ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 Jeremiah, XII. യിറമിയാ ൧൨. അ.

<lg n="൧൧, ൧൮"> യഹോവ അറിയിച്ചിട്ടത്രേ ഞാൻ അറിഞ്ഞു: അന്ന് അവരുടേ പ്ര
</lg><lg n="൧൯"> വൃത്തികളെ നീ എന്നെ കാണിച്ചു. “നാം മരത്തെ ഫലവുമായി നശി
പ്പിക്ക! അവന്റേ പേരെയും ഇനി ഓരാതവണ്ണം ജീവനുള്ളവരുടേ നാ
ട്ടിൽനിന്നു അവനെ ഛേദിച്ചുകളക!" എന്ന് അവർ എന്നെക്കൊള്ളേ
ആലോചനകളെ വിചാരിച്ചപ്രകാരം ഞാൻ അറിയാഞ്ഞു, കുലെക്കു കൊ
</lg><lg n="൨൦"> ണ്ടുപോകുന്നൊരു മെരുങ്ങിയ കുഞ്ഞാടു പോലേ ആയി. നീതിയോടേ
ന്യായം വിധിച്ചും ഹൃദയവും ഉൾപ്പൂവുകളെയും ശോധനചെയ്തും പോരു
ന്ന സൈന്യങ്ങളുടയ യഹോവേ നീ അവരിൽ ചെയ്യുന്ന പ്രതികാരം
ഞാൻ കാണും, എൻ വ്യവഹാരത്തെ നിങ്കലല്ലോ ഞാൻ ഏല്പിച്ചു.
</lg><lg n="൨൧"> "ഞങ്ങടേ കൈകൊണ്ടു നീ ചാകായ്‌വാൻ യഹോവാനാമത്തിൽ പ്രവചി
ക്കൊല്ല" എന്നു ചൊല്ലി നിൻ പ്രാണനെ അന്വേഷിക്കുന്ന അനഥോ
ത്തിലേ പുരുഷന്മാൎക്കു നേരേ യഹോവ അതുകൊണ്ടു പറയുന്നിതു:
</lg><lg n="൨൨"> ഞാൻ ഇതാ അവരെ സന്ദൎശിക്കുന്നു: യുവാക്കൾ വാൾകൊണ്ടു മരിക്കും,
</lg><lg n="൨൩"> അവരുടേ പുത്രീപുത്രന്മാരും ക്ഷാമത്താൽ മരിക്കും. അവൎക്കു ശേഷിപ്പ്
ഉണ്ടാകയും ഇല്ല; ഞാൻ അനഥോത്തിലേ പുരുഷന്മാരുടേ മേൽ സന്ദൎശി
ക്കും ആണ്ടാകുന്ന തിന്മ വരുത്തുമല്ലോ എന്നു സൈന്യങ്ങളുടയ യഹോവ
പറയുന്നു.

</lg>

<lg n="൧൨, ൧"> യഹോവേ നിന്നോടു ഞാൻ വ്യവഹരിച്ചാൽ നീയേ നീതിമാൻ; എ
ങ്കിലും ന്യായങ്ങളെക്കൊണ്ടു നിന്നോടു സംസാരിക്കട്ടേ! ദുഷ്ടന്മാരുടേ വ
ഴി സഫലമാകുന്നത് എന്തിന്നു? വിശ്വാസവഞ്ചന ചെയ്യുന്നവൎക്ക് ഒക്ക
</lg><lg n="൨"> യും സ്വൈരം എന്തിന്നു? നീ അവരെ നട്ടു അവരും വേരൂന്നി, വള
ൎന്നും കാച്ചും പോരുന്നു. അവരുടേ വായിൽ നീ അടുത്തും ഉൾപ്പൂവുക
</lg><lg n="൩"> ളോടു അകന്നും ഇരിക്കുന്നു. എന്നെയോ യഹോവേ നീ അറിയുന്നു,
എന്നെ കണ്ടും നിന്നോടുള്ള എൻ ഹൃദയത്തെ ശോധന ചെയ്തും വരുന്നു.
ആടു പോലേ കുലെക്കാമാറ് അവരെ പറിച്ചു ഹത്യാദിവസത്തിന്നു സം
</lg><lg n="൪"> സ്ക്കരിച്ചു കളക! ഏതുവരെക്കും ഭൂമി ഖേദിക്കയും സകലനിലത്തിലേ
സസ്യം വാടുകയും ആം? അതിൽ വസിക്കുന്നവരുടേ ദോഷം നിമിത്തം
പശുവും പക്ഷിയും നാസ്തിയായി; നമ്മുടേ അവസാനത്തെ ഇവൻ കാ
</lg><lg n="൫">ൺങ്ക ഇല്ലപോൽ എന്ന് അവർ പറയുന്നുവല്ലോ.- (ഉത്തരമാവിതു:)
കാലാളുകളോടു പാച്ചൽ ഓടീട്ടു അവർ നിന്നെ തളൎത്തി എങ്കിൽ കുതിര
കളോട് അങ്കം തൊടുപ്പത് എങ്ങനേ? ഇപ്പോൾ സമാധാനനാട്ടിൽ നീ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/140&oldid=191905" എന്ന താളിൽനിന്ന് ശേഖരിച്ചത്