ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 Jeremiah, II. യിറമിയാ ൨. അ.

<lg n=""> മുടിപ്പാനും പണിതും നട്ടും കൊൾവാനും തന്നേ എന്നു യഹോവ എ
ന്നോടു പറകയും ചെയ്തു.

</lg>

<lg n="൧൧"> പിന്നേ യഹോവാവചനം എനിക്കുണ്ടായി: യിറമിയാ നീ എന്തൊ
ന്നു കാണുന്നു? എന്നു ചോദിച്ചാറേ (ബദാമാകുന്ന) ഉണർമ്മരക്കൊമ്പു കാ
</lg><lg n="൧൨"> ണുന്നു എന്നു പറഞ്ഞപ്പോൾ: നീ നന്നേ കണ്ടു, ഞാനും എന്റേ വച
നം അനുഷ്ഠിപ്പാൻ ഉണരുന്നുണ്ടു എന്നു യഹോവ എന്നോടു പറഞ്ഞു.
</lg><lg n="൧൩"> പിന്നേയും യഹോവാവചനം എനിക്കുണ്ടായി: നീ എന്തോന്നു കാണു
ന്നു? എന്നു ചോദിച്ചാറേ തിളെക്കുന്ന കലം കാണുന്നു, അതിന്റേ മുഖം
</lg><lg n="൧൪"> വടക്കുനിന്നത്രേ എന്നു പറഞ്ഞപ്പോൾ, യഹോവ ഉരെച്ചിതു: വടക്കു
നിന്ന് ആപത്തു വഴിഞ്ഞു ദേശവാസികൾ എല്ലാവരിലും ചൊരിയും.
</lg><lg n="൧൫"> ഞാനോ വടക്കേ രാജ്യങ്ങളിലേ സർവ്വവംശങ്ങളെയും വിളിക്കുന്നിതാ എ
ന്നു യഹോവയുടേ അരുളപ്പാടു. അവർ വന്നു യരുശലേംവാതിൽപ്പടികൾ
ക്കും ചുറ്റും എല്ലാ മതിൽക്കൾക്കും യഹൂദാനഗരങ്ങൾക്ക് ഒക്കെക്കും നേരേ
</lg><lg n="൧൬"> താന്താന്റേ സിംഹാസനം വെക്കും. ഇവർ എന്നെ വെടിഞ്ഞു അന്യ
ദേവകൾക്കു ധൂപം കാട്ടി തങ്ങടേ കൈക്രിയകളെ വണങ്ങിപ്പോയ സ
കലദോഷം നിമിത്തം ഞാൻ ഇവരുടേ മേൽ എൻ ന്യായവിധികളെ
</lg><lg n="൧൭"> ചൊല്ലുകയും ചെയ്യും. നീയോ അര കെട്ടിക്കൊണ്ട് എഴുനീൽക്ക ഞാൻ
നിന്നോടു കൽപ്പിക്കുന്നത് ഒക്കയും അവരോടു പറക! അവരുടേ മുന്നിൽ
പേടിക്കേണ്ട അല്ലായ്കിൽ നിന്നെ അവരിൽനിന്നു പേടിപ്പിക്കിലുമാം.
</lg><lg n="൧൮"> ഇന്നോ ഞാൻ സമസ്തദേശത്തിന്നും യഹൂദാരാജാക്കന്മാർക്കും അതിലേ പ്ര
ഭുക്കൾക്കും പുരോഹിതന്മാർക്കും നാട്ടുജനത്തിന്നും നിന്നെ കോട്ടയൂരും ഇ
</lg><lg n="൧൯"> രിമ്പുതൂണും ചെമ്പുമതിലും ആക്കി നിറുത്തുന്നു. അവർ നിന്നെക്കൊള്ള
പൊരുകയും ആവതില്ല എന്നു കാൺങ്കയും ചെയ്യും; രക്ഷെക്കു നിന്നോട്
ഒപ്പം ഞാനല്ലോ ആകുന്നത് എന്നു യഹോവയുടേ അരുളപ്പാടു.

</lg>

I. പ്രബന്ധം. യോശീയാകാലത്തു
ആറു പ്രബോധനങ്ങൾ. (അ. ൨-൨൦.)

൨. അദ്ധ്യായം.

1. സ്ഥായി ഏറും നാഥനെ (൪) ഇസ്രയേൽ ദ്രോഹിക്കയാൽ (൯) ശിക്ഷ
വേണ്ടിയതു. (൨൦) ബിംബാരാധനെക്കു പണ്ടേ ചാഞ്ഞതുകൊണ്ടു (൩൧) ദണ്ഡോ
പായം പ്രയോഗിച്ചിട്ടല്ലാതേ (൩,൧) മനന്തിരിവു വിഷമം തന്നേ എന്ന് ഒന്നാം
പ്രബോധനം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/116&oldid=191854" എന്ന താളിൽനിന്ന് ശേഖരിച്ചത്