lg><lg n="൭"> മുഖത്തെ മറെച്ചു ഇങ്ങേ അകൃത്യങ്ങളാൽ ഞങ്ങളെ ഉരുകിച്ചു. പിന്നേ
യോ യഹോവേ നീയേ ഞങ്ങടേ അപ്പൻ. ഞങ്ങൾ കളിമണ്ണും നീ ഞങ്ങ
</lg><lg n="൮"> ളെ മനയുന്നവനും, ഞങ്ങൾ ഒക്കയും നിൻ കൈക്രിയ അത്രേ. യഹോ
വേ അത്യന്തം ക്രുദ്ധിക്കരുതേ, അകൃത്യത്തെ എന്നേക്കും ഓരായ്ക; നോ
</lg><lg n="൯"> ക്കിക്കണ്ടാലും ഈ ഞങ്ങൾ ഒക്കയും നിൻ ജനം തന്നേ!- നിൻ വി
ശുദ്ധനഗരങ്ങൾ കാടായിച്ചമഞ്ഞു, ചിയ്യോൻ മരുവും യരുശലേം പാഴും
</lg><lg n="൧൦"> ആയ്പ്പോയി. ഞങ്ങടേ അപ്പന്മാർ നിന്നെ സ്തുതിച്ചുപോന്ന ഞങ്ങടേ
അഴകിയ വിശുദ്ധാലയം എരികൊള്ളിയായി, ഞങ്ങടേ കാമ്യവസ്തുക്കൾ
</lg><lg n="൧൧"> ഒക്കയും ഇടിപൊടിയായിച്ചമഞ്ഞു. യഹോവേ ഇവ നീ കണ്ട് അട
ങ്ങിക്കൊള്ളുമോ? മിണ്ടാതിരുന്നു ഞങ്ങളെ അത്യന്തം വലെക്കയോ?

</lg>

൬൫. അദ്ധ്യായം.

യഹോവയുടേ ഉത്തരം ആവിതു: താൻ ആർക്കും ദൂരസ്ഥനല്ല എങ്കിലും കഠിന
പാപികൾക്കു പ്രതിക്രിയ ചെയ്യുന്നവനും (൮)ശിക്ഷയിൽ ശേഷിപ്പിനെ മാത്രം
രക്ഷിപ്പാനും (൧൩)ഇങ്ങനേ ജനത്തെ രണ്ടാക്കി പകുത്തു ശിഷ്ടരിൽ തന്നെ
തേജസ്ക്കരിച്ചും (൨൦)പുതിയ യരുശലേമിൽ സർവ്വം പുതുക്കിക്കൊൾവോനും അത്രേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/109&oldid=191839" എന്ന താളിൽനിന്ന് ശേഖരിച്ചത്