ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 Jeremiah, XV. യിറമിയാ ൧൫. അ.

<lg n="">യഹോവേ! ഇവ എല്ലാം നീ ഉണ്ടാക്കിയതുകൊണ്ടു നിണക്കു ഞങ്ങൾ
കാത്തു നിൽക്കുന്നു.

</lg>

<lg n="൧൫, ൧"> എന്നാറേ യഹോവ എന്നോടു പറഞ്ഞു: മോശയും ശമുവേലും എന്റേ
മുമ്പാകേ നിന്നു എങ്കിൽ ഈ ജനത്തിങ്കൽ എനിക്കു മനസ്സാക ഇല്ല, എ
</lg><lg n="൨"> ന്റേ സമ്മുഖത്തുനിന്ന് അവരെ ആട്ടി പുറത്തുപോവാറാക്കുക! പി
ന്നേ എവിടേക്കു ഞങ്ങൾ പുറത്തു പോകേണ്ടു? എന്നു നിന്നോടു ചോദി
ച്ചാൽ, യഹോവ ഇപ്രകാരം പറയുന്നു: ചാവിനുള്ളവൻ ചാവിനും, വാ
ളിനുള്ളവൻ വാൾക്കും, ക്ഷാമത്തിനുള്ളവൻ ക്ഷാമത്തിനും പ്രവാസ
ത്തിനുള്ളവൻ പ്രവാസത്തിനും (പോകട്ടേ) എന്ന് അവരോടു പറക.
</lg><lg n="൩"> പിന്നേ നാലു വൎണ്ണങ്ങളെ അവരുടേ മേൽ കല്പിച്ചാക്കും: കൊത്തുവാൻ
വാളിനെയും ഇഴെപ്പാൻ നായ്കളെയും തിന്നുമുടിപ്പാൻ വാനപ്പക്ഷിയെ
</lg><lg n="൪"> യും ഭൂമൃഗത്തെയും തന്നേ എന്നു യഹോവയുടേ അരുളപ്പാടു. ഭൂമിയി
ലേ സകലരാജ്യങ്ങൾക്കും ഞാൻ അവരെ മെയ്യേറുവാൻ കൊടുത്തുകളയു
ന്നതു ഹിസ്കീയാപുത്രനും യഹൂദാരാജാവുമായ മനശ്ശേ യരുശലേമിൽ വ്യാ
പരിച്ച നിമിത്തമത്രേ.

</lg>

<lg n="൫"> എങ്ങനേ എന്നാൽ യരുശലേമേ നിന്നെ ആർ ആദരിക്കും? ആർ പ
</lg><lg n="൬"> രിതാപം കാട്ടും? നിന്റേ കുശലം ചോദിപ്പാൻ ആർ തിരിയും? നീ എ
ന്നെ നീക്കീട്ടു പിന്നോക്കം നടക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു,
ഞാനും നിണക്ക് എതിരേ കൈ നീട്ടി നിന്നെ നശിപ്പിക്കുന്നു, അനുത
</lg><lg n="൭"> പിപ്പാൻ മടുത്തുപോയി. മുറംകൊണ്ട് ഞാൻ അവരെ ദേശവാതിലുക
ളിലേക്കു പാറ്റും, എൻ ജനത്തെ മക്കളില്ലാതാക്കി കെടുക്കും, തങ്ങളുടേ വ
</lg><lg n="൮"> ഴികളെ വിട്ടു മടങ്ങീട്ടില്ലല്ലോ. അതിലേ വിധവമാർ കടലുകളിലേ മ
ണലിലും എനിക്ക് ഏറി കാണുന്നു, ഞാൻ അവൎക്കും യുവാവിൻ അമ്മമേ
ലും ഉച്ചെക്കു സംഹാരിയെ വരുത്തി പെട്ടന്ന് അവളിൽ വലിയ നോ
</lg><lg n="൯"> വും വ്യാകുലങ്ങളും വീഴിക്കുന്നു. ഏഴുപെറ്റവൾ മാഴ്ത്തി പ്രാണനെ
നിഃശ്വസിച്ചു, ലജ്ജിച്ചു നാണിച്ചു അവളുടേ സൂൎയ്യൻ പകലുള്ളപ്പോൾ
തന്നേ അസ്തമിക്കുന്നു. അവരുടേ ശേഷിപ്പിനെ ഞാൻ ശത്രുക്കൾക്കു മു
മ്പാകേ വാളിന്നു കൊടുത്തു വിടുന്നു എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൧൫. അദ്ധ്യായം.

(൧൦) പ്രവാചകൻ സങ്കടം പറയുന്നതിന്നു (൧൧)യഹോവ ശാസനയും
(൧൯) വാഗ്ദത്തവും ചൊല്ലുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/146&oldid=191917" എന്ന താളിൽനിന്ന് ശേഖരിച്ചത്